Thursday, June 13, 2024
Latest:

പൊലീസ് ട്രാഫിക് നിയമം ലംഘിച്ചാൽ എന്തു ചെയ്യും ?

കാസർകോട്: നിയമം കാത്തു സൂക്ഷിക്കേണ്ടവർ തന്നെ നിയമം ലംഘിച്ചാൽ എന്തു ചെയ്യും? ചിലർ നോക്കിനിൽക്കും. അതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നു ധരിച്ചു മറ്റു ചിലർ കണ്ണടച്ചു നടന്നു പോവും, മൂന്നാമതൊരു കൂട്ടർ നിയമലംഘനത്തിന്റെ നേർസാക്ഷ്യം
പകർത്തി നാട്ടിലെല്ലാം പ്രചരിപ്പിക്കും. നിയമത്തിന്റെ അവസ്ഥ എല്ലാവരും അറിയണമല്ലോ. ചൊവ്വാഴ്ച വൈകിട്ട് കുമ്പള ടൗണിലെ സർക്കിളിനടുത്തും അത്തരമൊരു അനുഭവമുണ്ടായി. ഒരു പൊലീസ് ജീപ്പ് ട്രാഫിക് ലൈനിനുള്ളിൽ പൂർണ്ണമായും റോഡിൽത്തന്നെ നിറുത്തിയിട്ടു. അതിനുശേഷം അതിലുണ്ടായിരുന്നവർ ചായ കുടിക്കാൻ പോയെന്നു ദൃക്സാക്ഷികൾ പറയുന്നു. ഇത്തരത്തിൽ വണ്ടി നിറുത്തിയത് ഒരു സാധാരണക്കാരനായിരുന്നെങ്കിൽ എന്തൊക്കെ പുകിലാകുമായിരുന്നെന്ന് അവർ ചോദിക്കുന്നു. സംഭവം കുമ്പളയിൽ ചർച്ചാ വിഷയമാകുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page