മുഖ്യപ്രതി സിൻജോ ജോൺസൺ ബ്ലാക്ക് ബെൽറ്റ്; കൈവിരലുകൾ കൊണ്ട് സർവ്വശക്തിയും ഉപയോഗിച്ചു സിദ്ധാർത്ഥന്റെ കണ്ഠനാളം അമര്‍ത്തി; വെള്ളം പോലും ഇറക്കാൻ ആയില്ല; കൊല അതിക്രൂരം !

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന്റെഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യ പ്രതി സിൻജോ ജോൺസൻ തൻ്റെ കരാട്ടെയിലുള്ള മികവാണ് സിദ്ധ‍ാ‍‍ര്‍ത്ഥനെ മർദ്ദിക്കാനായി പുറത്തെടുത്തത്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റായ സിൻജോ ഒറ്റച്ചവിട്ടിന് സിദ്ധാർഥനെ താഴെയിട്ടു. കൈവിരലുകൾ കൊണ്ട് സിൻജോ കണ്ഠനാളം അമര്‍ത്തി. ഇതാണ് വെള്ളം പോലും ഇറക്കാനാകാത്ത നിലയിലെത്തിച്ചത്. പോസ്റ്റുമോ‍ര്‍ട്ടം റിപ്പോ‍ര്‍ട്ട് പ്രകാരം സിദ്ധാര്‍ത്ഥൻ ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനായിരുന്നു. ഇത് ശരിവെക്കുന്ന മൊഴി ദൃക്സാക്ഷികളായ വിദ്യാർഥികളും നൽകിയിട്ടുണ്ട്. പഠിച്ച കഴിവുകൾ എല്ലാം പയറ്റി നോക്കിയിട്ടുണ്ട്. …

എം എസ് എഫിന്റെ കാസർകോട് കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട്: വയനാട്, പൂക്കോട്ടെ വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കൊലപാതകം സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫ് കലക്ടറേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.കാസര്‍കോട് ഗവ. കോളേജിനു മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കലക്‌ട്രേറ്റിനു മുന്നിലെത്തിയപ്പോള്‍ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡിനു മുകളില്‍ കയറിയതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.മാര്‍ച്ച് എന്‍എ നെല്ലിക്കുന്ന് എം …

അഡ്യനടുക്ക ബാങ്ക് കവര്‍ച്ച; ബായാര്‍ സ്വദേശിയടക്കം 4 പേര്‍ പിടിയില്‍; ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കവര്‍ന്നത് 2 കിലോ സ്വര്‍ണ്ണവും 17 ലക്ഷം രൂപയും

കാസര്‍കോട്: കര്‍ണ്ണാടക, ബാങ്കിന്റെ അഡ്യനടുക്ക ശാഖയില്‍ നിന്നു കവര്‍ന്നത് രണ്ടു കിലോ സ്വര്‍ണ്ണവും 17 ലക്ഷം രൂപയും. ബാങ്ക് കൊള്ളയടിച്ച കേസില്‍ ബായാര്‍ സ്വദേശിയടക്കം നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍.ഫെബ്രുവരി ഏഴിനു രാത്രിയിലായിരുന്നു പെര്‍ളയില്‍ നിന്നു പത്തു കിലോമീറ്റര്‍ അകലെയുള്ള അഡ്യനടുക്ക ബാങ്കില്‍ കവര്‍ച്ച നടന്നത്. രാത്രി 12 മണിയോടെ കേരള രജിസ്ട്രേഷനിലുള്ള കാറിലെത്തിയ സംഘം ബാങ്കിന്റെ പിന്‍ഭാഗത്തെ ജനല്‍ കമ്പികള്‍ മുറിച്ചാണ് ബാങ്കിനകത്തു കടന്നത്. അത്യാധുനിക രീതിയിലുള്ള ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ലോക്കര്‍ തകര്‍ത്ത് പണവും സ്വര്‍ണ്ണവും …

ഹാജി മലങ്കിൽ മരിച്ച എറണാകുളം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു കബറടക്കി

മുംബൈ: ഹാജി മലങ്ക് ദർഗ്ഗ സിയാറാത്തിനു പോകുകയായിരുന്ന എറണാകുളം, കുമാരപുരം സ്വദേശി മൊയ്‌ദീൻ കുട്ടി (62) ചൊവ്വാഴ്ച യാത്രയ്ക്കിടയിൽ മരിച്ചു. മൃതദേഹം ബുധനാഴ്ച രാവിലെ വിമാനമാർഗം നാട്ടിലെത്തിച്ചു കബറടക്കി. കല്യാൺ മീര ആശുപതിയിൽ സക്ഷിച്ചിരുന്ന മൃതദേഹം ബോംബെ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു പ്രാഥമിക കർമ്മങ്ങൾക്കു ശേഷം കൊച്ചി വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. സെക്രട്ടറി ഹനീഫ കോബനൂർ, വടാല ബ്രാഞ്ച് ഭാരവാഹികളായ ഷൌക്കത്ത് അലി, കാസിം കുട്ടി, മാനേജർ റസാക്ക്, എന്നിവരും ഒപ്പമുണ്ടായിരുന്നവരും മയ്യിത്ത് പരിപാലനത്തിന് നേതൃത്വം …

തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു; മരണം ‘ ഒരു സർക്കാർ ഉൽപന്നം’ സിനിമ മറ്റന്നാള്‍ റിലീസ് ചെയ്യാനിരിക്കേ

ആരോഗ്യവകുപ്പ് ജീവനക്കാരനും തിരക്കഥാകൃത്തുമായ നിസ്സാം റാവുത്തര്‍ (49 )അന്തരിച്ചു. താന്‍ തിരക്കഥ എഴുതിയ ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നം എന്ന സിനിമ മറ്റന്നാള്‍ റിലീസ് ചെയ്യാനിരിക്കെയാണ് ആകസ്മിക വിയോഗം. പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. പുതിയ ചിത്രത്തിന്റെ പ്രോമോ വീഡിയോയടക്കം പങ്കുവെച്ച് ഇന്നലെ രാത്രി വൈകിയും ഫേസ്ബുക്കിലും വാട്‌സ്ആപ്പിലുമൊക്കെ സജീവമായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം കൂടുതലും കാസര്‍കോട്ടായിരുന്നു. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ എഫ്. എച്ച്.സി, കുമ്പള ഗവ: ആശുപത്രി …

പൊലീസ് ട്രാഫിക് നിയമം ലംഘിച്ചാൽ എന്തു ചെയ്യും ?

കാസർകോട്: നിയമം കാത്തു സൂക്ഷിക്കേണ്ടവർ തന്നെ നിയമം ലംഘിച്ചാൽ എന്തു ചെയ്യും? ചിലർ നോക്കിനിൽക്കും. അതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നു ധരിച്ചു മറ്റു ചിലർ കണ്ണടച്ചു നടന്നു പോവും, മൂന്നാമതൊരു കൂട്ടർ നിയമലംഘനത്തിന്റെ നേർസാക്ഷ്യംപകർത്തി നാട്ടിലെല്ലാം പ്രചരിപ്പിക്കും. നിയമത്തിന്റെ അവസ്ഥ എല്ലാവരും അറിയണമല്ലോ. ചൊവ്വാഴ്ച വൈകിട്ട് കുമ്പള ടൗണിലെ സർക്കിളിനടുത്തും അത്തരമൊരു അനുഭവമുണ്ടായി. ഒരു പൊലീസ് ജീപ്പ് ട്രാഫിക് ലൈനിനുള്ളിൽ പൂർണ്ണമായും റോഡിൽത്തന്നെ നിറുത്തിയിട്ടു. അതിനുശേഷം അതിലുണ്ടായിരുന്നവർ ചായ കുടിക്കാൻ പോയെന്നു ദൃക്സാക്ഷികൾ പറയുന്നു. ഇത്തരത്തിൽ വണ്ടി …

വീട്ടില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ട്രാക്ക് പാന്റിന്റെ ചരട് കഴുത്തില്‍ കുരുങ്ങി പത്തു വയസ്സുകാരന് ദാരുണാന്ത്യം

കാസർകോട്: വീട്ടില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ട്രാക്ക് പാന്റിന്റെ ചരട് കഴുത്തില്‍ കുരുങ്ങി പത്തു വയസ്സുകാരൻ മരിച്ചു. കണ്ണൂർഇരിണാവ് പുത്തരിപ്പുറം സ്വദേശി കെ.വി.ജലീലിന്റെയും ആയിഷയുടെയും ഏകമകന്‍ കെ.വി.ബിലാല്‍ (10) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.ഇരിണാവ് ഹിന്ദു എല്‍.പി.സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. ഉച്ചക്ക് 12 മണിക്ക് ഹിന്ദു എല്‍ പി. സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം ആനാം കൊവ്വല്‍ മുഹ്‌യദ്ധീന്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.

ഭരണി കുഞ്ഞിയെ അരിയിട്ട് വാഴിച്ചു; അമേയക്ക് ഇത് രണ്ടാം യോഗം

കാസർകോട്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ഭരണി കുറിക്കൽ ചടങ്ങ് നടന്നു. ഭരണി കുഞ്ഞായി പി.വി. അമേയയെ ദേവി സമക്ഷം അരിയിട്ട് വാഴിക്കൽ ചടങ്ങും നടന്നു. ഭരണികുഞ്ഞാകാൻ അമേയയ്ക്ക് ഇത് രണ്ടാം നിയോഗമാണ്. അടിച്ചു തളിക്ക് ശേഷം ഭണ്ഡാരവീട്ടിലെ പടിഞ്ഞാറ്റയിൽ ബാലികയെ പലകയിൽ ഇരുത്തി ആചാരസ്ഥാനികരും മറുത്തുകളി പണിക്കരും ക്ഷേത്ര ഭരണ സമിതി പ്രസിഡന്റും അരിയും കുറിയുമിട്ട് അനുഗ്രഹിച്ച് ഭരണികുഞ്ഞായി വാഴിച്ചു. തറയിലച്ചനും അനുയായികളും ബാലികയുടെ വീട്ടിലെത്തി ബന്ധുക്കളോടൊപ്പം ഭണ്ഡാര വീട്ടിലേക്ക് നിയുക്ത ഭരണി കുഞ്ഞിയെ കൂട്ടികൊണ്ടു …

‘മകളെ നിനക്ക് അച്ഛൻ ഇല്ലാതാകും ‘; ബിജെപി സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്തിന് അജ്ഞാതൻ്റെ വധഭീഷണി

‘ കാസർകോട്: ബിജെപി സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായ കെ. ശ്രീകാന്തിൻ്റെ വീട്ടിൽ അജ്ഞാതൻ്റെ അതിക്രമം. ചൊവ്വാഴ്ച രാവിലെ തൃക്കണ്ണാട്ടെ വീട്ടിൽ ശ്രീകാന്തും ഭാര്യയും ഇല്ലാത്ത സമയത്ത് എത്തിയ വ്യക്തിയാണ് വീട്ടിൽ അതിക്രമിച്ചു കയറി ശ്രീകാന്തിൻ്റെ മകളോട് നിനക്ക് അച്ഛൻ ഇല്ലാതാകാൻ പോകുന്നു എന്ന് വധഭീഷണി മുഴക്കിയത്. വീട്ടിൽ അതിക്രമിച്ചു കയറിയതിനും വധഭീഷണി മുഴക്കിയതിനും ബേക്കൽ പൊലീസിൽ പരാതി നൽകി.

മഞ്ചേശ്വരത്ത് പൊലീസ് കസ്റ്റഡിയിൽ നിന്നു വിട്ടയച്ച യുവാവ് മരിച്ചു; പൊലീസ് മർദ്ദനമാണു കാരണമെന്ന് വീട്ടുകാരും നാട്ടുകാരും; സ്റ്റേഷനിൽ നിന്നു കൂട്ടിക്കൊണ്ടുപോയവരാണു മർദ്ദിച്ചതെന്നു പൊലീസ്; പോസ്റ്റ് മോർട്ടം ബുധനാഴ്ച പരിയാരത്ത്

കാസര്‍കോട്: കസ്റ്റഡിയില്‍ നിന്നു ബന്ധുക്കള്‍ക്കൊപ്പം പൊലീസ് വിട്ടയച്ച യുവാവ് മരിച്ചു. മിയാപദവ് മദള സ്വദേശി മൊയ്തീന്‍ ആരിഫാ(22)ണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ മംഗളുരു ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലാണ് മരണം.ഞായറാഴ്ച രാത്രി യുവാക്കള്‍ കഞ്ചാവ് വലിച്ച് പൊതു സ്ഥലത്ത് ബഹളം വയ്ക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തിയത്. ബഹളം വച്ച ആരിഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ സ്റ്റേഷനിലെത്തിയ ബന്ധുക്കള്‍ക്കൊപ്പം പൊലീസ് ആരിഫിനെ വിട്ടയക്കുകയും ചെയ്തു. വീട്ടിലേക്ക് പോകാന്‍ കാറില്‍ കയറിയ ആരിഫ് കാറില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ചിരുന്നതായും …

കാസർകോട് യുഡിഎഫ് ജില്ലാ കമ്മിറ്റി ചെയർമാനായി കല്ലട്ര മാഹിൻ ഹാജിയെ തെരഞ്ഞെടുത്തു

കാസര്‍കോട്: മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിയെ ജില്ലാ യുഡിഎഫ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു. മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയാണ് നിയമിച്ചത്. മുന്‍ ചെയര്‍മാന്‍ ടിഇ അബ്ദുല്ലയുടെ വിയോഗത്തിന് ശേഷം മുതിര്‍ന്ന നേതാവ് സിടി അഹമ്മദലിയാണ് യുഡിഎഫ് ജില്ലാ ചെയര്‍മാന്റെ ചുമതല വഹിച്ചിരുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങി നില്‍ക്കുകയാണ് അനാരോഗ്യം കാരണം പദവി ഒഴിയാന്‍ സിടി അഹ്‌മദ് അലി സന്നദ്ധത അറിയിച്ചത്. ഇതോടെയാണ് ഇപ്പോള്‍ കല്ലട്ര മാഹിന്‍ ഹാജിയെ മുസ്ലീം ലീഗ് …

കുറ്റിക്കോലിൽ മദ്യലഹരിയിൽ സഹോദരനെ മധ്യവയസ്കൻ വെടിവെച്ച് കൊന്നു

കാസര്‍കോട്: മദ്യലഹരിയില്‍ അനുജനെ ജ്യേഷ്ഠന്‍ വെടിവെച്ച് കൊന്നു. കുറ്റിക്കോല്‍ നൂഞ്ഞങ്ങാനം സ്വദേശി നാരായണന്‍ നായരുടെ മകന്‍ അശോകന്‍ നായര്‍ (45) ആണ് മരിച്ചത്. ജ്യേഷ്ഠ സഹോദരന്‍ ബാലകൃഷ്ണന്‍ നായരെ (50) കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ നാടന്‍ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണന്‍ നായര്‍ സഹോദരനെ വെടി വെയ്ക്കുകയായിരുന്നു. മാധവന്‍ നായര്‍ എന്നയാളുടെ നായാട്ടിനുപയോഗിക്കുന്ന തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നു പറയുന്നു. 9 മണിയോടടുപ്പിച്ച് വെടിയേറ്റ അശോകന്‍ നായരെ 12 മണിക്കാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. …

10 ലക്ഷത്തോളം രൂപയുടെ സിഗരറ്റ് ഉത്പന്നങ്ങളുമായി കാസർകോട് സ്വദേശി മംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

മംഗളൂരു: ദുബൈയിൽ നിന്നു ഞായറാഴ്ച മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ കാസർകോട് സ്വദേശിയായ വിമാനയാത്രക്കാരനിൽ നിന്നു 9, 92,240 രൂപ വിലവരുന്ന സിഗററ്റ് ഉൽപ്പന്നങ്ങൾ പിടികൂടി. കസ്റ്റംസ് പരിശോധനക്കിടയിലാണ് ബാഗിൽ നിന്ന് ഇവ പിടികൂടിയത്. 240 പാക്കറ്റ് അമേരിക്കൻ നാചുറൽ സ്പിരിറ്റ്, 20പാക്കറ്റ് കാലിബൺ പോഡ്, 20 പാക്കറ്റ് കാലിബൺ 3 റിഫില്ലബിൾപോഡി120 പാക്കറ്റ് കാലിബൺ എ – 2 സൈസ് റിഫില്ലിംഗ് പോഡ് എന്നിവയാണ് പിടിച്ചെടുത്തത്. ഈ ഇനങ്ങളെല്ലാം ഇ-സിഗരറ്റിൻ്റെ വ്യത്യസ്ത ഘടകങ്ങളാണ്. കസ്റ്റഡിയിലുള്ള കാസർകോട് …

പനമ്പൂർ ബീച്ചിൽ തിരമാലയിൽപ്പെട്ട് മൂന്ന് യുവാക്കളെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

മംഗളുരു : പനമ്പൂർ ബീച്ചിൽ കടലിൽ വീണ മൂന്ന് യുവാക്കളെ കാണാതായി. പ്രദേശവാസികളായ മിലൻ (20), ലിഖിത്ത് (18), നാഗരാജ് (24) എന്നിവരെയാണ് കാണാതായത്. ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. കടലിൽ കുളിക്കുന്നതിനിടെ തിരമാലയിൽപെട്ട് കാണാതാവുകയായിരുന്നു. വിവരത്തെ തുടർന്ന് രക്ഷാപ്രവർത്തനം തുടരുന്നു.മിലൻ ഇലക്ട്രോണിക് സാധനങ്ങളുടെ ഓൺലൈൻ വിതരണക്കാരനാണ്. ലിഖിത് പി.യു.സി വിദ്യാർഥിയാണ്. നാഗരാജ് എം എം.ആർ. കമ്പനി സൂപ്പർ വൈസറുമാണ്. . .

ദുർനടപ്പെന്നാരോപണം : ബന്തിയോട് സിപിഎം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി

കാസർകോട്: സി.പി.എം. ബന്തിയോട് ലോക്കൽ സെക്രട്ടറി ഫാറൂഖ് ഷിറിയയെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തു. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും നീക്കം ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്കു ഏരിയ സെക്രട്ടറി കെ കുഞ്ഞിരാമന്റെ സാന്നിധ്യത്തിൽ ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. ഏരിയ കമ്മിറ്റി അംഗങ്ങളും ബന്തിയോട് ലോക്കൽ കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ലോക്കൽ സെക്രട്ടറിയായിരുന്ന അഷ്റഫ് മുട്ടം അവധിയെടുത്ത ഒഴിവിലാണ് ഫാറൂഖിനെ പാർട്ടി സെക്രട്ടറിയുടെ ചുമതല ഏൽപ്പിച്ചത്. ഫാറൂഖ് സെക്രട്ടറിയായതിനു ശേഷം പാർട്ടിക്കു പേരുദോഷം …

ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

ഞായറാഴ്ച പുലര്‍ച്ചയുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കോഴിക്കോട് വയനാട് പാതയില്‍ സൗത്ത് കൊടുവള്ളിയിലാണ് സംഭവം. നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ബൈക്ക് പൂര്‍ണമായും കത്തി. രണ്ട് യുവാക്കള്‍ക്കും അപകടത്തെ തുടര്‍ന്ന് പൊള്ളലേറ്റിരുന്നു. മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരിച്ച രണ്ട് പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതാണ് മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാന്‍ തടസമായത്. അതേ സമയം ഇവരുടെ ബാഗില്‍ നിന്ന് കിട്ടിയ വിലാസം …

കാസർകോട് ജില്ലയിലെ ടർഫുകളിൽ വിതരണം ചെയ്യാൻ എത്തിച്ച എംഡിഎംഎ പിടികൂടി; ഉപ്പള സ്വദേശി അറസ്റ്റിൽ

കാസർകോട്: ജില്ലയിലെ ടർഫുകളിലും മറ്റും വിതരണം ചെയ്യാൻ കൊണ്ടുവന്ന 40 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പള സ്വദേശി മുഹമ്മദ് ഇത്യാംസ് (35) പിടിയിലായി. കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ ശങ്കർജിയും സംഘവും മഞ്ചേശ്വരത്ത് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കടത്ത് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് എക്സൈസ് സംഘം വാഹന പരിശോധന നടത്തിയത്. കാസർകോട് ജില്ലയിലെ ടർഫുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്ന …

പുതുമുഖങ്ങളെ ഇറക്കി വിജയം നേടാൻ എൻഡിഎ; കാസർകോട് സ്ഥാനാർത്ഥി മഹിളാ മോർച്ച നേതാവ് എംഎൽ അശ്വിനി

കാസർകോട്: ഒടുവിൽ എൻഡിഎ കാസർകോട് മണ്ഡലം സ്ഥാനാർത്ഥിയായി മഹിളാ മോർച്ച ദേശീയ കൗൺസിൽ അംഗവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ഡിവിഷൻ അംഗവുമായ എം എൽ അശ്വിനിയെ പ്രഖ്യാപിച്ചു. മുൻ സംസ്ഥാന പ്രസിഡണ്ട് പി കെ കൃഷ്ണദാസിന്റെ പേരാണ് ആദ്യം ഉയർന്നു വന്നത്. സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്തിന്റെയും രവീശ തന്ത്രിയുടെയും പേരുകൾ പരിഗണനയിൽ ഉണ്ടായിരുന്നു. അതിനിടയാണ് ജില്ലാ നേതൃത്വത്തെ ഞെട്ടിച്ച് പുതുമുഖ സ്ഥാനാർത്ഥിയെ ദേശീയ നേതൃത്വം നിശ്ചയിച്ചത്. ബംഗളൂരു സ്വദേശിനിയാണ് അശ്വിനി. വിവാഹത്തോടെയാണ് കാസർകോടിന്റെ മണ്ണിൽ …