കോട്ടയം: വിദ്യാര്‍ത്ഥിനികളടക്കം ഇരുപത്തിയേഴോളം പെണ്‍കുട്ടികളെ പീഡിപ്പിച്ച കല്ലറ സ്വദേശിയായ യുവാവിന് 23 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ച് കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി.കടുത്തുരുത്തി കല്ലറ ജിത്തു ഭവനില്‍ ജിൻസുനെയാണ് (27) കോടതി ശിക്ഷിച്ചത്. ജില്ലയിലെ ഒരു സ്‌കൂളിലെ പ്രധാനാദ്ധ്യാപിക നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ 2018ലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി പെണ്‍കുട്ടികളുമായുള്ള അശ്ലീല ചാറ്റിംഗുകളും കണ്ടെത്തി. ഇയാളുമായി അടുപ്പമുണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി വിവരമറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിൻമാറി. ഇത്തരം ചതിക്കുഴികളെ കുറിച്ച് പെണ്‍കുട്ടിക്ക് കൂടുതല്‍ അറിവ് പകരുന്നതിനിടെയാണ് തന്റെ കൂട്ടുകാരികളും ഇയാളുമായി സൗഹൃദം സ്ഥാപിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി പൊലീസിനെ അറിയിച്ചത്. ഓപ്പറേഷൻ ഗുരുകുലം ഇൻ ചാര്‍ജുള്ള കെ.ആര്‍ എസ്.ഐ അരുണ്‍കുമാര്‍ നടത്തിയ കൗണ്‍സിലിനിടെയാണ് പ്രതിയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.