ഫയര്‍ സര്‍വീസ് നാഷണല്‍ മീറ്റില്‍ റിലേയില്‍ കേരളത്തിന് വെള്ളി മെഡല്‍

ന്യൂഡല്‍ഹി: ഡല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ദേശീയ ഫയര്‍ സര്‍വീസ് സ്‌പോര്‍ട്‌സ് മീറ്റില്‍ 45 വയസ്സിനു മുകളില്‍ പ്രായ ഉള്ളവരുടെ വിഭാഗത്തില്‍ 400 X 100 റിലേ മല്‍സരത്തില്‍ കേരളത്തിന് വെള്ളി മെഡല്‍. കാസര്‍കോട് അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വിഎന്‍ വേണുഗോപാല്‍, തളിപ്പറമ്പ് അഗ്‌നിരക്ഷാ നിലയത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ കെ.വി രാജീവന്‍, മലപ്പുറം അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ എം എച്ച് മുഹമ്മദലി, ഗാന്ധിനഗര്‍ അഗ്‌നിരക്ഷാ നിലയത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ അഭിലാഷ് എന്നിവരാണ് കേരളത്തിന് വേണ്ടി മല്‍സരിച്ചത്. കാസര്‍കോട് കണ്ണാടിപ്പാറ സ്വദേശിയായ വി എന്‍ വേണുഗോപാല്‍ നേരത്തെ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സംസ്ഥാന കായികമേളയില്‍ വ്യക്തിഗത ചാമ്പ്യന്‍ കൂടിയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page