വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം മോശം സ്വഭാവമായി കണക്കാക്കാനാകില്ല: പരസ്പരം സമ്മതത്തോടെയുള്ള അത്തരം ബന്ധങ്ങളെ വിലക്കാന്‍ നിയമവുമില്ല; നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: വിവാഹത്തിന് മുന്‍പ് പരസ്പര സമ്മതത്തോടെ ഉണ്ടായ ശാരീരിക ബന്ധം ഒരു വ്യക്തിയുടെസ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള നിയമനം നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. 2014 ല്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ തെലങ്കാന പൊലീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഒരു യുവാവിന്റെ താല്‍ക്കാലിക നിയമനം റദ്ദാക്കിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ …