കേരളത്തിന് ദീപാവലി സമ്മാനം; പ്രത്യേക വന്ദേ ഭാരത് സർവ്വീസ് പ്രഖ്യാപിച്ച് റെയിൽവേ; സർവീസ് നടത്തുക ബംഗളൂരു – ചെന്നൈ നഗരങ്ങളെ ബന്ധിപ്പിച്ച്

കാസർകോട്: ദീപാവലിക്ക് കേരളത്തിലേക്ക് പ്രത്യേക വന്ദേ ഭാരത് എക്സ്പ്രസ്സ്  സർവ്വീസ് നടത്തും. ഉത്സവകാല തിരക്ക് പരിഗണിച്ചാണ് റെയിൽവേയുടെ പ്രഖ്യാപനം. ബംഗളൂരു _ ചെന്നൈ- എറണാകുളം പാതയിലായിരിക്കും വന്ദേ ഭാരത് സർവ്വീസ് നടത്തുക. കർണാടകയെയും തമിഴ്നാടിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള സർവ്വീസ് രണ്ട് സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നവർക്കും പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണ റെയിൽവേയുടെ സ്പെയർ റാക്കുകൾ സർവ്വീസിന് ഉപയോഗിക്കാനാണ് റെയിൽവേയുടെ നിർദേശം. നവരാത്രി കാലത്ത്  ട്രയിനുകളിൽ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ആവശ്യത്തിന് ബസ്സ് സർവ്വീസ് ഇല്ലാത്തതും ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരുന്നു. സ്പെഷ്യൽ  വന്ദേ ഭാരത്  സർവീസ് പ്രഖ്യാപനം മറുനാടൻ മലയാളികൾക്ക് വലിയ ആശ്വാസമാകും. നിലവിൽ കാസർകോട് – തിരുവനന്തപുരം പാതയിൽ ആണ് രണ്ട് വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രയിനുകൾ ഓടുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page