വധശ്രമക്കേസിൽ ബി ജെ പി കൗൺസിലർ അറസ്റ്റിൽ; പൊലീസിനെ വളഞ്ഞ് അനുയായികൾ, ആകാശത്തേക്ക് വെടിവച്ച് പൊലീസ്
തിരുവനന്തപുരം: വധശ്രമക്കേസിൽ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനാണ് അറസ്റ്റിലായത്. നേരത്തെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. സുഗതന്റെ സ്ഥാനാർത്ഥിത്വം വിവാദവും ചർച്ചയുമായിരുന്നു. ഒരാളെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു. അറസ്റ്റിനിടെ വട്ടിയൂർക്കാവിൽ വൻ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ അനുയായികൾ പൊലീസിനെ വളഞ്ഞു. എസ്.എച്ച്.ഒ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് പ്രതിയുമായി പുറത്തുകടക്കാൻ കഴിയാത്തവിധം വലിയ രീതിയിലുള്ള പ്രതിരോധമാണ് അനുയായികളുടെ ഭാഗത്തുനിന്നുണ്ടായത്. ഇതേ …