കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മാലയില്‍ ‘പുലിപ്പല്ല്’; ഡിഎഫ്ഒയുടെ മുന്നില്‍ ഹാജരാകണം, വിശദീകരണം തേടും

കൊച്ചി: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ധരിച്ച മാലയില്‍ പുലിപ്പല്ലോ? പുലി നഖമോ? . പരാതിയില്‍ നോട്ടിസ് നല്‍കാന്‍ വനംവകുപ്പ് ഒരുങ്ങുന്നു. തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മഹമ്മദ് ഹാഷിം നല്‍കിയ പരാതിയിലാണ് വനംവകുപ്പിന്റെ നടപടി. തൃശൂര്‍ ഡിഎഫ്ഒയ്ക്കു മുന്നില്‍ ആഭരണം ഹാജരാക്കാനും ഇതിനെക്കുറിച്ചു വിശദീകരിക്കാനും നിര്‍ദേശിച്ചായിരിക്കും നടപടി. വന്യജീവി സംരക്ഷണ നിയമപ്രകാരം പുലിപ്പല്ല് കൈവശം വെക്കുന്നത് കുറ്റകരമാണ്. തൃശൂരിലും കണ്ണൂരിലും നടന്ന ചില പരിപാടിക്കിടെ സുരേഷ് ഗോപി പുലിപ്പല്ല് ഘടിപ്പിച്ചതെന്നു സംശയിക്കുന്ന മാല ധരിച്ചിരുന്നു എന്നാണു പരാതി. ഇതു ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ പൊലീസിനെയും വനംവകുപ്പിനെയും സമീപിക്കുകയായിരുന്നു.
നേരത്തേ, റാപ്പര്‍ വേടന്‍ ധരിച്ച മാലയില്‍ ഉണ്ടായിരുന്നതു പുലിപ്പല്ലാണെന്ന പേരില്‍ അദ്ദേഹത്തെ വനംവകുപ്പ് അറസ്റ്റുചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page