കെ.എസ്.ആര്‍.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കെ.എസ്.ആര്‍.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. ഞായറാഴ്ച വൈകീട്ട് പുത്തൂര്‍-മൈസൂരു ദേശീയ പാതയില്‍ മഞ്ഞള്‍പട്പ്പിലാണ് അപകടം. കെദമ്പാടി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മുഹമ്മദിന്റെ ജമീല (49), മകളുടെ മകന്‍ തപ്സിബ് (5) എന്നിവരാണ് മരിച്ചത്. മുഹമ്മദിന് ഗുരുതരമായി പരിക്കേറ്റു. മംഗളൂരുവില്‍ നിന്ന് പുത്തൂരിലേക്ക് പോകുകയായിരുന്നു കെ.എസ്.ആര്‍.ടി.സി ബസ്. പുത്തൂരില്‍ നിന്ന് കബക്കയിലേക്ക് പോകുകയായിരുന്ന ഓട്ടോയില്‍ ബസിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞു. സംഭവ സ്ഥലത്തു വച്ചുതന്നെ മാതാവും മകനും മരിച്ചു. സംഭവത്തില്‍ പുത്തൂര്‍ ട്രാഫിക് പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page