കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരി മരിച്ചു. പുല്ലൂര്‍ കൊടവലം പടംങ്കോട്ടെ പി ഷീന (43) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. കിഡ്‌നി സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. എസ്ബിഐ കാഞ്ഞങ്ങാട് ബാങ്കിലെ ജീവനക്കാരിയാണ്. പി ദാമോദരന്റെയും സരോജിനിയുടെയും മകളാണ്. സഹോദരങ്ങള്‍: ഷിജി, ഷിനി.







