വെബ്ബ് ഡെസ്ക്: ബാങ്കുകള്‍ വഴി 2,000 രൂപയുടെ കറന്‍സി നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നേരത്തെ സെപ്റ്റംബര്‍ 30 വരെയായിരുന്നു നോട്ടുകള്‍ മാറ്റാനുള്ള സമയം ആര്‍ബിഐ അനുവദിച്ചിരുന്നത്.പിന്നീട് നീട്ടി നൽകുകയായിരുന്നു.സമയപരിധി അവസാനിച്ചാലും റിസര്‍വ് ബാങ്കിന്റെ 19 റീജണല്‍ ഓഫീസുകള്‍ വഴി നോട്ട് തുടര്‍ന്നും മാറാം. നേരിട്ട് പോകാന്‍ കഴിയാത്തവര്‍ക്ക് പോസ്റ്റ്‌ഓഫീസ് വഴി നോട്ടുകള്‍ മാറാന്‍ കഴിയും.3.43 ലക്ഷം കോടി രൂപയുടെ രണ്ടായിരം രൂപ നോട്ടുകള്‍ തിരികെയെത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഇന്നലെ അറിയിച്ചിരുന്നു. 12,000 കോടി രൂപയുടെ നോട്ടുകളാണ് ഇനി തിരികെയെത്താനുള്ളത്.