കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ആര്‍.എസ്.ബി വൈ മുഖേന ദിവസവേതന അടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു. ബിരുദവും കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമയും ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പ് ചെയ്യാനുള്ള പരിജ്ഞാനവും ആണ് യോഗ്യത. മുന്‍ പരിചയം അഭികാമ്യം. കൂടിക്കാഴ്ച ജൂലൈ 17 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയിലെ ജില്ലാ ആശുപത്രി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് അധികൃതര്‍ അറിയിച്ചു.







