സുരക്ഷാ മേഖലയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി; മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനകത്ത് കയറിയ സന്ദര്‍ശകന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനകത്ത് എത്തിയ സന്ദര്‍ശകന്‍ കസ്റ്റഡിയില്‍. ഗുജുറാത്ത് സ്വദേശി സുരേന്ദ്ര ഷാ ആണ് പിടിയിലായത്. സുരക്ഷ ഉദ്യോഗസ്ഥരാണ് ക്യാമറ ശ്രദ്ധയില്‍പ്പെട്ട് സുരേന്ദ്ര ഷായെ കസ്റ്റഡിയിലെടുത്തത്. സുരക്ഷാ പരിശോധനക്ക് ശേഷം ഇയാള്‍ മുന്നോട്ട് നീങ്ങിയ ശേഷമാണ് എമര്‍ജന്‍സി ലൈറ്റ് തെളിഞ്ഞത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. സുരക്ഷാ മേഖലയിലെ ദൃശ്യങ്ങള്‍ ഇയാള്‍ ചിത്രീകരിച്ചിരുന്നു. ഇത് കണ്ടെത്തിയതോടെ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. ഇതനുസരിച്ച് പരിശോധന നടത്തിയപ്പോഴാണ് മെറ്റാ ഗ്ലാസ് കണ്ടെത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page