ഖബർ കുഴിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു

ഇരിട്ടി: ഖബർ കുഴിയെടുക്കുന്ന പ്രവൃത്തിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. വള്ളിത്തോടെ മാച്ചേരി മൻസൂർ ( 43 ) ആണ് മരിച്ചത്. കേളകത്തെ ലേഡി ഹട്ട് വസ്ത്ര വ്യാപാര സ്ഥാപന ഉടമയാണ്. ബുധനാഴ്ച വള്ളിത്തോട് സ്വദേശി മുഹമ്മദലി എന്നയാൾ മരണപ്പെട്ടിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ വള്ളിത്തോട് ജുമാ മസ്ജിദിൽ മുഹമ്മദലിയുടെ സംസ്‌കാരത്തിനായി കൂട്ടുകാരോടൊത്ത് ഖബർ കുഴി എടുക്കന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ ഇരിട്ടിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ മാച്ചേരി മുഹമ്മദിൻ്റെയും ഹഫ്‌സത്തിൻ്റെയും മകനാണ്. ഭാര്യ: സൗദ ( ആറളം). മക്കൾ: സിയാൻ, സിയ ( ഇരുവരും വിദ്യാർത്ഥികൾ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page