2 കോടി രൂപ നഷ്ടപരിഹാരം വേണം; സാന്ദ്രാ തോമസിനെതിരെ മാനനഷ്ടകേസ് നൽകി ലിസ്റ്റിൻ സ്റ്റീഫൻ

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ തുടർച്ചയായി അപമാനിക്കുന്നതായി ചൂണ്ടിക്കാട്ടി നിർമാതാവ് സാന്ദ്രാ തോമസിനെതിരെ മറ്റൊരു നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ മാനനഷ്ടകേസ് ഫയൽ ചെയ്തു. 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ലിസ്റ്റിൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കേസ് നൽകിയത്.തമിഴ്നാട്ടിലെ വട്ടപ്പലിശക്കാരനിൽ നിന്ന് പണം വാങ്ങി മലയാളത്തിലെ നിർമാതാക്കൾക്ക് നൽകി ലിസ്റ്റിൻ സിനിമയെ നശിപ്പിക്കുന്നുവെന്ന് സാന്ദ്ര പറഞ്ഞത്. മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയിൽ ഒതുങ്ങണമെന്ന താൽപര്യം അദ്ദേഹത്തേക്കാൾ കൂടുതൽ സംസ്ഥാനത്തിനു പുറത്തുള്ള കള്ളപ്പണ ലോബിക്കാണെന്നും സമൂഹമാധ്യമ പോസ്റ്റുകളിൽ സാന്ദ്ര ആരോപിച്ചിരുന്നു. എന്നാൽ കേസ് സംഘടിത തീരുമാനത്തിന്റെ ഭാഗമാണെന്നും പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായും സാന്ദ്ര വ്യക്തമാക്കി. കേസിനെ നിയമപരമായി നേരിടുമെന്നും അവർ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page