ഗതാഗത നിയമലംഘനം കണ്ടെത്താനുള്ള എഐ ക്യാമറയിൽ മോഷ്ടാവ് കുടുങ്ങി; പിടിയിലായത് കാസർകോട് സ്വദേശി
കണ്ണൂർ: ഗതാഗത നിയമലംഘനം പിടികൂടാനുള്ള ക്യാമറയിൽ കുടുങ്ങി വാഹനമോഷ്ടാവ്. റെയിൽവെ സ്റ്റേഷനിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ എ.ഐ കാമറയിൽ കുടുങ്ങിയ പ്രതിയാണ് പിടിയിലായത്.ഹെൽമെറ്റ് ഇല്ലാതെ ബൈക്കിൽ സഞ്ചരിച്ച മോഷ്ടാവിന്റെ ചിത്രം എ.ഐ കാമറയിൽ പതിഞ്ഞതാണ് തെളിവായത്. കാസർകോട് സ്വദേശി ലതീഷ് (23) ആണ് പിടിയിലായത്.തലശേരിയിലെ കൊടുവള്ളിയിൽ വെച്ചാണ് ഹെൽമെറ്റ് ഇടാതെ വരുന്ന പ്രതിയുടെ ദൃശ്യം എ.ഐ കാമറയിൽ പതിയുന്നത്. മറ്റൊരു വാഹന മോഷണ കേസിൽ പ്രതി പൊലീസിന്റെ പിടിയിലായതോടെയാണ് കാര്യങ്ങൾ വ്യക്തമായത്. ഇക്കഴിഞ്ഞ നാലാം തീയതി …