മഴ: സംസ്ഥാനത്തും ജില്ലയിലും അതീവ ജാഗ്രത

കാസർകോട്: ശക്തമായ മഴ സംസ്ഥാനത്തു വൻ തോതിലുള്ള നാശനഷ്ടങ്ങളും കെടുതികളും ഉണ്ടാക്കുന്നു. സർക്കാർ അതീവ ജാഗ്രതയിലാണ്.
​ കാസർകോട് ജില്ലയിൽ വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിലായി 5 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 59 കുടുംബങ്ങളിലെ 208-ഓളം പേരെ ഇവിടെ മാറ്റിപ്പാർപ്പിച്ചു. പ്രകൃതിക്ഷോഭ- ദുരിതാശ്വാസ കേന്ദ്രങ്ങൾ ജില്ലാ കളക്ടർ അർജുൻ പാൺഡ്യൻ ഇന്നലെ രാത്രിയിലും സന്ദർശിച്ചു.
​ തയ്യേനി കാട്ടാംകവല ഭാഗങ്ങളിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളരിക്കുണ്ട്, കാസർകോട് , മഞ്ചേശ്വരം താലൂക്കുകളിൽ നിരവധി വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.
​ മധൂർ, കാര്യങ്കോട്, തേജസ്വിനി പുഴകളിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തീരാപ്രസ്ദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
​ അച്ചംതുരുത്തി, ഭീമനടി പാലങ്ങൾക്കു വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ സംഭവിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളും ജലാശയ പ്രവർത്തനങ്ങളും താത്കാലികമായി നിരോധിച്ചു.

തീരദേശ ജാഗ്രത: കാസർകോട് കടൽതീരങ്ങളിൽ ഉയർന്ന തിരമാല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന്സംസ്ഥാനത്തു വൻ തോതിലുള്ള വെള്ളപ്പൊക്കവും മണ്ണിടിച്ചിലും അനുഭവപ്പെട്ടിട്ടുണ്ട്.
​ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ സംസ്ഥാനത്ത് 8 പേർ മരണപ്പെട്ടതയാണ് ഔദ്യോഗിക കണക്ക്.ഏതാനും പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
​ക്യാമ്പുകൾ: 200-ലേറെ ദുരിതാശ്വാസ ക്യാമ്പുകളിലായി 5,700-ലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
​ഇടുക്കി, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ കനത്ത മഴയും വലിയ നാശനഷ്ടങ്ങളും ഉരുൾപൊട്ടലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

​പുഴയോരങ്ങളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും അധികൃതർ നിർദ്ദേശിച്ചാൽ ഉടൻ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയും ചെയ്യണമെന്ന് മുന്നറിയിപ്പുണ്ട്.
​കടലിൽ പോകുന്നത് പൂർണ്ണമായും വിലക്കിയിട്ടുണ്ട് .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page