വാൾഫാൻ ഉരുകിവീണ് കിടക്കയ്ക്ക് തീപിടിച്ച് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റു മരിച്ചു

മലപ്പുറം: തിരുവാലി കുളക്കാട്ടിരിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് തീപ്പൊള്ളലേറ്റു മരിച്ചു. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വാൾഫാൻ തീപിടിച്ച് കിടക്കയിലേക്ക് ഉരുകി വീണാണ് അപകടമുണ്ടായത്. എറണാകുളം കാലടി മഞ്ഞപ്ര സ്വദേശി പന്നികശ്ശേരി സജീവിന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്. കുളക്കാട്ടിൽ ജ്യോതിഗിരി എസ്റ്റേറ്റിലെ ഫാമിൽ ജോലി ചെയ്യുകയാണ് സജീവും ഭാര്യയും. കഴിഞ്ഞദിവസം വൈകിട്ട് 4:15-ഓടെയായിരുന്നു ദുരന്തം. കുട്ടിയെ മുറിക്കുള്ളിലെ കട്ടിലിൽ ഉറക്കിക്കിടത്തി മാതാപിതാക്കൾ വീടിന് പുറത്ത് ഫാമിൽ ജോലി ചെയ്യുകയായിരുന്നു. ഈ സമയത്താണ് മുറിയിലെ വാൾഫാനിൽ ഷോർട്ട് സർക്യൂട്ട് കാരണം തീപിടിക്കുന്നത്.
തുടർന്ന് ഫാൻ കത്തിയമർന്ന് താഴെ കുട്ടി കിടക്കുകയായിരുന്ന ബെഡിലേക്ക് വീഴുകയായിരുന്നു. വീട്ടിൽനിന്ന് പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ മാതാപിതാക്കൾ കണ്ടത് തീപിടിച്ച നിലയിലുള്ള കിടക്കയാണ്. ഉടൻതന്നെ കുട്ടിയെ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടവണ്ണ പൊലീസ് സംഭവത്തിൽ തുടർന്ന് നടപടികൾ സ്വീകരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page