കാസര്‍കോട്: മയക്കുമരുന്ന് കേസില്‍ ജാമ്യം നേടിയ ശേഷം ഒളിവില്‍ പോയ ഉപ്പള സ്വദേശിയെ
ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള പച്ചിലമ്പാറിലെ ഫസല്‍(31) ആണ് പിടിയിലായത്. 2021 ലാണ് ഉള്ളാള്‍ പൊലീസ് യുവാവിനെ മയക്കുമരുന്നു കേസില്‍ അറസ്റ്റുചെയ്തത്. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയ ഫസല്‍ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോവുകയായിരുന്നു. ചൊവ്വാഴ്ച ഉപ്പളയിലെ വീട്ടിലെത്തിയാണ് ഫസലിനെ ഉള്ളാള്‍ പൊലീസ് പിടികൂടിയത്. മംഗളൂരു പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.







