സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
സൗദിയിലെ അൽഹസയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. എട്ടു വയസുകാരി ഐറീൻ ജാൻ ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി ജംഷീർ പാറക്കോട്ടിൻറ്റെ മകളാണ്.ദമാമിൽ നിന്നും അൽ ഹസയിലെ അൽ ഉഖൈറിലേക്ക് രണ്ട് വാഹനങ്ങളിലായി പുറപ്പെട്ട സംഘത്തിന്റെ ഒരു വാഹനം മറിഞ്ഞാണ് അപകടം.സുഹൃത്തുക്കളായ മറ്റ് രണ്ട് കുടുംബങ്ങൾക്കൊപ്പം ദമാമിൽ നിന്ന് അൽഹസ്സയിലേക്ക് പോകുകയായിരുന്നു ജംഷീറിന്റെ കുടുംബം. ഐറിൻ ജാനും മറ്റ് കുട്ടികളും സഞ്ചരിച്ചിരുന്ന ലാൻഡ് ക്രൂയിസർ അൽ ഉഖൈറിൽ …