ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച; സുരക്ഷാ ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തി, നടപടിയുണ്ടാകും

കൊച്ചി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ സന്ദർശനത്തിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ച. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തിയതായി കണ്ടെത്തി. കെഎപി രണ്ടാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് മദ്യപിച്ചെത്തിയത്. സംശയം തോന്നിയ മറ്റു ഉദ്യോഗസ്ഥർ ഇയാളെ രക്തപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞു. ഇയാൾക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് വിവരം.ഉച്ചയ്ക്ക് 1.35നാണ് ഉപരാഷ്ട്രപതി ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്. 1.48ന് ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങി. 2.15ന് ശ്രീകൃഷ്ണ ഹെലിപാഡിൽ നിന്ന് നെടുമ്പാശേരിയിലേക്ക് പുറപ്പെട്ടു. തുടർന്ന് വിമാനത്താവളത്തിലെത്തിയപ്പോഴാണ് സുരക്ഷാ വീഴ്ചയുണ്ടായത്. നേരത്തേ രാവിലെ 9 മണിയോടെ ക്ഷേത്രത്തിലെത്താനാണ് തീരുമാനിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ ഹെലികോപ്റ്റർ ഇറക്കാൻ കഴിഞ്ഞില്ല. ഇതോടെ മണിക്കൂറുകളോളം കാത്തിരിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page