പാലത്തിന്റെ ഭാര പരിശോധന; നീലേശ്വരം പാലത്തിൽ ഇന്നും നാളെയും ഗതാഗതത്തിന് നിയന്ത്രണം, രാത്രി അടച്ചിടും, വാഹനങ്ങൾ വഴിതിരിച്ചുവിടും

കാസർകോട്: ദേശീയപാതയിലെ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ പുഴയ്ക്ക് കുറുകെയുള്ള പഴയ പാലത്തിന്റെ ഭാര പരിശോധനയ്ക്കായി ഐഐടി ചെന്നൈ സംഘം എത്തി. ഇന്നും നാളെയും രാത്രി 10 മണി മുതൽ പുലർച്ചെ 6 മണി വരെ പാലം അടച്ചിടും. വാഹനങ്ങൾ വഴി തിരിച്ച് വിടും. കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ മാർക്കറ്റ് ജംഗ്ഷൻ, ഓർച്ച പാലം, കടിഞ്ഞിമൂല, കണിച്ചിറ, തോട്ടം ജംഗ്ഷൻ വഴി പോകണം. നീലേശ്വരം ഭാഗത്തേക്കുള്ള വാഹനങ്ങൾ മാവുങ്കാൽ, കല്യാൺ റോഡ്, അമ്പലത്തുകര, ആലിൻകീഴിൽ, കോൺവന്റ് ജംഗ്ഷൻ വഴിയും പോകണമെന്ന് അധികൃതർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page