തകരാര്‍ പരിശോധിക്കാന്‍ ഇറങ്ങിയത് ഡ്രൈവര്‍ ശ്രദ്ധിച്ചില്ല; കണ്ടക്ടറുടെ കാലില്‍ ബസ് കയറി ഇറങ്ങി

കാസര്‍കോട്: ബസിന്റെ തകരാര്‍ പരിശോധിക്കാന്‍ ഇറങ്ങിയ കണ്ടക്ടറുടെ കാലിനുകളില്‍ കൂടി ബസ് കയറി ഇറങ്ങി. പരിക്കേറ്റ കണ്ടക്ടറെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് കാട്ടി പൊയില്‍ സ്വദേശി രാജേഷി(30)നാണ് പരിക്കേറ്റത്. കൊന്നക്കാട് റൂട്ടിലെ ഓടുന്ന തവക്കല്‍ ബസിലെ കണ്ടക്ടറാണ് യുവാവ്. ഞായറാഴ്ച രാവിലെ 10 മണിയോടെ അമ്പലത്തറ പൊലിസ് സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സിന് മുന്നിലാണ് അപകടം നടന്നത്. അടിഭാഗത്ത് എന്തോ ശബ്ദം കേട്ട് ബസ് നിര്‍ത്തിയപ്പോള്‍, കണ്ടക്ടര്‍ അത് പരിശോധിക്കാന്‍ ഇറങ്ങുകയായിരുന്നു. കണ്ടക്ടര്‍ ഇറങ്ങിയത് അറിയാതെ ഡ്രൈവര്‍ ബസ് …

ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മല്‍സരം കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കി സര്‍ക്കാര്‍. തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അതേസമയം മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ഉറക്കമൊഴിഞ്ഞ് കളി കണ്ട് ക്ഷീണിതരായി കുട്ടികള്‍ സ്‌കൂളിലെത്തേണ്ട സാഹചര്യം ഒഴിവാക്കാനാണ് അവധി പ്രഖ്യാപനം. ഫൈനല്‍ മത്സരം നടക്കുന്നതിനാല്‍ നാളെ അവധി വേണമെന്ന ആവശ്യവുമായി കുട്ടികള്‍ അടക്കം രംഗത്തെത്തിയിരുന്നു. അവധി നല്‍കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. …

ക്ഷേത്രത്തില്‍ നഗ്‌നയായി എത്തി; വിഗ്രഹവും എടുത്ത് കുളത്തില്‍ ചാടി, എന്‍ജിനീയറായ യുവതിയുടെ മരണത്തില്‍ ദുരൂഹത

ഹൈദരാബാദ്: ഹൈദരാബാദില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ 25 കാരിയുടെ മരണത്തില്‍ ദുരൂഹത. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ക്ഷേത്രത്തിലെത്തിയ യുവതി, വിഗ്രഹവും എടുത്ത് കുളത്തിലേക്ക് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തേജസ്വിനി എന്ന യുവതിയാണ് മരിച്ചത്. മുങ്ങിമരിക്കുന്നതിന് തൊട്ടുമുമ്പ് യുവതി കയ്യിലേന്തിയെന്ന് പറയപ്പെടുന്ന ക്ഷേത്രത്തിലെ ദേവീവിഗ്രഹം കണ്ടെത്താനായി പൊലീസ് കുളത്തില്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചു.മുന്‍പ് ബെംഗളൂരുവിലെ ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന തേജസ്വിനി കുറച്ചു നാളായി മാതാവിനൊപ്പം ഹൈദരാബാദിലായിരുന്നു താമസം. ശനിയാഴ്ച പുലര്‍ച്ചെയാണ് യുവതിയെ കുളത്തില്‍ …

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ആയിറ്റിയിലെ യുവാവ് മരിച്ചു

തൃക്കരിപ്പൂര്‍: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ആയിറ്റി ഇകെ നായനാര്‍ വായനശാലയ്ക്ക് സമീപത്തെ വിവി രതീഷ്(41) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് മരണം സംഭവിച്ചത്. രാത്രി സംസ്‌കാരം നടന്നു. കെ രാഘവന്റെയും വിവി ശാരദയുടെയും മകനാണ്. മകള്‍: ദിയ. സഹോദരങ്ങള്‍: അനിത(പാടിച്ചാല്‍), അശോകന്‍ പേക്കടം, രാജേഷ്.

മക്കള്‍ക്ക് വിഷം നല്‍കി ജീവനൊടുക്കാന്‍ ശ്രമം; മകള്‍ക്കു പിന്നാലെ മാതാവും മരിച്ചു; പിതാവും മകനും ആശുപത്രിയില്‍

കോട്ടയം: അയര്‍ക്കുന്നത്തിന് സമീപം കൂട്ടആത്മഹത്യാശ്രമം. മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മാതാവും മകളും മരിച്ചു. പിതാവും മകനും ആശുപത്രിയില്‍ ചികില്‍സിയില്‍ കഴിയുന്നു. മറ്റപ്പള്ളി ചിറപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്‌ന(40), ഇവരുടെ മൂത്ത മകള്‍ മരിയ തെരേസ തോമസ് (16) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് മരിയ മരിച്ചത്. പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ വൈകീട്ട് നാല് മണിയോടെ മാതാവ് ജോസ്‌നയും മരിച്ചു. വീട്ടില്‍നിന്ന് കളനാശിനിയുടെ കുപ്പിയും പൊലീസിന് ലഭിച്ചിരുന്നു. …

ലോകകപ്പ് ഫൈനൽ ആവേശം; തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് വിവിധ സ്കൂളുകൾ

തിരുവനന്തപുരം: ഫുട്‌ബോൾ ലോകകപ്പ് ഫൈനലിന്റെ ഭാഗമായി സംസ്ഥാനത്തെ കൂടുതൽ സ്‌കൂളുകൾ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ലോകകപ്പ് ഫൈനൽ മത്സരം ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ കളി കണ്ടതിനുശേഷം തിങ്കളാഴ്ച രാവിലെ കുട്ടികൾക്ക് സ്‌കൂളിലെത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് അവധി നൽകിയിരിക്കുന്നത്. ഫൈനലിന്റെ ആവേശത്തിൽ വിദ്യാർത്ഥികൾക്കും പങ്കുചേരാൻ അവസരമൊരുക്കി എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എട്ടു സ്കൂളുകൾക്കാണ് അധികൃതർ അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ഉള്ള ഭവൻസിന്റെ മൂന്ന് സ്‌കൂളുകളും കൊച്ചി മരടിലുള്ള …

ഇന്നത്തെ പ്രധാന വാർത്തകൾ

യുഎസ് – ഇറാൻ സംഘർഷം രൂക്ഷമാകുന്നു.​തുടർച്ചയായ വ്യോമാക്രമണങ്ങൾ: ഹോർമുസ് കടലിടുക്കിലെ തർക്കങ്ങളെത്തുടർന്ന് ഇറാനു നേരെ അമേരിക്ക തുടർച്ചയായ ദിവസങ്ങളിൽ വ്യോമാക്രമണം നടത്തി. ആക്രമണങ്ങളിൽ ഇറാനിൽ വൻ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ. ​ജോർദാനിൽ ആക്രമണം: ജോർദാനിലുണ്ടായ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ രണ്ട് യു.എസ് സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ​ടാങ്കറുകൾക്ക് നേരെ ആക്രമണം: ഹോർമുസ് കടലിടുക്കിൽ യു.എ.ഇ ടാങ്കറുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് …

കാഞ്ഞങ്ങാട് വടകര മുക്കിൽ യുപി സ്വദേശിനി ദുരൂഹ സാഹചര്യത്തിൽ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ

കാസർകോട്: കാഞ്ഞങ്ങാട് വടകര മുക്കിൽ യുപി സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ വാടക ക്വാർട്ടേഴ്സിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 27 കാരി ക്ഷമ ആണ് ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ ആണ് സംഭവം. ഉറങ്ങിക്കിടന്നിരുന്ന ഭാര്യ സംസാരിക്കുന്നില്ലെന്നും അനങ്ങുന്നില്ലെന്നും ഭർത്താവ് സുനിൽ ഒരു സുഹൃത്തിനെ വിളിച്ച് അറിയിച്ചിരുന്നു. സുഹൃത്താണ് പൊലീസിൽ വിവരമറിയിച്ചത്. യുവതിയുടെ ശരീരത്തിൽ പരിക്കോ പാടുകളോ ഉണ്ടായിരുന്നില്ല. സംശയത്തെ തുടർന്ന് ഭർത്താവ് സുനിലിനെ ഹൊസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണി: ബേഡകത്തെ വയോധികയ്ക്ക് 5.5 ലക്ഷം രൂപ നഷ്ടമായി

കാസർകോട്: ഡിജിറ്റൽ അറസ്റ്റ്’ എന്ന് വിശ്വസിപ്പിച്ച് ഭീഷണിപ്പെടുത്തി വയോധികയിൽ നിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ കരിവേടകം വില്ലേജിൽ പേയാനാട്ട് വീട്ടിൽ ലീലാമ്മ ജോസഫ് (71) ആണ് തട്ടിപ്പിന് ഇരയായത്. ഈ വർഷം മാർച്ച് 17 മുതൽ 19 വരെയുള്ള ദിവസങ്ങളിലായാണ് തട്ടിപ്പ് നടന്നത്. വീട്ടമ്മയെ അജ്ഞാതരായ പ്രതികൾ ഫോണിൽ വിളിച്ച് ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്തിരിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ഭയപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇവരെ ഭീഷണിപ്പെടുത്തി ബാങ്ക് ഇടപാടുകൾ വഴി 5,50,000 രൂപ …

ഗുജറാത്തില്‍ അനധികൃതമായി പ്രവർത്തിക്കുന്ന പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; 9 പേർക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: ഗുജറാത്തിലെ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 9 പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരിൽ മൂന്നു കുട്ടികൾ ഉണ്ട്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ അഹമ്മദാബാദിലെ വസ്ത്രാലിലാണ് അപകടമുണ്ടായത്.അനധികൃത പടക്ക നിര്‍മ്മാണമെന്നാണ് സൂചന.അപകട സമയം 18 പേര്‍ ജോലി ചെയ്തിരുന്നതായി ഫയര്‍ ഓഫീസര്‍ പറഞ്ഞു. പരിക്കേറ്റവരെ ചികിത്സയ്ക്കായി മണിനഗറിലെ സിവില്‍ ആശുപത്രിയിലും എല്‍ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് 3.30 നാണ് സ്‌ഫോടനത്തെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടനത്തിനു പിന്നാലെ …

ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു

കണ്ണൂർ: പാനൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു. പൂക്കോം സ്വദേശിയായ അദ്വൈത് (16) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ പൂക്കോം മൊയിലോം ക്ഷേത്രക്കുളത്തിൽ അനുജനോടൊപ്പം കുളിക്കാനെത്തിയപ്പോഴാണ് അപകടമുണ്ടായത്.അദ്വൈത് വെള്ളത്തിൽ മുങ്ങിപ്പോയ വിവരം കൂടെയുണ്ടായിരുന്ന അനുജൻ ആദ്യം അറിഞ്ഞിരുന്നില്ല. തുടർന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പാനൂർ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് അദ്വൈതിനെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനുമായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് …

ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ മമ്മൂട്ടി, മലയാള സിനിമ ഫെമിനിച്ചി ഫാത്തിമ, വൈക്കം വിജയലക്ഷ്മി മികച്ച ഗായിക

ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട് മമ്മൂട്ടിയും കാര്‍ത്തിക് ആര്യനും. ഭ്രമയുഗം എന്ന സിനിമയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചത്. മമ്മൂട്ടിക്ക് നാലാം തവണയാണ് ദേശീയ അവാർഡ് ലഭിക്കുന്നത്. ചന്ദു ചാമ്പ്യൻ എന്ന സിനിമയ്ക്കാണ് കാർത്തിക്കിന് പുരസ്കാരം. ആർട്ടിക്കിൾ 370 എന്ന ചിത്രമാണ് യാമി ഗൗതമിനെ മികച്ച നടിയാക്കിയത്.  മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. മികച്ച ഗായികയായി വൈക്കം …

ഓപ്പറേഷന്‍ തൂഫാന്‍; എട്ട് ലക്ഷം രൂപയും 51 ഗ്രാം എംഡിഎംഎയുമായി 3 യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: പേരാമ്പ്രയില്‍ വീണ്ടും വന്‍ലഹരി വേട്ട. 51.432 ഗ്രാം എംഡിഎംഎയും എട്ടരലക്ഷം രൂപയുമായി 3 യുവാക്കള്‍ പിടിയില്‍. കക്കട്ട് ചേരാപുരം പുത്തന്‍പുരയില്‍ മുഹമ്മദ് തസ്‌നീം (34), ചേരാപുരം പിലാക്കൂല്‍ സിറാജ് (42), ബംഗളൂരു സ്വദേശി തച്ചക്കര മുഹമ്മദ് യാസീന്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച കാറും 4 മൊബൈല്‍ഫോണുകളും കസ്റ്റഡിയിലെടുത്തു. റൂറല്‍ ജില്ലാ പൊലീസ് മേധാവി മെറിന്‍ ജോസഫിന്റെ നിര്‍ദ്ദേശ പ്രകാരം ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജില്ലാ നര്‍ക്കോട്ടിക് വിഭാഗം ഡിവൈഎസ്പി ടി. ഉത്തംദാസിന്റെ …

കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കായംകുളം ഡിപ്പോയിലെ ഡ്രൈവറെ ഓടിച്ചിട്ട് പിടിച്ചു!

ആലപ്പുഴ: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം. സംഭവത്തില്‍ കെഎസ്ആര്‍ടിസി കായംകുളം ഡിപ്പോയിലെ താല്‍ക്കാലിക ഡ്രൈവറായ ഹരിപ്പാട് സ്വദേശി രഞ്ജന്‍ (53) പൊലീസിന്റെ പിടിയിലായി. ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ട സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് ലൈംഗികാതിക്രമം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ഇയാള്‍ സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. ഭയന്നുണര്‍ന്ന യുവതി ബഹളം വെച്ചതോടെയാണ് മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും വിവരമറിയുന്നത്. ഇതോടെ കുടുങ്ങുമെന്നുറപ്പായ പ്രതി ബസ് നിര്‍ത്തിയ ഉടന്‍ ചാടിയിറങ്ങി …

പവര്‍കട്ടിനിടെ മെഴുകുതിരിയില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ എഴുപത്തൊന്നുകാരിക്ക് ദാരുണാന്ത്യം

കൊച്ചി: പവര്‍കട്ടിനിടെ മെഴുകുതിരിയില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. എളമക്കര സ്വദേശി എഴുപത്തൊന്നുകാരി മറിയം പൈലിയാണ് മരിച്ചത്. ഈമാസം 13 നാണ് പൊള്ളലേറ്റത്. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന മറിയം പൈലി വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. രാത്രി പവര്‍ക്കട്ടുണ്ടായപ്പോള്‍ മെഴുകുതിരി കൊളുത്തുന്നതിനിടെ മറിഞ്ഞ് ശരീരത്തിലേക്ക് വീഴുകയായിരുന്നു. വസ്ത്രത്തില്‍ തീ പടര്‍ന്നതോടെ ഗുരുതരമായി പൊള്ളറ്റു. ബഹളംകേട്ട് ഓടിയെത്തിയ സമീപവാസികളാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടു.

മണ്‍സൂണ്‍ ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ ടിക്കറ്റിന്

തിരുവനന്തപുരം: മണ്‍സൂണ്‍ ബംപര്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനം 10 കോടി രൂപ എംസി-576896 നമ്പര്‍ ടിക്കറ്റിന് ലഭിച്ചു. കണ്ണൂര്‍ ജില്ലയിലെ ഏജന്റായ മനോജ് വിറ്റ നമ്പരിനാണ് ഒന്നാം സമ്മാനം.എറണാകുളം ജില്ലയില്‍ നിന്നാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്. കണ്ണൂര്‍ തോട്ടടയിലാണ് ഈ ടിക്കറ്റ് വിറ്റത്. മനോജിന്റെ ഏജന്‍സിയില്‍ നിന്ന് ടിക്കറ്റ് വാങ്ങി അസം സ്വദേശിയായ പോപ്പിയാണ് വിറ്റത്.ഇത്തവണ 40 ലക്ഷം ടിക്കറ്റുകളാണ് മണ്‍സൂണ്‍ ബമ്പറിന്റേതായി അച്ചടിച്ചത്. ഇതില്‍ 40 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചതായി ഭാഗ്യക്കുറി വകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്മാനര്‍ഹമായ …

കടപ്പുറം നിറയെ മത്തി, വാരിക്കൂട്ടി നാട്ടുകാര്‍; കന്നുവീട് കടപ്പുറത്ത് മത്തിച്ചാകര

കാസര്‍കോട്: പടന്ന കന്നുവീട് കടപ്പുറത്ത് മത്തിച്ചാകര. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് തിരമാലകള്‍ക്കൊപ്പം മത്തി കൂട്ടത്തോടെ കരക്കടിഞ്ഞത്. ടണ്‍ കണക്കിന് മത്തിയാണ് ഈരീതിയില്‍ തീരത്തടിഞ്ഞത്. കണ്ട് നിന്നവര്‍ ആദ്യമൊന്നമ്പരന്നെങ്കിലും പിന്നെ മത്തി വാരിക്കൂട്ടുന്ന തിരക്കിലായി. ചിലര്‍ വീഡിയോ എടുക്കുന്ന തിരക്കില്‍, മറ്റ് ചിലര്‍ മത്തി കവറുകളിലും കുട്ടകളിലും ബക്കറ്റിലും നിറക്കുന്ന വെപ്രാളത്തിലുമായിരുന്നു. കന്നുവീട് കടപ്പുറം മുതല്‍ തൃക്കരിപ്പൂര്‍ കടപ്പുറം വരെ മത്തി കരക്കടിഞ്ഞിരുന്നു. വല്ലപ്പോഴും ഉണ്ടാവാറുള്ള ഇത്തരം പ്രതിഭാസം കാണാന്‍ പലരും കടപ്പുറത്തെത്തിയിരുന്നു. ഏകദേശം ഒരു മണിക്കൂറോളമാണ് …

നടന്‍ മോഹന്‍ലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപണം; യൂട്യൂബര്‍ ചെകുത്താന് മര്‍ദനം

കൊച്ചി: യൂട്യൂബര്‍ ചെകുത്താനെന്ന അജു അലക്‌സിന് നേരെ ആക്രമണം. ഇടപ്പള്ളി ആശുപത്രിയില്‍ ചികിത്സക്ക് എത്തിയപ്പോള്‍ പിന്തുടര്‍ന്നെത്തി മര്‍ദിച്ചുവെന്ന് അജു ആരോപിച്ചു. നടന്‍ മോഹന്‍ലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്നാരോപിച്ചാണ് മര്‍ദ്ദനം. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 2024 ലും ഇയാള്‍ മോഹന്‍ലാലിന് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താര സംഘടനയായ അമ്മയുടെ അന്നത്തെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാലിന്റെ വയനാട് …