കണ്ണൂർ: ഗതാഗത നിയമലംഘനം പിടികൂടാനുള്ള ക്യാമറയിൽ കുടുങ്ങി വാഹനമോഷ്ടാവ്. റെയിൽവെ സ്റ്റേഷനിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ എ.ഐ കാമറയിൽ കുടുങ്ങിയ പ്രതിയാണ് പിടിയിലായത്.ഹെൽമെറ്റ് ഇല്ലാതെ ബൈക്കിൽ സഞ്ചരിച്ച മോഷ്ടാവിന്റെ ചിത്രം എ.ഐ കാമറയിൽ പതിഞ്ഞതാണ് തെളിവായത്. കാസർകോട് സ്വദേശി ലതീഷ് (23) ആണ് പിടിയിലായത്.തലശേരിയിലെ കൊടുവള്ളിയിൽ വെച്ചാണ് ഹെൽമെറ്റ് ഇടാതെ വരുന്ന പ്രതിയുടെ ദൃശ്യം എ.ഐ കാമറയിൽ പതിയുന്നത്. മറ്റൊരു വാഹന മോഷണ കേസിൽ പ്രതി പൊലീസിന്റെ പിടിയിലായതോടെയാണ് കാര്യങ്ങൾ വ്യക്തമായത്. ഇക്കഴിഞ്ഞ നാലാം തീയതി രാവിലെ കണ്ണൂർ റെയിൽവെ സ്റ്റേഷന് പുറത്തുള്ള പാർക്കിങ്ങിൽ നിന്നാണ് ഇയാൾ ബുള്ളറ്റ് മോഷ്ടിച്ചത്.പ്രതിയുടെ ചിത്രവും എ.ഐ കാമറയിൽ പതിഞ്ഞ ചിത്രവും തമ്മിൽ താരതമ്യം ചെയ്തപ്പോഴാണ് ഒരാൾ തന്നെയാണ് പ്രതിയെന്ന് വ്യക്തമായത്.കോഴിക്കോട് നടക്കാവ് പൊലീസ് മറ്റൊരു മോഷണക്കേസിലും ഇയാളെ പിടികൂടിയിരുന്നു.