തമിഴ്നാട് സ്വദേശിയുടെ ആക്രമണത്തിൽ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുന്നാട്ടെ യുവതി മരിച്ചു, ഒരാഴ്ച മുമ്പാണ് യുവതിയെ തിന്നർ ഒഴിച്ചു തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്

കാസർകോട്: ബേഡകത്ത് തമിഴ്നാട് സ്വദേശി തിന്നർ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിക്കവേ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡകത്ത് പലചരക്ക് കട നടത്തുന്ന മുന്നാട്ട് മണ്ണടുക്കം സ്വദേശിനി രമിത (27) ആണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ചൊവ്വാഴ്ച പുലർച്ചെയാണ് മരണം. രമിതയുടെ ചികിത്സക്കായി നാട്ടുകാർ ഒരുമിച്ച് പണം സ്വരൂപിച്ചു വരുമ്പോഴാണ് മരണം. തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം (57) ആണ് യുവതിയെ തിന്നർ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. രമിതയുടെ കടയ്ക്ക് സമീപം പ്രവർത്തിക്കുന്ന …

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നു 13,500 കോടി രൂപ വായ്പയെടുത്തു മുങ്ങിയ മെഹുൽ ചോക്സി ബൽജിയമിൽ അറസ്റ്റിൽ; വിട്ടുകിട്ടാൻ നടപടികളുമായി ഇന്ത്യ

ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) വായ്പ തട്ടിപ്പു കേസിലെ പ്രതിയായ രത്ന വ്യാപാരി മെഹുൽ ചോക്സിയെ ബൽജിയം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരമാണ് അറസ്റ്റെന്ന് ബൽജിയം സ്ഥിരീകരിച്ചു. ചോക്സിയെ കൈമാറുന്നതു സംബന്ധിച്ച് ഇന്ത്യയിൽ നിന്നു അഭ്യർഥന ലഭിച്ചിട്ടുണ്ടെന്നു ബൽജിയം വെളിപ്പെടുത്തി. ചോക്സിക്കു നിയമപരമായ സഹായം ഉറപ്പാക്കുമെന്നും ബൽജിയം അഭിപ്രായപ്പെട്ടു. ജാമ്യാപേക്ഷ ഉടൻ സമർപ്പിക്കുമെന്ന് ചോക്സിയുടെ അഭിഭാഷകൻ വിജയ് അഗർവാൾ അറിയിച്ചു. ചോക്സി അർബുദ ചികിത്സയിലാണെന്നും നിലവിലെ ആരോഗ്യനിലയിൽ വിമാനയാത്ര സാധ്യമല്ലെന്നും അതിനാൽ …

259 വർഷത്തെ പഴക്കം പ്രതീക്ഷിക്കുന്ന 430 കോടി രൂപ വിലവരുന്ന രാജകീയ പൈതൃകം: ദി ഗൊൽകൊണ്ട ബ്ലൂ വജ്രം ലേലത്തിന്

ന്യൂഡൽഹി: ഇന്ത്യ ചരിത്രത്തിന്റെ ഭാഗമായ ദി ഗൊൽകൊണ്ട ബ്ലൂ വജ്രം ലേലത്തിന്. ഇന്ദോർ, ബറോഡ രാജാക്കന്മാരുടെ കൈവശമുണ്ടായിരുന്ന വജ്രത്തിന്റെ ലേലം മേയ് 14ന് ജനീവയിലെ ഹോട്ടൽ ബെർഗ്യൂസിലാണ് നടക്കുക. പാരിസ് ഡിസൈറായ ജെ.ആർ രൂപകൽപന ചെയ്ത മോതിരത്തിൽ 23.24 കാരറ്റ് വജ്രം ഘടിപ്പിച്ചിട്ടുണ്ട്‌. 430 കോടി രൂപ വരെ ഇതിനു വില ലഭിക്കുമെന്നാണ് പ്രതീക്ഷ. ക്രിസ്റ്റീസ് ഇന്റർനാഷനൽ ജ്വല്ലറിയുടെ മാഗ്നിഫിഷ്യന്റ് ജുവൽസ് എന്ന പരിപാടിയുടെ ഭാഗമായാണ് ലേലം.ആസാധാരണമായ നിറം, വലിപ്പത്തിലെ വ്യത്യാസം എന്നിവയാണ് ഗൊൽകൊണ്ട വജ്രങ്ങളുടെ സവിശേഷത.ലോകത്തിലെ …

മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കിണറ്റിലെറിഞ്ഞ കേസ്: ഒരാൾ അറസ്റ്റിൽ, അറസ്റ്റിലായത് മുൻ കൊലക്കേസ് പ്രതിയുടെ മകൻ, കൊലയ്ക്ക് കാരണമായത് സ്കൂൾ ബസിനു സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കം

കാസര്‍കോട്: മഞ്ചേശ്വരം, കുഞ്ചത്തൂര്‍ അടുക്കപ്പള്ള, മാഞ്ഞിമ്ഗുണ്ടെയില്‍ ആള്‍മറയില്ലാത്ത കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കാണപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. മംഗ്ളൂരു, സുരത്ക്കല്ല്, കല്ലാപ്പുവിലെ അഭിക്ഷക് ഷെട്ടി (25) യെ ആണ് മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ ഇ. അനൂപ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. സ്കൂൾ ബസിലെ ഡ്രൈവറായിരുന്നു അഭിഷേക് ഷെട്ടി. ഇയാളുടെ ബസിനു സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയും സ്കൂൾ ബസിലെ ജോലി പോയതും സംബന്ധിച്ച വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായതെന്നു പൊലീസ് പറഞ്ഞു.കര്‍ണ്ണാടക, മുല്‍ക്കി, കൊളനാട്ട് സ്വദേശിയും …

അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ ശക്തമായ മഴ; ഏഴു ജില്ലകളിൽ മഴ മുന്നറിയിപ്പ്, കണ്ണൂരിൽ കനത്ത മഴയിൽ നാശം, കാസർകോട്ടും മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിപ്പ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. അതേസമയം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ …

പരോളിലിറങ്ങി 20 വർഷം ഒളിവു ജീവിതം; അതിനിടെ വിവാഹം: 4 കുട്ടികൾ, മുൻ സൈനികൻ ഒടുവിൽ പിടിയിൽ

ന്യൂഡൽഹി: ഭാര്യയെ കൊന്ന കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ മുൻ സൈനികനെ 20 വർഷങ്ങൾക്കു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. അനിൽ കുമാർ തിവാരിയാണ്(58) മധ്യപ്രദേശിൽ നിന്നു പിടിയിലായത്. 1989ലാണ് അനിൽ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം മൃതദേഹം കത്തിച്ചത്. പിന്നാലെ ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അറസ്റ്റിലായ അനിൽകുമാറിനു കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. അതിനിടയിൽ 2005ൽ ഡൽഹി ഹൈക്കോടതി 2 ആഴ്ചത്തെ ജാമ്യം അനുവദിച്ചു. പുറത്തിറങ്ങിയ അനിൽ കുമാർ ഒളിവിൽ പോകുകയായിരുന്നു.സൈന്യത്തിൽ …

ചിക്കൻ കറിക്ക് ചൂട് കുറഞ്ഞു: ഹോട്ടൽ ഉടമയ്ക്കു ക്രൂര മർദനം

തിരുവനന്തപുരം: ചിക്കൻ കറിക്ക് ചൂട് കുറഞ്ഞതിന് ഹോട്ടൽ ഉടമയെ ഭക്ഷണം കഴിക്കാനെത്തിയവർ ക്രൂരമായി മർദിച്ചു.സോഡ കുപ്പിയെടുത്ത് തലയ്ക്കടിക്കുകയും ഹോട്ടലിനു പുറത്തേക്ക് വലിച്ചിറക്കി മർദിക്കുകയും ചെയ്തുവെന്ന് നെയ്യാറ്റിൻകര അമരവിളയിലെ പുഴയോരം ഹോട്ടൽ ഉടമ ദിലീപ് പരാതിപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. നെയ്യാറ്റിൻകര പൊലീസിലാണ് പരാതി നൽകിയത്.ചിക്കൻ കറിയുടെ ചൂട് കുറഞ്ഞതുമായി ബന്ധപ്പെട്ട് ദിലീപും ഭക്ഷണം കഴിക്കാനെത്തിയവരും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് സംഘം സോഡാ കുപ്പി കൊണ്ട് ദിലീപിന്റെ തലയ്ക്കടിക്കുകയു മായിരുന്നു. അതിനുശേഷം മാപ്പു പറയാനെന്ന പേരിൽ ദിലീപിനെ …

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: എ ഡിഎം ആയിരുന്ന കെ. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയെ സമീപിച്ചു. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നു ചൂണ്ടിക്കാട്ടി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം …

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു, സംഭവം വയനാട്ടിൽ

കൽപ്പറ്റ: വയനാട് കേണിച്ചിറയില്‍ ഭാര്യയെ യുവാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കേളമംഗലം മാഞ്ചുറ വീട്ടില്‍ ലിഷ(35)യാണ്‌ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജിന്‍സന്‍ കേബിള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊല്ലുകയായിരുന്നുവെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജിന്‍സന്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജിൻസൺ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നതായി പറയന്നു. വിശദാംശങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.

ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ സാരിയിലേയ്ക്ക് തീ പടർന്ന് വയോധിക മരിച്ചു

കാസർകോട്: ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ സാരിയിലേയ്ക്ക് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ വയോധിക മരിച്ചു. കുമ്പള, പെർവാഡിലെ പരേതനായ കൃഷ്ണഗട്ടിയുടെ ഭാര്യ സുന്ദരി (82) യാണ് മരിച്ചത്. നാലു ദിവസം മുമ്പാണ് അപകടം. ഗുരുതരമായി പൊള്ളലേറ്റ സുന്ദരി മംഗ്ളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചത്. കുമ്പള പൊലിസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. സഹോദരങ്ങൾ: ലോകേഷ്, പുഷ്പ.

വിഷു കളറാക്കാൻ ഒടിടിയിലും റിലീസ് ചാകര; കാണാം ജനപ്രിയ ചിത്രങ്ങൾ

തിയേറ്ററിനൊപ്പം ഒടിടിയിലും ജനപ്രിയ ചിത്രങ്ങളുടെ വിഷുക്കാലം. ഒട്ടേറെ സിനിമകളാണ് വിഷു കളറാക്കാൻ ഒടിടിയിൽ റിലീസ് ചെയ്തിട്ടുള്ളത്.ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ് ജോസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. ഒരു ഷാപ്പിൽ നടന്ന മരണത്തെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളെ ആധാരമാക്കിയുള്ള ചിത്രത്തിന്റെ നിർമാണം സംവിധായകൻ അൻവർ റഷീദാണ്. സോണി ലിവ്വിൽ ചിത്രം ലഭ്യമാണ്.നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത പൈങ്കിളിയിൽ അനശ്വര രാജൻ, സജിൻ ഗോപു എന്നിവരാണ് …

മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കിണറ്റിലെറിഞ്ഞ കേസ്; 2 പേർ പിടിയിൽ

കാസര്‍കോട്: മഞ്ചേശ്വരം, കുഞ്ചത്തൂര്‍ അടുക്കപ്പള്ള, മാഞ്ഞിമ്ഗുണ്ടെയില്‍ ആള്‍മറയില്ലാത്ത കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കാണപ്പെട്ട കേസിൽ രണ്ടു പേർ കസ്റ്റഡിയിൽ. ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. കര്‍ണ്ണാടക, മുല്‍ക്കി, കൊളനാട്ട് സ്വദേശിയും മംഗ്‌ളൂരുവിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷരീഫി(52)നെ കഴിഞ്ഞദിവസം സന്ധ്യയോടെയാണ് മാഞ്ഞിമ്ഗുണ്ടൈയിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കിണറിനു സമീപത്ത് കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള ഓട്ടോ ചെരിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്. കിണറ്റിനു അരികില്‍ …

വിഷു ആഘോഷിക്കാൻ എത്തിയ യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: വിഷു ആഘോഷിക്കാൻ ജോലി സ്ഥലത്തു നിന്നു വീട്ടിലെത്തിയ ആളെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊന്നക്കാട് , ദേവഗിരി കോളനിയിലെ രാഘവന്റെ മകൻ രാജേഷ് (28) ആണ് മരിച്ചത്. കർണ്ണാടകയിൽ ടാപ്പിംഗ് ജോലി ചെയ്തു വരികയായിരുന്നു. ഞായറാഴ്ച്ചയാണ് ജോലി സ്ഥലത്തു നിന്നു വിഷു ആഘോഷിക്കാൻ വന്നതായിരുന്നു. പിന്നീട് ഭാര്യയുമായി കലഹിക്കുകയും ഇതിനൊടുവിൽ ഭാര്യയും മക്കളും പിണങ്ങി ബന്ധുവീട്ടിലേയ്ക്ക് പോയതായി പറയുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച്ച പുലർച്ചെ വീട്ടിനകത്ത് തൂങ്ങി മരിച്ച …

കുടുംബ വഴക്ക് തെരുവിൽ, രാജ്ഭവനു മുന്നിൽ ആത്മഹത്യാ നാടകവുമായി യുവാവ്

ബംഗളൂരു: കുടുംബ വഴക്കിൽ മാധ്യമ ശ്രദ്ധ നേടാൻ കർണാടക രാജ്ഭവനു സമീപം ആത്മഹത്യാ നാടകവുമായി യുവാവ്. ഹുബ്ബള്ളി സ്വദേശിയായ സുഹൈൽ അഹമ്മദാണ് കൃത്യത്തിനു പിന്നിൽ. രാജ്ഭവനിൽ ഞായറാഴ്ച വൈകുന്നേരം രാഷ്ട്രീയ നേതാക്കളുടെ വാർത്താ സമ്മേളനം നടക്കുന്നതിനിടെയാണ് സംഭവം. ഇവിടേക്ക് എത്തിയ സുഹൈൽ സ്വന്തം ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. ഇതോടെ ഇയാളെ പിടികൂടിയ മാധ്യമ പ്രവർത്തകർ പെട്രോളിന്റെ കുപ്പി പിടിച്ചു വാങ്ങി. എന്നാൽ തീപ്പെട്ടിയെ ലൈറ്ററോ ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല. സുഹൈലിന്റെ ദേഹത്തിലേക്കു വെള്ളം ഒഴിച്ച ശേഷം പൊലീസിനു …

സൗദിയിൽ കണ്ണൂർ സ്വദേശിയായ മൂന്നു വയസ്സുകാരൻ ഭക്ഷ്യ വിഷബാധയേറ്റു മരിച്ചു

സൗദി: ഭക്ഷ്യ വിഷബാധയെ തുടർന്ന് കണ്ണൂർ വള്ളിത്തോട് സ്വദേശിയായ മൂന്ന് വയസുകാരൻ സൗദിയിൽ മരിച്ചു. വള്ളിത്തോട് സ്വദേശി ശംസുദ്ദീൻ ആമ്പിലോത്തിൻ്റെ മകൻ മുഹമ്മദ് ആദമാണ് മരിച്ചത്. പെരുന്നാൾ ദിനത്തിൽ മദീനയിൽ നിന്ന് മടങ്ങുമ്പോൾ കേരള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ആരോഗ്യ പ്രശ്നമുണ്ടായതെന്ന് കുടുബം പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. സൗദി സന്ദർശനത്തിനായി മദീനയിൽ എത്തിയതായിരുന്നു ശംസുദ്ദീന്റെ കുടുംബം. ഉംറ നിർവഹിച്ചു മടങ്ങുമ്പോഴായിരുന്നു ഭക്ഷണം കഴിച്ചത്. സഹയാത്രികർക്കും കുടുംബത്തിനും ആരോഗ്യ പ്രയാസം നേരിട്ടിരുന്നു. മരിച്ച ആദമിൻ്റെ …

കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ വനിതാ എസ് ഐ വെടിവെച്ചുകൊന്നു

ബംഗളുരു: അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് വെടിവെച്ചുകൊന്നു. കർണാടകയിലെ ഹുബ്ബള്ളിയിൽ ആണ് സംഭവം. തെളിവെടുപ്പിനിടെ ഇയാൾ പൊലീസുകാരെ ആക്രമിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തുവെന്നും ഇത് തടയുന്നിതിനിടെ പ്രതിക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു എന്നുമാണ് കർണാടക പൊലീസ് അറിയിച്ചത്. രണ്ട് പൊലീസുകാരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബിഹാർ സ്വദേശിയായ നിതേഷ് കുമാർ (35) ആണ് വെടിയേറ്റ് മരിച്ചത്. ഒരു വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ച് വയസുകാരിയെ സൗഹൃദം നടിച്ച് എടുത്തുകൊണ്ട് പോവുകയും പീഡനത്തിനൊടുവിൽ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് …

15 കാരിയെ പതിമൂന്നും പതിനാലും പ്രായമുള്ള വിദ്യാര്‍ഥികള്‍ പീഡിപ്പിച്ചു; 11 കാരന്‍ ദൃശ്യം പകര്‍ത്തി, ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത് കൗണ്‍സിലിങിനിടെ

കോഴിക്കോട്: പത്താം ക്ലാസില്‍ പഠിക്കുന്ന പതിനഞ്ചുകാരി പീഡനത്തിനിരയായി. പീഡിപ്പിച്ചത് പതിമൂന്നും പതിനാലും വയസുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാര്‍ഥികള്‍. പതിനൊന്നുകാരന്‍ പീഡനദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചു. സംഭവം കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍. ഒരാഴ്ച മുമ്പ് നടന്ന സംഭവം പുറംലോകമറിയുന്നത് കഴിഞ്ഞദിവസം. കൗണ്‍സലിങ്ങിനിടയില്‍ പെണ്‍കുട്ടി വിവരം പുറത്തുപറഞ്ഞതോടെയാണ് ബന്ധുക്കളും അധ്യാപകരുമെല്ലാം സംഭവമറിഞ്ഞത്. തുടര്‍ന്ന്, പൊലീസ് വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചു. തിങ്കളാഴ്ച മൂന്നു വിദ്യാര്‍ഥികളെയും സിഡബ്ല്യുസിക്ക് മുന്‍പാകെ ഹാജരാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിലക്ക് ലംഘിച്ച് രയരമംഗലം ക്ഷേത്രത്തില്‍ നാലമ്പല പ്രവേശനം; ഭരണസമിതി പൊലീസില്‍ പരാതി നല്‍കി

കാസര്‍കോട്: രയരമംഗലം ഭഗവതീ ക്ഷേത്രത്തില്‍ വിലക്ക് ലംഘിച്ച് ഒരുസംഘം ആളുകള്‍ നാലമ്പല പ്രവേശിച്ച സംഭവത്തില്‍ ക്ഷേത്ര ഭരണ സമിതി ചന്തേര പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാവിലെയാണ് നിനവ് പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ 16 ഓളം ആളുകള്‍ ക്ഷേത്രത്തിനുള്ളിലെ നാലമ്പലത്തില്‍ പ്രവേശിപ്പിച്ച് പ്രാര്‍ഥന നടത്തിയത്. ഇത് ക്ഷേത്രത്തിലെ ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണസമിതി പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ഭരണ സമിതി അടിയന്തര യോഗം ചേര്‍ന്നാണ് പരാതി നല്‍കാന്‍ തീരുമാനമെടുത്തത്. നിരവധി …