ബോവിക്കാനം ടൗണില്‍ തെരുവുനായുടെ വിളയാട്ടം; കടതുറക്കാനെത്തിയ വ്യാപാരിയെയും ടൈലറെയും നായ ആക്രമിച്ചു, മൂന്നുപേര്‍ ആശുപത്രിയില്‍
കാസര്‍കോട്: ബോവിക്കാനം ടൗണില്‍ തെരുവുനായുടെ വിളയാട്ടം. വ്യാപാരിയടക്കം മൂന്നുപേര്‍ക്ക് കടിയേറ്റു. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ടൗണിന് സമീപത്തെ വീടിന് സമീപം നില്‍ക്കുകയായിരുന്ന സിഎച്ച് അബ്ദുള്ള കുഞ്ഞിയെയാണ് നായ ആദ്യം ആക്രമിച്ചത്. പിന്നാലെ കടതുറക്കാനെത്തിയ അച്ച്യുതന്‍ എന്ന വ്യാപാരിയെയും നായ ആക്രമിച്ചു. കാനത്തൂര്‍ റോഡില്‍ കട തുറക്കാനെത്തിയ വനിതാ ടൈലറെയും നായ കടിച്ചു. ഇവരുടെ മുഖത്താണ് കടിയേറ്റത്. മൂന്നുപേരെയും കാസര്‍കോട് ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരെയും ഒരു കറുത്തനായയാണ് കടിച്ചതെന്നും അത് പേപ്പട്ടിയാണെന്നും പറയുന്നു. തിങ്കളാഴ്ച വൈകീട്ട് …