മലപ്പുറം: എംഡിഎംഎ കേസില്‍ കോളേജ് അധ്യാപകന്‍ ഉള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍.
മമ്പാട് എംഇഎസ് കോളേജിലെ അധ്യാപകന്‍ സുഹൈല്‍ പെരിങ്ങോടൻ, കൂട്ടുപ്രതികളായ റീന ടിഎന്‍, വിവേക് വിജയന്‍, സുബ്രഹ്‌മണ്യന്‍ എന്നിവരാണ് പിടിയിലായത്. നിലമ്പൂരും സമീപ പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ എത്തിച്ച് നല്‍കിയിരുന്ന സംഘമാണ് പിടിയിലായത്. അധ്യാപകന് എംഡിഎംഎ നല്‍കിയിരുന്ന സുബ്രഹ്‌മണ്യനില്‍ നിന്നും 0.4ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പിടികൂടി. പിന്നീടുള്ള അന്വേഷണത്തിലാണ് അധ്യാപകനായ സുഹൈല്‍, വിവേകിനും റീനക്കും സ്ഥിരമായി എംഡിഎംഎ വില്‍ക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. നേരത്തെ കോഴിക്കോട് അധ്യാപികമാര്‍ ലഹരിക്കേസില്‍ പിടിയിലായ സംഭവം കേരളത്തെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ അധ്യാപകര്‍ ലഹരി ഇടപാടുകാരുമായി ബന്ധപ്പെടുന്നുവെന്നും വില്‍പ്പന നടത്തുന്നുവെന്നും വ്യക്തമായിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മലപ്പുറത്ത് നാലുപേര്‍ അറസ്റ്റിലായത്.








