55 വര്‍ഷം മുമ്പ് രണ്ടുരൂപ എടുത്തു; പ്രായശ്ചിത്തമായി ക്ഷേത്രത്തില്‍ 10,000 രൂപ കാണിക്കയായി സമര്‍പ്പിച്ച് ഭക്തന്‍

ചെന്നെ: 55 വര്‍ഷം മുമ്പ് ക്ഷേത്രത്തില്‍ നിന്ന് എടുത്ത രണ്ട് രൂപയ്ക്ക് പ്രായശ്ചിത്തമായി ക്ഷേത്രത്തില്‍ 10,000 രൂപ കാണിക്കയായി സമര്‍പ്പിച്ച് ഒരു ഭക്തന്‍. തമിഴ് നാട് ഈറോഡിലെ ചെല്ലാണ്ഡി അമ്മന്‍ ക്ഷേത്രത്തിലാണ് രഹസ്യമായി ഈ തുക എത്തിച്ചത്. പണത്തോടൊപ്പം കുറിപ്പും ഭണ്ഡാരത്തില്‍ നിക്ഷേപിച്ചിരുന്നു. 1970 ലാണ് ഭക്തന് ക്ഷേത്ര പരിസരത്തുനിന്ന് പണം ലഭിച്ചത്. അന്ന് അത് തിരിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. കുറ്റബോധമാണ് ഇത്രയും വലിയ തുക കാണിക്കയായി നല്‍കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് വിവരം. പണപ്പെരുപ്പം കണക്കിലെടുത്താല്‍, 1970ലെ രണ്ട് രൂപ 2025ല്‍ ഏകദേശം 102 രൂപയ്ക്ക് തുല്യമാണ്. വെള്ളിയാഴ്ച ക്ഷേത്രത്തില്‍ നടന്ന കണക്കെടുപ്പിനിടെയാണ് പണവും കുറിപ്പും ഭാരവാഹികള്‍ക്ക് ഭണ്ഡാരത്തില്‍ നിന്ന് കിട്ടിയത്. ‘അന്ന് ഉടമയെ തിരികെ ഏല്‍പ്പിക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ പണം എടുത്തു. ഇപ്പോള്‍, 55 വര്‍ഷങ്ങള്‍ക്ക് ശേഷം, ഞാന്‍ അത് ക്ഷേത്രത്തിലേക്ക് തിരികെ നല്‍കിയിരിക്കുന്നു. 2 രൂപയ്ക്ക് പകരമായി 10,000 രൂപ സംഭാവന ചെയ്യുന്നു’ ഇങ്ങനെയാണ് ഭക്തന്‍ കുറിപ്പില്‍ എഴുതിയിരുന്നത്. കത്ത് എഴുതിയ വ്യക്തിയുടെ പേരും വിലാസവും കുറിപ്പിലുണ്ടായിരുന്നില്ലെന്ന് എച്ച്ആര്‍ആന്റ്‌സിഇ ഈറോഡ് ജില്ലാ ജോയിന്റ് കമ്മീഷണര്‍ എ.ടി പരംജ്യോതി പറഞ്ഞു. അമ്മപേട്ടയ്ക്കടുത്തുള്ള നെരഞ്ഞിപ്പേട്ടയിലുള്ള നൂറ്റാണ്ട് പഴക്കമുള്ള ഈ ക്ഷേത്രം ഹൈന്ദവ മത സ്ഥാപന എന്‍ഡോവ്മെന്റ് വകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുപ്രസിദ്ധ കവര്‍ച്ചാസംഘം അമ്പലത്തറയില്‍ പിടിയില്‍; വലയില്‍ വീണത് സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തി രക്ഷപ്പെടുന്നതിനിടയില്‍, ചീമേനി, പാലക്കുന്ന് കവര്‍ച്ചാ കേസുകള്‍ക്കും തുമ്പായേക്കും

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page