ബോട്ടപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അപ്പർ ബർത്ത് യാത്ര വിലക്കണം; കർശന നിർദേശങ്ങളുമായി അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്


കോഴിക്കോട്: താനൂരിലേത് പോലുളള ബോട്ട് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ ശക്തമായ നിര്‍ദ്ദേശങ്ങള്‍ അമിക്കസ് ക്യൂറി ഹൈക്കോടതി മുൻപാകെ സമര്‍പ്പിച്ചു. ബോട്ടുകളുടെ അപ്പർ ബർത്തിൽ യാത്ര ചെയ്യുന്നത് വിലക്കുന്നതടക്കമുള്ള നിർദേശങ്ങളാണ് ഉള്ളത്.ബോട്ട് പുറപ്പെടുന്ന ഓരോ കേന്ദ്രത്തിലും പോര്‍ട്ട് ഓഫീസര്‍ക്ക് കീഴിലുളള ഉദ്യോഗസ്ഥന്‍റെ മേല്‍നോട്ടം വേണമെന്നും എല്ലാ യാത്രികരുടെയും വിവരങ്ങള്‍ രജിസ്റ്ററായി സൂക്ഷിക്കണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പറയുന്നു.ഒക്ടോബര്‍ ഏഴിന് താനൂരിലെ തൂവല്‍ തീരത്ത് 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തെ  തുടർന്ന് വിഷയത്തില്‍ സ്വമേധയാ ഇടപെട്ടാണ്  ഹൈക്കോടതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. ഉള്‍നാടന്‍ ജലഗതാഗതവുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികളില്‍ നിന്നും താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ വിവിധ ഉദ്യോഗസ്ഥരില്‍ നിന്നും നടത്തിയ വിവര ശേഖരണത്തിനൊടുവിലാണ് അമിക്കസ് ക്യൂറി  റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page