ബംഗളൂരുവില്‍ ടെക്കി യുവതി ആത്മഹത്യചെയ്ത നിലയില്‍; സ്ത്രീധന പീഡനമെന്നാരോപണം

ബംഗളൂരു: സോഫ്റ്റ്‌വെയര്‍ കമ്പനി ജീവനക്കാരിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. ഗംഗമനഗുഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ബാഗരെ ലക്ഷ്മി ലേ ഔട്ടിലെ വീട്ടിലാണ് പൂജ(26)എന്ന യുവതി മരിച്ചത്. സോഫ്റ്റ്‌വെയര്‍ കമ്പനി ജീവനക്കാരനായ സുനിലാണ് ഭര്‍ത്താവ്. ഒരുവര്‍ഷം മുമ്പാണ് വിവാഹം. അതേസമയം സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം മൂലമാണ് മകള്‍ ആത്മഹത്യചെയ്തതെന്ന് മാതാവ് പൊലീസില്‍ പരാതിപ്പെട്ടു. അസ്വാഭാവിക മരണത്തിനും മാതാവിന്റെ പരാതിയിലും പൊലീസ് കേസെടുത്തു.

1962 ല്‍ സ്ഥാപിച്ച കുമ്പള സിഎച്ച്‌സി വികസനത്തിന് ലഭിച്ച അഞ്ചരകോടി രൂപ കടലാസില്‍

കാസര്‍കോട്: നാട് പനിച്ചുവിറക്കുമ്പോള്‍ അഞ്ചരകോടി രൂപയുടെ ആശുപത്രി വികസന പദ്ധതി കെട്ടിമുറുക്കിവച്ച ചുവപ്പ് നാടക്കുളളിലിരുന്നു ഉറങ്ങുന്നു. 400 ല്‍ പരം രോഗികള്‍ ദിവസവും എത്തുന്ന കുമ്പള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനാണ് ഈ ദുരവസ്ഥ. ഈ ആശുപത്രിയിലെത്തുന്ന സാധാരണക്കാരായ രോഗികള്‍ ദുരിതം പറഞ്ഞറിയിക്കാന്‍ പോലും കഴിയാതെ വിഷമിക്കുന്നു. ആശുപത്രിയില്‍ അടിസ്ഥാന വികസനം നടപ്പിലാക്കുന്നതിന് ഒരുവര്‍ഷം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് 10 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് നല്‍കിയിരുന്നു. പ്രശ്‌നത്തില്‍ മഞ്ചേശ്വരം എംഎല്‍എ ഇടപെട്ടതോടെ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ …

പൂച്ച കുറുകെ ചാടി, രക്ഷിക്കാനുള്ളശ്രമത്തിനിടെ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. യാത്രക്കാര്‍ക്ക് പരിക്കേറ്റു. പൊന്നാനി തെയ്യങ്ങാട് സ്വദേശി തിയ്യത്ത് ഹൗസില്‍ വിബിന്‍ദാസ്(33) ആണ് മരിച്ചത്. എടപ്പാള്‍ പൊന്നാനി റോഡില്‍ ഞായറാഴ്ച ഒരു മണിയോടെയാണ് അപകടം.യാത്രക്കാരുമായി വന്ന ഓട്ടോയ്ക്ക് മുന്നില്‍ പൂച്ച ചാടിയതോടെ രക്ഷപ്പെടുത്താന്‍ വെട്ടിച്ചതാണ് അപകട കാരണം. ഓട്ടോ റോഡില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരെയും നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡ്രൈവര്‍ വിബിന്‍ …

പ്രവാസി വ്യവസായി ഖത്തര്‍ സാലിഹ് ഹാജി ഗള്‍ഫില്‍ അന്തരിച്ചു

കാസര്‍കോട്: പ്രവാസി വ്യവസായിയും പൗര പ്രമുഖനുമായിരുന്ന ഖത്തര്‍ സാലിഹ് ഹാജി അന്തരിച്ചു. ഖത്തറില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ബേക്കല്‍ സ്വദേശിയാണ്. ഖത്തര്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഖത്തറുള്‍പ്പെടെ വിവിധയിടങ്ങളില്‍ നിരവധി വ്യാപാര വ്യവസായ സ്ഥാപനളുടെ ഉടമയായിരുന്നു സാലിഹ് ഹാജി. കാഞ്ഞങ്ങാട്ടെ പ്രശസ്തമായ ഹൈമ സില്‍കിന്റെ ഉടമയുമായിരുന്നു. സാമൂഹ്യ-വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം ബേക്കലിലെ ഇസ്ലാമിക്എ യുപി സ്‌കൂള്‍ സ്ഥാപകനാണ്.

വീട്ടുകാരറിയാതെ രാത്രി അയല്‍ വീട്ടിലേക്ക് നടന്നു പോയി; രണ്ടു വയസുകാരി കിണറ്റില്‍ വീണ് മരിച്ചു

തൃശൂര്‍: എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് രണ്ടു വയസുകാരി കിണറ്റില്‍ വീണ് മരിച്ചു. വെള്ളറക്കാട് ചിറമനേങ്ങാട് മുളക്കല്‍ വീട്ടില്‍ സുരേഷ് ബാബു- ജിഷ ദമ്പതികളുടെ രണ്ടു വയസുള്ള മകള്‍ അമേയ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് കുഞ്ഞിനെ വീട്ടുവളപ്പിലെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരറിയാതെ അയല്‍വീട്ടില്‍ പോയിരുന്നു. കുട്ടിയുടെ മാതാപിതാക്കളും മുത്തശ്ശിയും മാത്രമാണ് രാത്രി വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടിയെ കാണാതായ ശേഷം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കുന്നംകുളം അഗ്‌നിരക്ഷാസേനാ …

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊടിയമ്മ ചെങ്കിനടുക്കയിലെ മുന്‍ പ്രവാസി മരിച്ചു

കാസര്‍കോട്: നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ പ്രവാസി മരിച്ചു. കൊടിയമ്മ ചെങ്കിനടുക്കയിലെ പരേതരായ അബ്ബാസ്-റുഖിയ ദമ്പതികളുടെ മകന്‍ അബ്ദുല്ല എന്ന അദ്‌ലു( 50 )ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാടിന്റെ രാഷ്ട്രീയ- സാമുഹിക രംഗങ്ങളില്‍ ഇടപെടല്‍ നടത്തിയിരുന്ന അബ്ദുല്ല നാട്ടുകാര്‍ക്കിടയില്‍ ഏറെ സ്വീകാര്യനായിരുന്നു. പ്രവാസം മതിയാക്കി കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി നാട്ടില്‍ …

ബന്തടുക്ക സ്വദേശിയായ യുവാവ് ദുബായില്‍ പനി ബാധിച്ച് മരിച്ചു

കാസര്‍കോട്: പനി ബാധിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ബന്തടുക്ക സ്വദേശി ദുബായില്‍ മരിച്ചു.കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ എ.ടി ജോസസിയുടെ മകന്‍ നിതീഷ് ജോസഫ് (35)ആണ് മരിച്ചത്. ലില്ലിക്കുട്ടിയാണ് മാതാവ്. ഭാര്യ: റിന്‍സി. മകന്‍: ഇവാന്‍. സഹോദരങ്ങള്‍: നിശാന്ത്, നിഷ,നീന.

പരിശീലനത്തിനായി കേരളത്തിലെത്തി; പഠനത്തോടൊപ്പം കളിയും; മണിപ്പുര്‍ സ്വദേശി സൈകോം തോയിബ സിങ് ഐ.എസ്.എല്‍ ടീമില്‍ ഇടം നേടി

കാസര്‍കോട്: തൃക്കരിപ്പൂരില്‍ പരിശീലനത്തിനായി എത്തിയ മണിപ്പുര്‍ സ്വദേശി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അണ്ടര്‍ 17 ടീമില്‍ ഇടം നേടി. തൃക്കരിപ്പൂരില്‍ ഫുട്ബോള്‍ പരിശീലിച്ച സൈകോം തോയിബ സിങ് ആണ് ജില്ലയ്ക്ക് അഭിമാനമായത്. ഓണ്‍ലി ഫുട്ബോള്‍ ലുനാഥ് അക്കാദമിയുടെ ഫുട്‌ബോള്‍ അക്കാദമി കോച്ചിംഗ് ക്യാമ്പില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് തൃക്കരിപ്പൂരില്‍ എത്തിയത്. മൂന്നുവര്‍ഷം മുന്‍പ് കേരളത്തിലെത്തിയ തോയിബ തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ ചേര്‍ന്ന് പഠനവും തുടങ്ങി. ഒപ്പം ഫുട്ബാള്‍ പരിശീലനവും. ഒ.എഫ്.എ. അക്കാദമിയിലെ …

ഉപ്പളയിലെ മുന്‍ ലീഗ് നേതാവ് കെ ഇബ്രാഹിം ഹാജി അന്തരിച്ചു

കാസര്‍കോട്: ഉപ്പള കൈകമ്പ സ്വദേശിയും മുസ്ലീംലീഗ് പഞ്ചായത്ത് കമ്മിറ്റി മുന്‍ ഭാരവാഹിയുമായ കെ ഇബ്രാഹിം ഹാജി(71) അന്തരിച്ചു. ഗള്‍ഫില്‍ നേരത്തെ ഹോട്ടല്‍ വ്യാപാരിയായിരുന്നു. ഉപ്പള ഗേറ്റ് കുന്നില്‍ ജുമാമസ്ജിദ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. പരേതയായ ആസ്യുമ്മയാണ് ഭാര്യ. മക്കള്‍: ലത്തീഫ്, സാബീത്ത്, നിസാന. മരുമക്കള്‍: അഷ്‌റഫ്, സുമയ്യ, മറിയമ്മ, അബൂബക്കര്‍.

റിയാസ് മൗലവി വധക്കേസ്; സാമൂഹികമാധ്യമത്തിലൂടെ വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: സാമൂഹികമാധ്യമത്തിലൂടെ വര്‍ഗീയ വിദ്വേഷപ്രചാ രണം നടത്തിയ രണ്ടുപേരെ കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. റിയാസ് മൗലവി കൊലപാതകക്കേസില്‍ വെറുതേ വിട്ട കേളുഗുഡെയിലെ അജേഷ് എന്ന അപ്പു(27), കുമ്പള കോയിപ്പാടിയിലെ അബൂബക്കര്‍ സിദ്ദിഖ്(23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ടി.വി. ചാനല്‍ വാര്‍ത്തയുടെ കമന്റ് ബോക്‌സില്‍ പ്രകോപനപരമായ കമന്റിട്ടതിനാണ് അബൂബക്കര്‍ സിദ്ദിഖിനെതിരേ കേസെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ വര്‍ഗീയ വിദ്വേഷപ്രചാരണം നടത്തിയതിനാണ് അജേഷിനെ അറസ്റ്റുചെയ്തത്. സാമൂഹികമാധ്യമങ്ങളിലൂടെ പ്രകോപനപരമായ കമന്റുകള്‍ ചെയ്യുന്നതും വര്‍ഗീയ വിദ്വേഷം പരത്തുന്ന പോസ്റ്റുകളോ ചെയ്യുന്നുണ്ടോയെന്ന് പൊലീസ് …

കാറില്‍ കഞ്ചാവ് കടത്ത്; മടിക്കൈ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവ് എക്‌സൈസ് അധികൃതര്‍ പിടികൂടി. മടിക്കൈ സ്വദേശി നാന്തം കുഴി നല്ലംകുഴി വീട്ടില്‍ മനോജ് തോമസ്(45) ആണ് പിടിയിലായത്. ശനിയാഴ്ച വൈകീട്ട് ചായ്യോത്ത് വച്ച് നടന്ന വാഹന പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. കൊറിയര്‍ അയക്കാനുള്ള വ്യാജേന പൊതിഞ്ഞുവച്ച 750 ഗ്രാം കഞ്ചാവാണ് ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം ദിലീപിന്റെ നേതൃത്വത്തില്‍ കണ്ടെടുത്തത്. പ്രതിക്കെതിരെ എന്‍ഡിപിഎസ് കേസ് എടുത്ത് അറസ്റ്റുരേഖപ്പെടുത്തി. സിഇഒമാരായ സരിത, ശൈലേഷ് കുമാര്‍, ഷാജി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് …

ടിവിയുടെ റിമോര്‍ട്ട് നല്‍കിയില്ല; മാതാവുമായി വഴക്കിട്ട ഏഴാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ചു

ടിവിയുടെ റിമോര്‍ട്ട് നല്‍കാത്തതിന് മാതാവുമായി വഴക്കിട്ട ഏഴാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ചു. ആലപ്പുഴ കരിപ്പോലില്‍ തങ്കച്ചന്റെയും സിന്ധുവിന്റെയും മകന്‍ ആദിത്യന്‍ (12) ആണ് മരിച്ചത്.ടിവിയുടെ റിമോര്‍ട്ടിനെ ചൊല്ലിയുളള തര്‍ക്കത്തിന് ശേഷമാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ട് മാതാവ് ടിവിയുടെ റിമോര്‍ട്ട് മാറ്റിവച്ചിരുന്നു. റിമോര്‍ട്ട് തരാന്‍ ആദിത്യന്‍ അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍ നല്‍കാന്‍ മാതാവ് തയ്യാറായില്ല. വഴക്കിട്ടതിന് ശേഷം മുറിയില്‍ കയറി വാതില്‍ അടയ്ക്കുയായിരുന്നു. മുറിക്കുള്ളിലെ ജനല്‍ കമ്പിയിലാണ് ആദിത്യന്‍ തൂങ്ങിമരിച്ചത്. മൃതദേഹം …

പ്രതിപക്ഷ നേതാവിന്റെ വാഹനം പള്ളിക്കരയില്‍ അപകടത്തില്‍പ്പെട്ടു; ആർക്കും പരിക്കില്ല; മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു

കാസർകോട് : പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഞ്ചരിച്ച കാര്‍ ബേക്കൽ പള്ളിക്കര പൊട്രോള്‍ പമ്പിന് സമീപം അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരിക്കില്ല. കാഞ്ഞങ്ങാട് നിന്നും കാസര്‍കോടേക്ക് പോകുന്നതിനിടയില്‍ ശനിയാഴ്ച വൈകിട്ട് 5.15-ഓടെയായിരുന്നു അപകടം.കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിന് പോവുകയായിരുന്നു വി ഡി സതീശൻ. പള്ളിക്കരയിൽവെച്ച് അദ്ദേഹം സഞ്ചരിച്ച കാർ മുന്നിലുണ്ടായിരുന്ന പൊലീസ് എസ്കോർട്ട് ജീപ്പിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു പിന്നീട് അദ്ദേഹം മറ്റൊരു കാറിൽ യാത്ര തുടർന്നു.

തമിഴ്നാട്ടിലെ ബി എസ് പി നേതാവിനെ ബൈക്കിൽ എത്തിയ ആറംഗസംഘം നടുറോഡിൽ വെട്ടി കൊലപ്പെടുത്തി; പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി

ബിഎസ്പി തമിഴ്‌നാട് അധ്യക്ഷനെ വെട്ടിക്കൊന്നു. ചെന്നൈ പെരമ്പൂര്‍ സ്വദേശി ആംസ്‌ട്രോങ്ങ് ആണ് കൊല്ലപ്പെട്ടത്. സെംബിയം പൊലീസ് അധികാരപരിധിയിലാണ് സംഭവം നടന്നത്. പെരമ്പൂരില്‍ വച്ച് ബൈക്കിലെത്തിയ ആറംഗ സംഘം വെട്ടുകയായിരുന്നു. ചെന്നൈ കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലറായ ആംസ്‌ട്രോങ്ങിനെ പെരമ്പൂരിലെ വീടിന് സമീപം വെച്ചാണ് അക്രമിസംഘം കൊലപ്പെടുത്തിയത്. വെട്ടേറ്റ് ചോരവാര്‍ന്ന അവസ്ഥയിലായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ചെന്നൈയിലെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തിന് ശേഷം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ചെന്നൈയിലെ …

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; 14 കാരന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ 14കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അഞ്ചുദിവസം മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീടിന് സമീപത്തുള്ള കാട്ടും കുളത്തിൽ കുളിച്ചതിനുശേഷം ആണ് രോഗം പടർന്നത്. രണ്ട് മാസത്തിനിടെ നാലാമത്തെ കേസാണ് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത്.അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ഫാറൂഖ് കോളേജ് മൂളിപ്പറമ്പ് സ്വദേശിയായ 12 വയസുകാരനും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ …

സൗദിയില്‍ മരണപ്പെട്ട കാസർകോട് മാണിയാട്ട് സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

  ദോഹ: സൗദിയില്‍ മരണപ്പെട്ട കാസർകോട് സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. മാണിയാട്ട് സ്വദേശി പുന്നക്കോടന്‍ ശശിധരനാ(63)ണു ഒരുമാസം മുമ്പ് ഗൾഫിൽ മരിച്ചത്. ശനിയാഴ്ച രാവിലെ 7.30ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12 മണിയോടെ മാണിയാട്ട് ഇന്‍ഡസ്‌ ക്ലബ്ബില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ശേഷം സംസ്ക്കാരം കാലിക്കടവ് സമുദായ ശ്മശാനത്തില്‍. ജയപ്രഭയാണ് ഭാര്യ. സിദ്ധാർഥ്, നേഹ എന്നിവരാണ് മക്കൾ. സഹോദരങ്ങൾ: മോഹനൻ, തമ്പായി, ഉണ്ണി.

ഒടുവിൽ അതും സംഭവിച്ചു! ജോലിഭാരം, സമ്മര്‍ദ്ദം; ദക്ഷിണകൊറിയയില്‍ റോബോട്ട് ‘ആത്മഹത്യ’ ചെയ്തു: അന്വേഷണം തുടങ്ങി

മനുഷ്യർ മാത്രമല്ല, റോബോട്ടും ആത്മഹത്യ ചെയ്യും. ഇത് തെളിയിക്കുന്ന വളരെ വിചിത്രമായ വാർത്തയാണ് ദക്ഷിണ കൊറിയയിൽ നിന്ന് വരുന്നത്. ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗൺസിലിൽ ജോലി ചെയ്യുന്ന ഒരു റോബോട്ട് ആത്മഹത്യ ചെയ്തിരിക്കുകയാണ്. റോബോട്ട് സൂപ്പർവൈസറെന്ന് അറിയപ്പെടുന്ന രാജ്യത്തെ ആദ്യത്തെ റോബർട്ടിന്റെ ആത്മഹത്യ ആ​ഗോള തലത്തിൽ തന്നെ ചർച്ചയായിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ ഗോവണിപ്പടിയിൽ നിന്ന് താഴെ വീണ റോബോർട്ട് പിന്നീട് പ്രവർത്തന രഹിതമായാതായി കണ്ടെത്തി. കൗൺസിൽ കെട്ടിടത്തിന്റെ ഒന്നും രണ്ടും ​ഗോവണിപ്പടിയുടെ …

തൃശൂരിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; 310 പന്നികളെ കൊല്ലാൻ ഉത്തരവ്

തൃശൂരിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു. മാടക്കത്തറ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. പതിനാലാം നമ്പർ വാർഡിലെ കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളിലാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ 310 പന്നികളെ കൊല്ലാൻ ഉത്തരവിട്ടു.പന്നികളെ കള്ളിങ് ചെയ്ത് മറവു ചെയ്യാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദേശം നൽകി ജില്ലാ കളക്ടർ ഉത്തരവിട്ടു. വെള്ളിയാഴ്ച രാവിലെ 7 മുതൽ ഡോക്ടർമാർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ അടങ്ങുന്ന ആർ.ആർ.ടി സംഘം കള്ളിങ് പ്രക്രിയ നടപ്പാക്കും. തുടർന്ന് പ്രാഥമിക അണുനശീകരണ നടപടികൾ കൂടി …