സംശയകരമായ സാഹചര്യത്തിൽ കാറിൽ കത്തിയുമായി സഞ്ചാരം; മൂന്നംഗ സംഘം കാസർകോട് പൊലീസിന്‍റെ പിടിയിൽ
കാസര്‍കോട്: സംശയകരമായ സാഹചര്യത്തില്‍ കത്തിയുമായി കാറിൽ സഞ്ചരിച്ച സംഘം പൊലീസ് പിടിയില്‍. തളങ്കര ബാങ്കോട്ടെ മനാഫ് (42) തെരുവത്തെ ഷക്കീല്‍ ഖാന്‍(37) തളങ്കരയിലെ മുഹമ്മദ് ഹനീഫ എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി അശോക് നഗറിൽ വച്ചു ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ പി. അഭിജിത്ത് കുമാറും സംഘവും അറസ്റ്റു ചെയ്‌തത്. ഇവർ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തു.ആയുധങ്ങളും പിടിച്ചെടുത്തു.നഗരത്തില്‍ ഇരു സംഘം ആള്‍ക്കാർ സംഘം ചേര്‍ന്ന ഏറ്റുമുട്ടുന്നതായുള്ള വിവരം അറിഞ്ഞാണ് പൊലീസ് സംഘം എത്തിയത്. അപ്പോഴേക്കും അക്രമത്തിലേര്‍പ്പെട്ടവർ സ്ഥലം വിട്ടിരുന്നു. തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോളിംഗ് നടത്തുന്നതിനിടയിലാണ് മൂന്നു പേരെയും കാറില്‍ സംശയകരമായ സാഹചര്യത്തില്‍ പിടികൂടിയത്. മറ്റു രണ്ടു പേര്‍ ബൈക്കില്‍ രക്ഷപ്പെട്ടതായും പൊലീസ് കണ്ടെത്തി.ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലാണെന്നാണ് നിഗമനം