സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ച് യുവ അധ്യാപിക മരിച്ചു; മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു

പുത്തൂർ: സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് യുവ അധ്യാപികക്ക് ദാരുണാന്ത്യം. ഒപ്പം സഞ്ചരിച്ച മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കർണാടകയിലെ പുത്തൂർ മ്യൂറലിന് സമീപം പൊല്യയിലാണ് അപകടം. പുത്തൂരിലെ മണി സമേത കലക് വിസ്ഡം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപിക അനിത(35) ആണ് മരിച്ചത്. കഴിഞ്ഞദിവസം വീട്ടിൽ വീണതിനെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തി മടങ്ങവെയാണ് അപകടം. മകൾക്കൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്നതിനിടെ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ അധ്യാപികയുടെ ദേഹത്ത് കൂടി ടിപ്പർ ലോറി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. അതേസമയം തെറിച്ച് വീണ മകൾ റീഥ്വിയ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. മൃതദേഹം പുത്തൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തി. പുത്തൂർ ടൗൺ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. ബണ്ട്വാൾ മിത്തൂർ സ്വദേശി സുരേഷ് കളാലാണ് ഭർത്താവ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page