സാഹിത്യകാരൻ വാസു ചോറോട് അന്തരിച്ചു

കാസർകോട്: ജില്ലയിലെ മുതിർന്ന സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ വാസു ചോറോട് (80) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി പയ്യന്നൂരിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വടകര ചോറോട് സ്വദേശിയാണ്. എഴുത്തുകാരൻ, പ്രഭാഷകൻ, കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ്, ഹൊസ്ദുർഗ് താലൂക്ക് പ്രസിഡൻ്റ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, കേരള സംഗീത നാടക അക്കാദമി മെമ്പർ എന്നീ നിലകളിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്നു. വാഗ്മിയും ബാലസാഹിത്യ ഇൻസ്റ്റ്യൂട്ട് ഭരണസമിതി അംഗവുമായിരുന്നു. പടന്ന എം ആർവി ഹയർ സെക്കൻ്ററി സ്കൂളിലെ മുൻ പ്രഥമാധ്യാപകനായിരുന്നു. തടിയൻ കൊവ്വൽ കൈരളീ ഗ്രന്ഥാലയം, മനീഷ തീയറ്റേർസ് തുടങ്ങിയവയുടെ സാരഥിയും ആയിരുന്നു. ഭാര്യ: ചന്ദ്രമതി (റിട്ട. അദ്ധ്യാപിക , എടച്ചാകൈ ) മക്കൾ: ഡോ.സുരഭി ചന്ദ്രൻ, സുർജിത്. ഭൗതിക ശരീരം 11 മണിക്ക് പോട്ടച്ചാൽ ഇ എം സ് സ്മാരക വായനശാലയിൽ പൊതുദർശനത്തിനു ശേഷം 1 മണിക്ക് ഉദിനൂർ വാതക ശ്മശാനത്തിൽ സംസ്കരിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page