ബോട്ടപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അപ്പർ ബർത്ത് യാത്ര വിലക്കണം; കർശന നിർദേശങ്ങളുമായി അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്

കോഴിക്കോട്: താനൂരിലേത് പോലുളള ബോട്ട് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ ശക്തമായ നിര്‍ദ്ദേശങ്ങള്‍ അമിക്കസ് ക്യൂറി ഹൈക്കോടതി മുൻപാകെ സമര്‍പ്പിച്ചു. ബോട്ടുകളുടെ അപ്പർ ബർത്തിൽ യാത്ര ചെയ്യുന്നത് വിലക്കുന്നതടക്കമുള്ള നിർദേശങ്ങളാണ് ഉള്ളത്.ബോട്ട് പുറപ്പെടുന്ന ഓരോ കേന്ദ്രത്തിലും പോര്‍ട്ട് ഓഫീസര്‍ക്ക് കീഴിലുളള ഉദ്യോഗസ്ഥന്‍റെ മേല്‍നോട്ടം വേണമെന്നും എല്ലാ യാത്രികരുടെയും വിവരങ്ങള്‍ രജിസ്റ്ററായി സൂക്ഷിക്കണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പറയുന്നു.ഒക്ടോബര്‍ ഏഴിന് താനൂരിലെ തൂവല്‍ തീരത്ത് 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തെ  തുടർന്ന് വിഷയത്തില്‍ സ്വമേധയാ ഇടപെട്ടാണ്  ഹൈക്കോടതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി …

മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി ; മകളെ പോലെയാണ് കണ്ടതെന്നും വിശദീകരണം

തിരുവനന്തപുരം:മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയോട് അച്ഛനെ പോലെ വാത്സല്യത്തോടെയാണു പെരുമാറിയതെന്ന വിശദീകരണവുമായി ബി ജെ പി നേതാവ് നടന്‍ സുരേഷ് ഗോപി.ഒരു മകളെപ്പോലെയാണ് കണ്ടതെന്നും ഒരു അച്ഛനെപ്പോലെ മാപ്പു പറയുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. വഴി മുടക്കി നിന്നപ്പോള്‍ വശത്തേക്ക് മാറ്റിപ്പോകാന്‍ ശ്രമിച്ചതെന്നാണു വിശദീകരണം. ഇങ്ങനെയെങ്കില്‍ ഇനി മാധ്യമങ്ങളുടെ മുന്നിലെത്തില്ലെന്നും പറഞ്ഞു. സുരേഷ് ഗോപിയുടെ പ്രതികരണത്തിൻ്റെ പൂർണ്ണ രൂപം.’എനിക്ക് അങ്ങനെയൊരു തെറ്റായ ഉദ്ദേശവുമില്ല. സോറി പറയാന്‍ ഞാന്‍ പല തവണ വിളിച്ചിട്ടും എടുത്തിട്ടില്ല. ഇന്നു നിയമനടപടി എന്നു പറയുമ്ബോള്‍ …

കാസർകോട്ടെ കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു അന്തരിച്ചു

കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്.വെങ്കടേശ്വര്‍ലു അന്തരിച്ചു. 64 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസത്തിലധികമായി ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാലയിലെ കൊമേഴ്‌സ് പ്രൊഫസറായ വെങ്കിടേശ്വര്‌ലു 2020 ഓഗസ്റ്റ് 14-ന് കേരള സെൻട്രൽ യൂണിവേഴ്‌സിറ്റിയുടെ മൂന്നാമത്തെ വൈസ് ചാൻസലറായി നിയമിതനായി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 12 ന് ഔദ്യോഗിക വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും …

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി അപലപിച്ച് പത്രപ്രവർത്തക യൂണിയൻ

കോഴിക്കോട്: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ നടനും  ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പൊരുമാറിയെന്ന് ആരോപണം.  സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയൻ ആവശ്യപ്പെട്ടു.സുരേഷ് ഗോപിയുടെ പ്രവൃത്തി അപലപനീയമാണെന്നും ഇതിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്നും യൂണിയൻ അറിയിച്ചു. ഇന്നലെ കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സംഭവം. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈ വെച്ച സുരേഷ് ഗോപിയില്‍ നിന്നും മാധ്യമ പ്രവർത്തക ഒഴിഞ്ഞുമാറിയപ്പോൾ  വീണ്ടും സമാനമായ രീതിയിൽ കൈവെച്ചുവെന്നാണ് പരാതി.  മാധ്യമ …

നഴ്‌സിങ്ങ് വിദ്യാർത്ഥിനിയുടെ മൃതദേഹം വഴിയോരത്ത് കത്തിക്കരിഞ്ഞ നിലയിൽ;പൊലീസ് അന്വേഷണം തുടങ്ങി

കൊല്ലം: നഴ്സിങ് വിദ്യാര്‍ഥിയുടെ മൃതദേഹം വഴിയോരത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുണ്ടറ പടപ്പക്കര ഫാത്തിമ ജങ്ഷന്‍ കുരിശടിക്ക് സമീപം സാന്റോ വിലാസത്തില്‍ (പൊന്നാനിക്കല്‍) മേരിസണ്‍ പരേതയായ മേരിക്കുട്ടി ദമ്പതികളുടെ മകള്‍ സാന്റോ മേരി മേരിസൺ (സൂര്യ-23) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ പേരയംചിറ-കുളക്കാല ചിറ റോഡില്‍ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.പ്രധാന വഴിയില്‍ നിന്ന് ഒരു വീട്ടിലേക്കുള്ള ഇടവഴിയിലായിരുന്നു മൃതദേഹം. സമീപത്തു നിന്ന് ബാഗും തീപ്പെട്ടിയും തീകൊളുത്താന്‍ ഉപയോഗിച്ച തിന്നറും കണ്ടെത്തിയിട്ടുണ്ട്. ബാഗ് കണ്ടാണ് സൂര്യയെ തിരിച്ചറിഞ്ഞത്. സമീപത്തുള്ള …

കണ്ണൂർ ചെറുപുഴയിൽ യുവതിക്ക് കുത്തേറ്റു; ടാപ്പിങ്ങ് തൊഴിലാളി പിടിയിൽ

കണ്ണൂർ ചെറുപുഴയിൽ യുവതിക്ക് കുത്തേറ്റു.മേരിമാതാ ഡ്രൈവിങ് സ്കൂൾ ജീവനക്കാരി ചെറുപുഴ അങ്കണവാടി റോഡിലെ സി.കെ സിന്ധുവിനാണ് പരുക്കേറ്റത്. തലയ്ക്കും പുറത്തും പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. ഡ്രൈവിങ്ങ് സ്കൂൾ ഓഫിസിൽ കയറി യുവതിയെ കുത്തിപരുക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ കർണാടകയിൽ ടാപ്പിങ് തൊഴിലാളിയായ രാജൻ യേശുദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ സമൂഹ മാധ്യമങ്ങൾ വഴി മുൻ പരിചയമുണ്ടെന്നാണ് ഇയാൾ മൊഴി നൽകിയത്. എന്നാൽ ഇയാളെ പരിചയമില്ലെന്നാണ് യുവതി വ്യക്തമാക്കുന്നത്.കേസിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു .

കേരളത്തിന് ദീപാവലി സമ്മാനം; പ്രത്യേക വന്ദേ ഭാരത് സർവ്വീസ് പ്രഖ്യാപിച്ച് റെയിൽവേ; സർവീസ് നടത്തുക ബംഗളൂരു – ചെന്നൈ നഗരങ്ങളെ ബന്ധിപ്പിച്ച്

കാസർകോട്: ദീപാവലിക്ക് കേരളത്തിലേക്ക് പ്രത്യേക വന്ദേ ഭാരത് എക്സ്പ്രസ്സ്  സർവ്വീസ് നടത്തും. ഉത്സവകാല തിരക്ക് പരിഗണിച്ചാണ് റെയിൽവേയുടെ പ്രഖ്യാപനം. ബംഗളൂരു _ ചെന്നൈ- എറണാകുളം പാതയിലായിരിക്കും വന്ദേ ഭാരത് സർവ്വീസ് നടത്തുക. കർണാടകയെയും തമിഴ്നാടിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള സർവ്വീസ് രണ്ട് സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നവർക്കും പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണ റെയിൽവേയുടെ സ്പെയർ റാക്കുകൾ സർവ്വീസിന് ഉപയോഗിക്കാനാണ് റെയിൽവേയുടെ നിർദേശം. നവരാത്രി കാലത്ത്  ട്രയിനുകളിൽ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ആവശ്യത്തിന് ബസ്സ് സർവ്വീസ് …

ഭക്ഷണം ജീവന്‍ എടുക്കുമ്പോൾ. ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങൾ. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഷവർമയും മയോന്നൈസും ആൽഫാമും ബ്രോസ്റ്റൂം മനുഷ്യനെ കൊല്ലുന്ന കാലം. എന്നാൽ ഇതിനിടയിലും ജോലിക്കിടയില്‍ നിമിഷങ്ങൾ കൊണ്ട്‌ കിട്ടുന്ന ഫാസ്റ്റ് ഫുഡ് വിഴുങ്ങി ആരോഗ്യം ശ്രദ്ധിക്കാത്ത ഒരു യുവ തലമുറ. ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ ആളുകള്‍ക്ക് ഭയം തോന്നി തുടങ്ങിയിട്ടുണ്ട് എങ്കിലും തിരക്കിട്ടോടുന്നതിനിടയിൽ എത്രപേര്‍ക്ക് വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാന്‍ കഴിയും. ഭക്ഷ്യവിഷബാധ അല്ലെങ്കിൽ ഭക്ഷ്യജന്യ രോഗങ്ങൾ, മലിനമായ ഭക്ഷണമോ പാനീയങ്ങളോ കഴിക്കുന്നത് മൂലമുണ്ടാകുന്ന അവസ്ഥകളാണ്. ഈ അസുഖങ്ങൾ ബാക്ടീരിയകൾ, വൈറസുകൾ അല്ലെങ്കിൽ ഈ സൂക്ഷ്മാണുക്കൾ ഉത്പാദിപ്പിക്കുന്ന വിഷവസ്തുക്കൾ …

പിക്കപ്പ് ലോറി ബൈക്കിലിടിച്ച് അപകടം; അമ്മക്കും മകനും ഗുരുതര പരിക്ക്

കാസർകോട്: ദേശീയപാതയില്‍ പിലിക്കോട് തോട്ടംഗേറ്റില്‍ കോഴി കയറ്റിപോവുകയായിരുന്ന പിക്കപ്പ്ലോറി ബൈക്കിലിടിച്ച് അമ്മക്കും മകനും ഗുരുതരമായി പരിക്കേറ്റു.പിലിക്കോട്ടെ കുതിരുമ്മല്‍ വീട്ടില്‍ ശാന്തിനി(46) മകന്‍ ഗോകുല്‍(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.   ഇരുവരേയും പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിർത്തിയിട്ട ഓട്ടോറിക്ഷ തീപിടിച്ച് കത്തിനശിച്ചു

കാസർകോട്:കാസർകോട് കുമ്പളയിൽ ഓട്ടോറിക്ഷ കത്തി നശിച്ചു. കുമ്പള- ബദിയടുക്ക റോഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്കാണ് തീപിടിച്ചത്. ഓട്ടോ പൂർണ്ണമായും കത്തിനശിച്ചു. ബായാർ ബെള്ളൂരിലെ രവി കുമാറിൻ്റെ ഭാര്യ അനിതയുടെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. ബായാറിൽ നിന്ന് ഒരു രോഗിയെ കുമ്പള ആശുപത്രിയിൽ എത്തിച്ച ശേഷം ഓട്ടോറിക്ഷക്ക് സ്റ്റിക്കർ ഒട്ടിക്കുന്നതിനിടെയാണ് തീപിടിച്ചത്.നാട്ടുകാർ ചേർന്ന് തീ കെടുത്തിയെങ്കിലും ഇതിനകം റിക്ഷ പൂർണ്ണമായി കത്തി നശിച്ചിരുന്നു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.

വിട്ടുമാറാത്ത നടുവേദന; മധ്യവയസ്‌ക്കന്‍ ജീവനൊടുക്കി

കാസർകോട് : വിട്ടുമാറാത്ത നടുവേദനയെ തുടര്‍ന്ന് മധ്യവയസ്‌ക്കന്‍  ജീവനൊടുക്കി. ചെറുവത്തൂര്‍ കണ്ണങ്കൈ  ഓലാട്ട്‌ താമസിക്കുന്ന കെ.പത്മനാഭന്‍ (55) ആണ്‌ മരിച്ചത്‌. വീട്ടുവളപ്പിലെ തേക്കുമരത്തില്‍ തൂങ്ങിയ നിലയില്‍ കാണപെട്ട പത്മനാഭനെ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ പി.ടി.കണ്ണന്‍ കോമരത്തിന്റെയും കുഞ്ഞാതിയുടെയും മകനാണ്‌. ഭാര്യ; ഗിരിജ. മക്കള്‍: ശ്രീരാജ്‌, ഗോപിക. സഹോദരങ്ങള്‍: ശ്രീധരന്‍, പത്മാവതി, ലീല, പങ്കജം, സുശീല, നളിനി, പരേതനായ ബാലകൃഷ്‌ണന്‍. ചന്തേര പൊലീസ്‌ കേസെടുത്തു.

സര്‍ക്കാര്‍ ഭൂമിയിലെ മരം മുറിച്ചുകടത്തി;എഞ്ചിനീയര്‍ക്കും കരാറുകാരനുമെതിരെ കേസ്

കാസർകോട്‌: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നു അരലക്ഷം രൂപയിലേറെ വില വരുന്ന മരം മുറിച്ചു കടത്തിയ സംഭവത്തില്‍ പൊതു മരാമത്ത്‌ വകുപ്പ്‌ അസിസ്റ്റന്റ്‌ എഞ്ചിനീയർ  രണ്ടുപേര്‍ക്കെതിരെ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ കേസെടുത്തു. പൊതുമരാമത്ത്‌ വകുപ്പ്‌ കെട്ടിട വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയര്‍ പി.മധു, കരാറുകാരന്‍ മാവുങ്കാല്‍ ഹൗസിലെ കെ.ജെ.ജോര്‍ജ്ജ്‌ എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌.ചെമ്മട്ടംവയല്‍, ബല്ലയിലുള്ള ഗവ.എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ്‌ വളപ്പിലെ മരമാണ്‌ മുറിച്ചു കടത്തിയത്‌. 2021 ജനുവരി 21നും 2021 സെപ്‌തംബര്‍ 19നും ഇടയിലായിരുന്നു മരംമുറി. എഞ്ചിനീയറുടെ ഒത്താശയോടെ ഒന്നാംപ്രതി കെ.ജെ.ജോര്‍ജ്ജ്‌ മരം …

പെട്രോള്‍പമ്പിലെ അക്രമം; കൊലക്കേസ്‌ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റു ചെയ്‌തു

കാസര്‍കോട്‌: പെട്രോള്‍പമ്പില്‍ അതിക്രമിച്ചു കയറി അതിക്രമം നടത്തുകയും ജീവനക്കാരന്റെ ബൈക്കിനു കേടുപാടു വരുത്തുകയും വധഭീഷണി മുഴക്കുകയും ചെയ്‌തുവെന്ന കേസില്‍ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്‌തു. ബട്ടംപാറയിലെ മഹേഷി(32)നെയാണ്‌ ടൗണ്‍ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. ഇരുപതോളം കേസുകളില്‍ പ്രതിയായി കാപ്പ പ്രകാരം അറസ്റ്റിലായ മഹേഷ്‌ അടുത്തിടെയാണ്‌ സെന്‍ട്രല്‍ ജയിലില്‍ നിന്നു ഇറങ്ങിയത്‌. കഴിഞ്ഞ മാസം 30ന്‌ ആണ്‌ കേസിനാസ്‌പദമായ സംഭവം. സുഹൃത്തിന്റെ ബൈക്കുമായി ചന്ദ്രഗിരി ജംഗ്‌ഷനിലുള്ള പമ്പില്‍ പെട്രോള്‍ അടിക്കുവാന്‍ എത്തിയതായിരുന്നു മഹേഷ്‌. ഇതിനിടയില്‍ ജീവനക്കാരനുമായി തര്‍ക്കത്തില്‍ …

മുന്നറിയിപ്പില്ലാതെ ട്രെയിൻ 13 മണിക്കൂർ വൈകി; യാത്രികന് അരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ

കൊച്ചി: ആലപ്പുഴ – ചെന്നൈ എക്സ്പ്രസ് 13 മണിക്കൂർ വൈകിയത് മൂലം യാത്രക്കാരന് ഉണ്ടായ അസൗകര്യത്തിന് ദക്ഷിണ റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ.ചെന്നൈയിൽ ബോഷ് ഇന്ത്യ ഡെപ്യൂട്ടി മാനേജരായ കാർത്തിക് മോഹൻ കമ്പനിയുടെ മീറ്റിംഗിൽ  പങ്കെടുക്കുന്നതിന് ആലപ്പുഴ – ചെന്നൈ എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തത്.  ട്രെയിൻ കയറുന്നതിനായി എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മാത്രമാണ് ട്രെയിൻ 13 മണിക്കൂർ വൈകും എന്ന അറിയിപ്പ് റെയിൽവേയിൽ നിന്നും ലഭിക്കുന്നത്. മറ്റു മാർഗ്ഗങ്ങൾ …

ദുരിത യാത്രക്ക് അൽപ്പം ശമനം ആകും; പരശുറാം എക്സ്പ്രസ്സിൽ ഒരു കോച്ച് കൂടെ കൂട്ടുമെന്ന് റെയിൽവേ അറിയിച്ചതായി പി കെ കൃഷ്ണദാസ് ;പകൽ സർവ്വീസ് നടത്തുന്ന മറ്റ് രണ്ട് ട്രയിനുകളിലും അധിക കോച്ച് അനുവദിക്കാൻ സാധ്യത

കൊച്ചി: സംസ്ഥാനത്തെ ട്രെയിൻ യാത്രാ ദുരിതം ചർച്ചയാകുന്നതിനിടെ പരശുറാം എക്സ്പ്രസിൽ കോച്ചുകൾ കൂട്ടുമെന്ന് ദക്ഷിണ റെയിൽവേ. കഴിഞ്ഞദിവസങ്ങളിൽ പരശുറാം എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീണതടക്കമുളള  സംഭവങ്ങൾ ഉണ്ടായിരുന്നു. തിക്കിലും തിരക്കിലും യാത്ര ചെയ്യുന്നവരുടെ ദുരിതം  പുറത്തുവന്നതിന് പിന്നാലെയാണ് ട്രെയിനിൽ ഒരു കോച്ച് കൂടി കൂട്ടുമെന്ന് റെയിൽവേ വ്യക്തമാക്കിയിരിക്കുന്നത്. പരശുറാം എക്സ്പ്രസിൽ ഒരു ജനറൽ കോച്ചുകൂടി അനുവദിക്കുമെന്ന് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി പാസഞ്ചർ അമിനിറ്റീസ് മുൻ ചെയർമാൻ പികെ കൃഷ്ണദാസാണ് അറിയിച്ചത്. യാത്രക്കാരുടെ ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ദക്ഷിണ റെയിൽവേ …

ഓഹരി വിപണിയിൽ നിന്ന്  ലാഭം ഉണ്ടാക്കി തരാമെന്ന് വിശ്വസിപ്പിച്ച് 42 ലക്ഷം രൂപ തട്ടി; പരാതിയിൽ പൊലീസ് അന്വേഷണം

കണ്ണൂര്‍ : ഓഹരി വിപണിയില്‍ നിന്ന്   വലിയ ലാഭമുണ്ടാക്കി തരാം എന്ന് വിശ്വസിപ്പിച്ച്‌ നാല്‍പത്തിരണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. കണ്ണൂർ പളളിക്കുന്ന് അംബികാനിലയത്തില്‍ കൃഷ്ണനെന്നയാളില്‍ നിന്നാണ് പണം തട്ടിയെടുത്തത്.ഇയാളുടെ പരാതിയില്‍ കാര്‍ത്തികേയന്‍ ഗണേശനെന്നയാള്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തത്. ഓണ്‍ ലൈന്‍ വഴി സൗഹൃദം സ്ഥാപിച്ച പ്രതി താന്‍ ഓഹരി വിപണയില്‍ പണം മുടക്കി വന്‍ലാഭമുണ്ടാക്കിയെന്നു വിശ്വസിപ്പിക്കുകയും പണം തന്നാല്‍ നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചെയ്തുതരാമെന്ന് വാഗ്ദ്ധാനം ചെയ്യുകയുമായിരുന്നു.ഇതനുസരിച്ചു ഈക്കഴിഞ്ഞ ജൂലൈ 23-നും ഒക്‌ടോബര്‍ പന്ത്രണ്ടിനുമിടെയിലായി …

‘ഇസ്രായേലിനെ ആക്രമിച്ചത് ഭീകരർ’;മുസ്ളിം ലീഗ് റാലിയിലെ പ്രസംഗത്തിൽ വിശദീകരണവുമായി ശശി തരൂർ; താൻ എന്നും പലസ്തീനൊപ്പമെന്ന്  തരൂർ

കോഴിക്കോട്: മുസ്ളീം ലീഗിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഇസ്രയേലിനെ ആക്രമിച്ചത് ഭീകരാണെന്ന തൻ്റെ പ്രസംഗത്തിൽ വിശദീകരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍.താന്‍ എന്നും പലസ്തീന്‍ ജനതയ്ക്ക് ഒപ്പമായിരുന്നെന്ന് തരൂര്‍ പ്രതികരിച്ചു.തന്‍റെ പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ട. പ്രസംഗത്തിലെ ഒരു വാചകം മാത്രം പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിംലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ മനുഷ്യവകാശ റാലിയില്‍ മുഖ്യാതിഥിയായി സംസാരിക്കവെയാണ് ഹമാസ് ഭീകരാണ് ഇസ്രയേലിനെ ആക്രമിച്ചതെന്ന തരൂരിന്‍റെ പരാമര്‍ശം. ഒക്‌ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രയേലില്‍ …

പീഡനത്തിനിരയാക്കിയത് 27 പെൺകുട്ടികളെ ;  യുവാവിന് 23 വർഷം കഠിന തടവ്

കോട്ടയം: വിദ്യാര്‍ത്ഥിനികളടക്കം ഇരുപത്തിയേഴോളം പെണ്‍കുട്ടികളെ പീഡിപ്പിച്ച കല്ലറ സ്വദേശിയായ യുവാവിന് 23 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ച്‌ കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി.കടുത്തുരുത്തി കല്ലറ ജിത്തു ഭവനില്‍ ജിൻസുനെയാണ് (27) കോടതി ശിക്ഷിച്ചത്. ജില്ലയിലെ ഒരു സ്‌കൂളിലെ പ്രധാനാദ്ധ്യാപിക നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ 2018ലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി പെണ്‍കുട്ടികളുമായുള്ള അശ്ലീല ചാറ്റിംഗുകളും കണ്ടെത്തി. ഇയാളുമായി അടുപ്പമുണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി വിവരമറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി  …