പൊടിക്കാറ്റില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; ഒമാനില്‍ കണ്ണൂര്‍ സ്വദേശിനിയായ 5 വയസുകാരിക്ക് ദാരുണാന്ത്യം

സലാല: ഒമാനിലെ സലാലയില്‍ നടന്ന വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിനായ അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. ഒമാനിലെ നിസ്വയില്‍ താമസിക്കുന്ന കണ്ണൂര്‍ മട്ടന്നൂര്‍ കീച്ചേരി സ്വദേശി നവാസിന്റെയും റസിയയുടെയും മകള്‍ ജസാ ഹൈറിന്‍ (5) ആണ് മരിച്ചത്. നവാസും കുടുംബവും സലാലയില്‍ പോയി തിരികെ വരുമ്പോള്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. നിസ്വയിലേക്കുള്ള മടക്കയാത്രയില്‍ ആദത്തിനടുത്ത് ശക്തമായ പൊടിക്കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ മറിയുകയായിരുന്നു.
അപകടത്തില്‍പ്പെട്ട വാഹനത്തില്‍നിന്നു പുറത്തേക്ക് തെറിച്ച് വീണതിനെത്തുടര്‍ന്നാണ് ജസാ ഹൈറിന്‍ മരിച്ചത്. നവാസും ഭാര്യ റസിയയും മൂത്ത മകള്‍ സിയാ ഫാത്തിമയും നിസ്സാര പരിക്കുകളോടെ ആദം ആശുപത്രിയില്‍ ചികിത്സയിലാണ്. റസിയയും കുട്ടികളും നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കെയാണ് അപകടം. ബംഗളൂരു കെഎംസിസി ഓഫീസ് സെക്രട്ടറിയും സാമൂഹ്യപ്രവര്‍ത്തകനുമായ മൊയ്തു മാണിയൂരിന്റെ മകളാണ് റസിയ. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലെത്തിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page