നഗ്‌നനായി അര്‍ധരാത്രിയില്‍ വീടുകളില്‍ എത്തും; കിടപ്പുമുറിയില്‍ ഒളിഞ്ഞുനോട്ടം ലക്ഷ്യം; 58 കാരനെ കയ്യോടെ പിടികൂടി, കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച് ആള്‍ക്കൂട്ടം
പത്തനംതിട്ട: വീട്ടില്‍ ഒളിഞ്ഞു നോക്കി എന്ന് ആരോപിച്ച് റാന്നിയില്‍ മദ്യപനെ കൈകാലുകള്‍ കെട്ടിയിട്ട് ആള്‍ക്കൂട്ടം മര്‍ദിച്ച് അവശനാക്കി. റാന്നി ഉന്നക്കാവ് സ്വദേശി വര്‍ഗീസ് മാത്യുവിനാ(58)ണ് മര്‍ദനമേറ്റത്.കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയിലാണ് നാട്ടുകാരുടെ മര്‍ദ്ദനം ഉണ്ടായത്. കൈകാലുകള്‍ കെട്ടിയിട്ടാണ് മര്‍ദ്ദനം. സംഭവം നാട്ടുകാര്‍ തന്നെയാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് ഇയാളെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒളിഞ്ഞുനോക്കിയ സംഭവത്തില്‍ പ്രദേശവാസിയായ സ്ത്രീയുടെ പരാതിയില്‍ വര്‍ഗീസ് മാത്യുവിനെതിരെ റാന്നി പൊലീസ് കേസെടുത്തിട്ടുണ്ട്. വര്‍ഗീസിനെ ക്രൂരമായി മര്‍ദിച്ച നാട്ടുകാര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. …