ഗുണ്ടൽപേട്ടിൽ വാഹനാപകടം; പാലക്കാട് സ്വദേശിനിയായ യുവതി മരിച്ചു

ഗുണ്ടൽപേട്ട്: മലയാളികൾ സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശിനി മരിച്ചു. മണ്ണാർക്കാട് പാലോട് സ്വദേശിനി ലിസ്ന നബീൽ ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഗുണ്ടൽപേട്ടിൽ വച്ചാണ് അപകടം സംഭവിച്ചത്. മൈസൂരുവിലേക്ക് വിനോദയാത്ര പോയതായിരുന്നു ലിസ്‍നയുൾപ്പെടെയുള്ള ഏഴംഗസംഘം. കുടുംബസുഹൃത്തുമൊത്ത് ബുധനാഴ്ച രാവിലെയാണ് മൈസൂരുവിലേക്ക് പോയത്. വൈകീട്ട് അഞ്ചുമണിയോടെ ഗുണ്ടൽപ്പേട്ടിൽ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭർത്താവ് നബീൽ ഒരാഴ്ച മുൻപാണ് ഗൾഫിൽ നിന്നെത്തിയത്. പരേതനായ പുല്ലിശ്ശേരി മൂത്തകഞ്ചേരി റഷീദിന്റെ മകളാണ് ലിസ്‍ന. ലിസ്‍നയ്ക്ക് അഞ്ചും, രണ്ടും വയസ്സുള്ള ആൺകുട്ടികളുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page