കാസർകോട്: മംഗളൂരുവിൽ നിന്ന് പുറപ്പെട്ട മാവേലി എക്സ്പ്രസ്സിൽ നിന്ന് ഒരാൾ വീണതായി സംശയം. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. ചെറുവത്തൂരിനും പയ്യന്നൂരിനും ഇടയിലാണ് ട്രെയിനിൽ നിന്നും വീണതെന്നാണ് ഒപ്പം സഞ്ചരിച്ച യാത്രികൻ പൊലീസിനെ അറിയിച്ചത്. ഇതേത്തുടർന്ന് പയ്യന്നൂർ, ചന്തേര പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരും, പിലിക്കോട്, തൃക്കരിപ്പൂർ, പയ്യന്നൂർ പ്രദേശങ്ങളിലെ യുവാക്കളും ആളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.