ഇന്നത്തെ പ്രധാന വാർത്തകൾ

​ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനോട് പുതിയ നയതന്ത്ര കരാറിലെത്താനോ അല്ലെങ്കിൽ പൂർണ്ണമായി കീഴടങ്ങാനോ ആവശ്യപ്പെട്ടു.

എന്നാൽ, ഒമാൻ വഴി ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട ചർച്ചകൾ മാത്രമാണ് നടക്കുന്നതെന്ന് ഇറാൻ വ്യക്തമാക്കി.

​കടൽപാത സുരക്ഷ: ചെങ്കടലിലും ഹോർമുസ് കടലിടുക്കിലും ചരക്കുകപ്പലുകൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

കടൽ ഗതാഗത സുരക്ഷ ഉറപ്പാക്കാൻ സൗദി അറേബ്യയുടെ നേതൃത്വത്തിൽ സംയുക്ത സഖ്യം രൂപീകരിക്കാനുള്ള നീക്കങ്ങൾ നടക്കുന്നു.

​ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം .
​ചെങ്കടലിൽ ഇന്ത്യൻ പതാകയുള്ള ‘എംഎസ്വി ഫൈസെ നൂർ ഒലിയ’ എന്ന ചരക്കുകപ്പലിനുനേരെ ആക്രമണമുണ്ടായി. ആക്രമണത്തിൽ കപ്പൽ മുങ്ങിയെങ്കിലും അതിലുണ്ടായിരുന്ന 13 ഇന്ത്യക്കാർ അടക്കം 14 നാവികരെയും യെമൻ സൈന്യം സുരക്ഷിതമായി രക്ഷപ്പെടുത്തി.

​ഗസ്സയും മിഡിൽ ഈസ്റ്റ് സംഘർഷവും
​ഗസ്സയിലെ വെടിനിർത്തൽ കരാർ ലംഘനങ്ങളിൽ ഇസ്രായേലിനെതിരെ മധ്യസ്ഥ രാജ്യങ്ങളായ ഖത്തർ, ഈജിപ്ത്, തുർക്കിയ എന്നിവ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു.

​പോരാട്ടം തുടരുന്നതിനിടെ ഇസ്രായേലിൽ നിന്ന് 2.7 ലക്ഷത്തോളം ആളുകൾ (പ്രത്യേകിച്ച് ഡോക്ടർമാരും വിദഗ്ധരും) രാജ്യം വിട്ടുപോയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

​ട്രംപിന്റെ പുതിയ വ്യാപാര തീരുവയ്ക്കെതിരെ കേസ് .
​ഇന്ത്യ ഉൾപ്പെടെയുള്ള 60 വ്യാപാര പങ്കാളികൾക്കുമേൽ പുതിയ താരിഫുകൾ ചുമത്തിയ ട്രംപിന്റെ നടപടിക്കെതിരെ യു.എസിലെ 25 സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചു.

​റഷ്യ – യുക്രെയ്ൻ യുദ്ധം:
​റഷ്യയിലും യുക്രെയ്നിലും ഇരുവിഭാഗങ്ങളും നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ ആളപായം റിപ്പോർട്ട് ചെയ്തു. റഷ്യൻ സൈന്യം ലൈംഗിക അതിക്രമങ്ങൾ യുദ്ധായുധമാക്കുന്നുവെന്ന് ആരോപിച്ച് അന്താരാഷ്ട്ര തലത്തിൽ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

​ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനമില്ല: മോട്ടോർ വാഹന ഇൻഷുറൻസ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോളും ഡീസലും നൽകുന്നത് തടയുന്നതിനുള്ള പൈലറ്റ് പദ്ധതി തയ്യാറാക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.

​വിമാനത്തിൽ ആകാശച്ചുഴി:യാത്രക്കാർക്ക് പരുക്ക്. ഫുക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ട് 2 ജീവനക്കാരടക്കം 12 ഓളം യാത്രക്കാർക്ക് പരുക്കേറ്റു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായും ക്രമക്കേടുകളുമായും ബന്ധപ്പെട്ട് ഡൽഹിയിൽ വിദ്യാർത്ഥി സംഘടനകളും കേന്ദ്ര സർക്കാരും തമ്മിലുള്ള തർക്കങ്ങളും പ്രതിഷേധങ്ങളും തുടരുന്നു. വിഷയത്തിൽ പ്രധാനമന്ത്രി വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

​ഡൽഹി അതിർത്തികളിൽ കർഷക പ്രക്ഷോഭം. കേന്ദ്ര നയങ്ങൾക്കെതിരെ ഡൽഹിയിലെ ‘കിസാൻ ഘട്ടിൽ’ പ്രതിഷേധ യോഗം ചേരാൻ പഞ്ചാബിൽ നിന്നും മറ്റും പുറപ്പെട്ട കർഷകരെ ഹരിയാന അതിർത്തിയായ ശംഭുവിൽ പോലീസ് തടഞ്ഞു.

​അയോധ്യ സംഭാവന തട്ടിപ്പ് കേസ്: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പുതിയ എസ്‌ഐടി രൂപീകരിച്ചു.

കേരളത്തിൽ
​മഴ മുന്നറിയിപ്പും ദുരിതാശ്വാസവും ;
​വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും: കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ 10 ജില്ലകളിലെ (കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി, വയനാട്) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

​ ശക്തമായ മഴയിൽ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. മഴക്കെടുതികളിൽ ഇതുവരെ 27 പേർ മരണപ്പെടുകയും പതിനായിരക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

​ടൂറിസം കേന്ദ്രങ്ങൾക്ക് നിരോധനം: പൊൻമുടി, നെല്ലിയാമ്പതി അടക്കമുള്ള പ്രധാന മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ യാത്രാ നിയന്ത്രണവും പ്രവേശന നിരോധനവും ഏർപ്പെടുത്തി.

​തൃശൂർ മെഡിക്കൽ കോളജിൽ തീപിടിത്തം: തൃശൂർ മെഡിക്കൽ കോളജ് കെട്ടിടത്തിന്റെ നിർമ്മാണത്തിലിരുന്ന മൂന്നാം നിലയിൽ തീപിടിത്തമുണ്ടായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

​ മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ നിർണായക ദൃക്സാക്ഷി വിചാരണവേളയിൽ കോടതിയിൽ കൂറുമാറി.

​വിഴിഞ്ഞം തുറമുഖം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കപ്പലുകളിൽ ജീവനക്കാരെ മാറ്റുന്നതിനുള്ള ‘ക്രൂ ചേഞ്ചിങ്’ നടപടികൾക്ക് നാല് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും അനുമതി ലഭിച്ചു.

​സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയർന്ന മഴ കാസർകോട് ജില്ലയിലെ ബയാറിലാണ് (121.5 എം എം ) രേഖപ്പെടുത്തിയത്. മുളിയാറിലും (81 എംഎം ) പിലിക്കോട്ടും കനത്ത മഴ ലഭിച്ചു.
​മധൂർ, കാര്യങ്കോട് പുഴകളിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

​ഉരുൾപൊട്ടലും മലയോര മേഖലയിലെ ദുരിതവും.
​ഈസ്റ്റ് എളേരി പഞ്ചായത്തിലെ തായ്യേനി, കട്ടങ്കവല ഭാഗങ്ങളിൽ ഉരുൾപൊട്ടലുണ്ടായി.
​ഭീമനടി, അച്ചംതുരുത്തി എന്നിവിടങ്ങളിലെ പാലങ്ങൾക്ക് കേട് പറ്റി ഗതാഗതം തടസ്സപ്പെട്ടു.


​മൊഗ്രാൽ പുത്തൂരിലെ ചേരങ്കൈ-കാവു ഗോളി തീരദേശ റോഡിന്റെ ഒരു ഭാഗം കടലെടുത്തു.

​സിപിസിആർഐ ബീച്ച് ഭാഗത്തെ സംരക്ഷണ മതിലും റോഡുകളും തകർന്നു.

കുമ്പള കൊയിപ്പാടി, നെല്ലിക്കുന്ന്, ഉപ്പള, അജാനൂർ എന്നിവിടങ്ങളിലും രൂക്ഷമായ കടലാക്രമണം തുടരുന്നു.

​ദുരിതാശ്വാസ ക്യാമ്പുകൾ .
​വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിലായി പ്രവർത്തിക്കുന്ന 5 ദുരിതാശ്വാസ ക്യാമ്പുകളിൽ 59 കുടുംബങ്ങളിലെ 208-ഓളം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

​താലൂക്ക് തലങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

​ആൾനാശവും അപകടങ്ങളും:
​മഴക്കെടുതി, ഉരുൾപൊട്ടൽ, മുങ്ങിമരണം, മിന്നൽ പ്രളയം എന്നിവ കാരണം വിവിധ ജില്ലകളിലായി 25-ഓളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഏതാനും പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

​ഇടുക്കി, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും കൂടുതൽ പ്രത്യാഘാതം സൃഷ്ടിച്ചത്.

​പതിനായിരത്തിലധികം ആളുകളെ സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
​നൂറുകണക്കിന് വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകരുകയും ഏക്കറുകണക്കിന് കൃഷി നശിക്കുകയും ചെയ്തിട്ടുണ്ട്.

​പമ്പ, മണിമല, മീനച്ചിൽ, പെരിയാർ തുടങ്ങിയ പ്രധാന നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

​ജാഗ്രതാ നിർദ്ദേശങ്ങൾ:
​പല ജില്ലകളിലും കാലാവസ്ഥാ വകുപ്പ് അതിശക്തമായ മഴ മുന്നറിയിപ്പ് (ഓറഞ്ച്/മഞ്ഞ അലർട്ടുകൾ) നൽകിയിട്ടുണ്ട്.

​പ്രധാന ഡാമുകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി ഷട്ടറുകൾ തുറന്നിട്ടുണ്ട്.

​മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കാനും, നദിക്കരകളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും വസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

കാസർകോട് ജില്ലയിൽ
​മധൂർ, കാര്യങ്കോട് പുഴകളിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page