കാസര്‍കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി ഉദ്യോഗസ്ഥന്‍ മരിച്ചു. കോട്ടപ്പാറയിലെ ബി. നാരായണന്‍ (59) ആണ് മരിച്ചത്. കാസര്‍കോട് ഓഫീസിലെ സീനിയര്‍ അസിസ്റ്റന്റായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മരണപ്പെട്ടു. ചുള്ളിക്കര അടോട്ടുകയയിലെ പരേതരായ ബൈരു നായികിന്റെയും അക്കമ്മ ഭായിയുടെയും മകനാണ്. ഭാര്യ: പത്മാവതി(അടോട്ടുകയ). മക്കള്‍: ഉല്ലാസ് (കപ്പല്‍ ജീവനക്കാരന്‍), സ്‌നേഹ (ടൈലസ് നെറ്റ്വര്‍ക്ക് അക്കൗണ്ടന്റ്, കാഞ്ഞങ്ങാട്). മരുമക്കള്‍: ശരണ്യ (ഫാര്‍മസിസ്റ്റ്, പിഎച്ച്എസ് മഞ്ചേശ്വരം), ശ്രീനാഥ് (ഐടി കമ്പനി ബംഗളൂരു). സഹോദരങ്ങള്‍: വിജയന്‍. ജാനകി, അംബിക,(മൂവരും അടോട്ടുകയ), യശോദ, ശാരദ, (ഇരുവരും മാട്ടക്കുന്ന് കോളിച്ചാല്‍).







