അമ്മായി അമ്മയും മരുമകനും ഒളിച്ചോടി വിവാഹിതരായി

കാൺപുർ: നാലുവർഷത്തെ തീവ്ര പ്രണയത്തിനൊടുവിൽ അമ്മായിഅമ്മയും മരുമകനും ഒളിച്ചോടി രജിസ്റ്റർ വിവാഹം കഴിച്ചു. തങ്ങളുടെ വിവാഹം അംഗീകരിക്കണമെന്നും തങ്ങൾക്ക് എല്ലാവരും അനുഗ്രഹം പകരണമെന്നും വിവാഹശേഷം സോഷ്യൽ മീഡിയയിൽ പങ്കു വച്ച പോസ്റ്റിൽ ഇവർ എല്ലാവരോടും അഭ്യർത്ഥിച്ചു. രജിസ്റ്റർ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പ്രദർശിപ്പിച്ചുകൊണ്ടുള്ള ഇരുവരുടെയും ഫോട്ടോയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. യുപിയിലെ കാൻപൂർ ദേഹത്ത് ജില്ലയിലെ അക്ബർ പുരിയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. നാലുവർഷം യുവാവിന്റെ ഭാര്യ പോലും അറിയാതെയായിരുന്നു ഇവരുടെ ഗാഢ പ്രണയം .തുടർന്നും അങ്ങനെ കഴിയാൻ വയ്യാതായതോടെയാണ് ഉറ്റവരെയും മക്കളെയും ചെറുമക്കളെയും ഉപേക്ഷിച്ചു നിയമപരമായി വിവാഹം കഴിച്ച് മാറി താമസിക്കാൻ ഇവർ തീരുമാനിച്ചത്. ഇക്കാര്യം വിവാഹ ശേഷം വിവാഹ സർട്ടിഫിക്കറ്റുമായി കോടതിക്ക് മുന്നിൽ നിന്ന് എടുത്ത ഫോട്ടോ സഹിതമാണ് സോഷ്യൽ മീഡിയയിൽ അവർ തുറന്നു പറയുന്നത്. തങ്ങളുടെ ബന്ധത്തെ സമൂഹം അംഗീകരിക്കണമെന്നും സാമൂഹ്യമാധ്യമ പോസ്റ്റിൽ അവർ ആവർത്തിച്ച് അഭ്യർത്ഥിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തി; ലൈംഗിക ബന്ധത്തിനു വഴങ്ങണമെന്ന ആവശ്യം നിരാകരിച്ചപ്പോള്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി, മഞ്ചേശ്വരത്ത് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page