യുവ നേതാവ് ഹര്‍ഷാദ്‌ വൊര്‍ക്കാടി ഉൾപ്പെടെ 3  കോണ്‍ഗ്രസ്സ് നേതാക്കളെ പാർട്ടി പുറത്താക്കി; നടപടി വൊര്‍ക്കാടി ബാങ്ക്‌ തിരഞ്ഞടുപ്പിൽ ബിജെപിയുമായി ചേർന്ന് അവിശുദ്ധ സഖ്യത്തിന് ശ്രമിച്ചെന്ന ആരോപണത്തിൽ; ബാങ്ക് തെരഞ്ഞെടുപ്പ് നാളെ

കാസർകോട്: വൊര്‍ക്കാടി സഹകരണ ബാങ്ക്‌ ഭരണസമിതി തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്‌- എല്‍.ഡി.എഫ്‌ സംഖ്യത്തിനെതിരെ കോണ്‍ഗ്രസ്‌ ബി.ജെ.പി സഖ്യത്തിനു ചുക്കാന്‍ പിടിക്കുന്നുവെന്നാരോപിച്ച് മഞ്ചേശ്വരത്തെ പ്രമുഖ കോണ്‍ഗ്രസ്‌ നേതാക്കളെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കി. ജില്ലാ പഞ്ചായത്ത്‌ മുൻ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ്‌ വൊര്‍ക്കാടി, പത്തു വര്‍ഷത്തോളം വൊര്‍ക്കാടി ബാങ്ക്‌ പ്രസിഡന്റായിരുന്ന എസ്‌.അബ്‌ദുല്‍ ഖാദര്‍ ഹാജി, ആരിഫ്‌ മച്ചമ്പാടി എന്നിവരെയാണ്‌ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്തിറക്കിയത്. കോൺ ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്‍റ് പി.സോമപ്പയാണ് പാർട്ടി നടപടി  അറിയിച്ചത്.ബാങ്ക്‌ തെരഞ്ഞെടുപ്പിനു യു.ഡി.എഫും എല്‍.ഡിഎഫും ചേര്‍ന്നുണ്ടാക്കിയ സഖ്യത്തിനെതിരെ ഹര്‍ഷാദിന്റെ നേതൃത്വത്തില്‍ പ്രബല കോണ്‍ഗ്രസ്‌ വിഭാഗം ബി.ജെ.പിയുമായി ധാരണയില്‍ മത്സരിക്കുന്നുണ്ട്‌. ഈ ധാരണക്കു ചുക്കാൻ പിടിക്കുന്നത്‌ പുറത്താക്കിയവരാണെന്ന ആരോപണത്തെത്തുടര്‍ന്നാണ്‌ പാര്‍ട്ടി നടപടി. അതേ സമയം അടുത്തിടെ ബാങ്കില്‍ നടന്ന രണ്ടു നിയമനങ്ങൾ സംബന്ധിച്ചും വിവാദം ഉയർന്നിട്ടുണ്ട്. നേതാക്കളെ പുറത്താക്കിയതോടെ ബാങ്ക്‌ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-കോണ്‍ഗ്രസ്‌ വിമത സഖ്യത്തിനു  വിജയ സാധ്യത ഏറിയെന്നാണ് വിലയിരുത്തപ്പെടുന്നത്.നാളെയാണ് വോർക്കാടി ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് നടക്കുന്നത്.നിലവിൽ സിപിഎം പിൻതുണയോടെ കോൺഗ്രസ്സ് ആണ് ബാങ്ക് ഭരിക്കുന്നത്.11 അംഗ ഭരണ സമിതിയാണ് വോർക്കാടി സഹകരണ ബാങ്കിലേത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page