നിരന്തര മുറവിളികൾക്ക് ഒടുവിൽ കണ്ണ് തുറന്ന് സർക്കാർ;നെല്ല്‌ സംഭരണത്തിന്‌ 200 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം : കർഷകരിൽനിന്ന്‌ നെല്ല്‌ സംഭരിക്കുന്നതിന്‌ സംസ്ഥാന സിവിൽ സപ്ലൈസ്‌  കോർപറേഷന്‌ 200 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിന്‌ സംസ്ഥാന പ്രോത്സാഹന ബോണസ് ആയാണ് തുക അനുവദിച്ചത്‌.കഴിഞ്ഞ ജൂലൈയിൽ സപ്ലൈകോയ്‌ക്ക്‌ 250 കോടി രൂപ അനുവദിച്ചിരുന്നു. വിപണി ഇടപെടലിന്‌ 190 കോടി രൂപയും നെല്ല്‌ സംഭരണത്തിന്‌ 60 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. ഇതിനുപുറമെ, സംഭരിച്ച്‌ സൂക്ഷിച്ചിരുന്ന നെല്ല്‌ പ്രളയക്കാലത്ത്‌ നശിച്ചതിന്‌ നഷ്ടപരിഹാരമായി മില്ലുടമകൾക്ക്‌ …

കരിപ്പൂരിൽ വീണ്ടും സ്വർണ്ണ കടത്ത് പിടികൂടി; മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 62 ലക്ഷം വില മതിക്കുന്ന ഒരു കിലോയിലേറെ സ്വർണ്ണം. ഒരാൾ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 1 കിലോയിലേറെ സ്വർണ്ണം എയർ കസ്റ്റംസ് പിടികൂടി. കഴിഞ്ഞ ദിവസം മസ്‌കറ്റിൽ നിന്ന് ഐഎക്‌സ് 340- വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശിയായ  ഇർഫാനുൽ ഫാരിസ് (23 ) എന്ന യാത്രക്കാരനിൽ നിന്നാണ് മിശ്രിത രൂപത്തിൽ കടത്തുകയായിരുന്ന സ്വർണ്ണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.മലാശയത്തിൽ ഒളിപ്പിച്ച നിലയിലുണ്ടായിരുന്ന  1134 ഗ്രാം ഭാരമുള്ള 04 ക്യാപ്സ്യൂളുകളാണ്   കണ്ടെടുത്തത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് ഏകദേശ മൂല്യം 62 ലക്ഷം രൂപയിലേറെ വരുമെന്ന് കസ്റ്റംസ് അറിയിച്ചു.ഇയാൾക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് എട്ട് ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വെ; യാത്രാ ദുരിതത്തിന് താത്കാലിക ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എട്ട് ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ ഉത്തരവിറങ്ങി.തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്‌പ്രസ്, കണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്‌പ്രസ്, ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്‌പ്രസ്, കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി എക്സ്‌പ്രസ്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്‌പ്രസ്, വേണാട് എക്പ്രസ് എന്നീ ട്രെയിനുകളിലാണ് അധിക കോച്ചുകള്‍ അനുവദിച്ചത്. എല്ലാ ട്രെയിനുകളിലും സെക്കന്റ് ക്ലാസ് യാത്രാ കോച്ചുകളാണ് അധികമായി ചേര്‍ത്തിരിക്കുന്നത്. ഓരോ ട്രെയിനുകളിലും ഓരോ കോച്ച്‌ മാത്രമാണ് …

പള്ളിക്കരയിൽ പുലിയിറങ്ങിയതായി നാട്ടുകാർ: കാട്ടുപൂച്ച ആയിരിക്കാമെന്ന് വനം വകുപ്പ്

കാസർകോട് : പള്ളിക്കര തൊട്ടിയിൽ പുലിയിറങ്ങിയതായി അഭ്യൂഹം. പുലിയുടെ സാദൃശ്യമുള്ള മൃഗം റോഡ് മുറിച്ചു കിടക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് പുലിയുടെ സാദൃശ്യമുള്ള മൃഗം റോഡ് മുറിച്ചു കടക്കുന്ന ദൃശ്യം തൊട്ടടുത്ത വീട്ടിലെ സി.സി.ടി.വി ക്യാമറയിൽപതിഞ്ഞത്. ഇതോടെ തൊട്ടിഭാഗത്ത ജനങ്ങൾ ഭീതിയിലായി. രാത്രിയിൽ തന്നെ നാട്ടുകാർ വിവരം വനപാലകരെ അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെ സ്ഥലത്തെത്തിയ കാഞ്ഞങ്ങാട് ഫോറസ്റ്റ് സെക്ഷൻ ഓഫീസർ എപി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് അന്വേഷണം നടത്തി. പുലിയുടെ കാൽപ്പാടുകൾ ഒന്നും …

കൂട്ടുകാരനെ കാണാൻ തോണിയിൽ യാത്ര ചെയ്ത് തെയ്യങ്ങൾ…! തെയ്യാട്ട കാലത്തെ അപൂർവ്വ കാഴ്ച

കാസർകോട് : കാഞ്ഞങ്ങാട് അരയി ഗ്രാമത്തിലാണ് തെയ്യങ്ങൾ മറ്റൊരു തെയ്യത്തെ കാണാൻ കടത്തു തോണിയിൽ പുഴ കടന്നെത്തുന്ന മനോഹര കാഴ്ച ഭക്തർക്ക് നവ്യാനുഭൂതി പകർന്നത്. അരിവിതച്ച് അരയിയെ സമൃദ്ധമാക്കി കാർത്തിക ചാമുണ്ഡിയാണ് അരയി പുഴ കടന്ന് കാലിച്ചേകവനെ തേടി പോകുന്നത്. തുലാം പത്തിന് ഉത്തരമലബാറിൽ തെയ്യക്കാലം ആരംഭിച്ച രണ്ടാം ദിനത്തിലാണ് അരയി ഗ്രാമത്തിൽ അപൂർവമായ വർഷം തോറുമുള്ള തെയ്യങ്ങളുടെ തോണി കടക്കൽ ചടങ്ങ് നടന്നത്.നോക്കത്താ ദൂരത്തോളം പരന്നുകിടക്കുന്ന ജലപാടമാണ് അരയി. അരയി കാർത്തിക കാവിൽ നിന്നും അരയിലെ …

അസംബ്ളിയിൽ വച്ച് സ്കൂൾ വിദ്യാർത്ഥിയുടെ മുടി പരസ്യമായി മുറിച്ചു; പ്രധാന അധ്യാപികയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കാസർകോട്: മുടി മുറിക്കാതെ സ്ക്കൂളിലെത്തിയ വിദ്യാർത്ഥിയുടെ മുടി പരസ്യമായി മുറിച്ചു. ചിറ്റാരിക്കാൻ , ഓട്ടമലയിലെ ഒരു സ്വകാര്യ വിദ്യാലയത്തിലാണ് അപരിഷ്കൃതമായ സംഭവം. വിദ്യാർത്ഥി നൽകിയ പരാതിയിൽ പ്രധാന അധ്യാപികയ്ക്കെതിരെ എസ് സി – എസ് ടി വകുപ്പ് പ്രകാരം പൊലീസ്’ കേസെടുത്തു. കേസ് പിന്നീട് എസ്.എം എസിനുകൈ മാറി.ഡി വൈ. എസ് പി.എ.സതീഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. സ്കൂൾ അസംബ്ലിയിൽ വച്ചാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മുടി പരസ്യമായി മുറിച്ചതെന്നു കുട്ടി പൊലീസിൽ പരാതി നൽകി.

അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപിക്കെതിരെ  മാധ്യമ പ്രവര്‍ത്തക  പരാതി നല്‍കി

കോഴിക്കോട്: അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ മീഡിയവണ്‍ മാധ്യമ പ്രവര്‍ത്തക  പരാതി നല്‍കി.കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. നടക്കാവ് സ്റ്റേഷൻ പരിധിയില്‍ സംഭവം നടന്നതിനാല്‍ കമ്മീഷണര്‍ പരാതി നടക്കാവ് പൊലീസിന് കൈമാറിയതായി അറിയിച്ചു.

കുമ്പളയിൽ വിദ്യാർത്ഥിനികൾ ബസ് തടയുന്ന വീഡിയോ ഉപയോഗിച്ച് ദുഷ്പ്രചരണം; നിയമ നടപടി എടുക്കാൻ ഡിജിപിക്ക് പരാതി

കാസർകോട്: കാസർഗോഡ് വിദ്യാർത്ഥിനികൾ ബസ് തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വർഗീയത പരത്തുന്ന രീതിയിൽ പ്രചാരണം നടക്കുന്നു. ബസ് നിർത്താത്തതിനെച്ചൊല്ലി സമരം നടത്തിയ വിദ്യാർത്ഥിനികൾ ബസിനകത്തുള്ള യാത്രികയോട് സംസാരിക്കുന്ന വീഡിയോ ആണ് ദുഷ്പ്രചരണത്തിന് ഉപയോഗിച്ചത്. കുമ്പളയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനികളായിരുന്നു സമരം നടത്തിയത്. സമരം ബസിനകത്തുള്ള വീട്ടമ്മ ചോദ്യം ചെയ്തപ്പോൾ വിദ്യാർത്ഥിനികൾ നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വർഗ്ഗീയവിദ്വേഷം പരത്തുന്ന തരത്തിൽ വ്യാഖ്യാനിച്ചത്. വിഷയത്തിൽ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ.ജെ.എസ് അഖിൽ സംസ്ഥാന പോലീസ് …

ചോദ്യങ്ങൾ ഉന്നയിക്കാൻ പണം വാങ്ങിയെന്ന ആരോപണം; മഹുവ മൊയ്ത്രക്ക് പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി നോട്ടീസ്; നവംബർ 2 ന് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ നിർദ്ദേശം

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയോട് ഹാജരാകാനാവശ്യപ്പെട്ട്   പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി പുതിയ നോട്ടീസ് നൽകി. പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ വ്യവസായിയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിലാണ് നോട്ടീസ്. നവംബർ 2 ന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ആദ്യം  ഒക്ടോബർ 31ന്  ഹാജരാകാനാണ് മഹുവ മൊയ്ത്രയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ മണ്ഡലത്തിൽ ചില പരിപാടികളിൽ പങ്കെടുക്കാൻ ഉള്ളതിനാൽ എത്താൻ കഴിയില്ലെന്ന് എം.പി അറിയിക്കുകയായിരുന്നു.പരാതി ഉന്നയിച്ച ബി.ജെ.പി എം.പി നിഷികാന്ത് ദുബെ, അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായി എന്നിവർ  …

കലോത്സവം കാണാനെത്തിയ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു; അപകടത്തിൽപ്പെട്ടത്  സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പത്തനംതിട്ട കടമ്പനാട് ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അഭിനന്ദ് ആണ് മരിച്ചത്. കടമ്പനാട് മാഞ്ഞാലി സ്വദേശിയാണ് അഭിനന്ദ്. ശാസ്താംകോട്ട  ഉപജില്ല കലോത്സവം കാണാൻ എത്തിയതാണ് അഭിനന്ദ്. കലോത്സവം നടക്കുന്ന സ്കൂളിനടുത്ത് കുളത്തിൽ സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാൻ പോയപ്പോഴാണ് അപകടം

കാഞ്ഞങ്ങാട് തട്ടുകടകളില്‍ വ്യാപക പരിശോധന; പഴകിയ ഭക്ഷണം പിടികൂടി;7 സ്ഥാപനങ്ങൾക്ക് നോട്ടീസ്

കാസർകോട്‌: കാഞ്ഞങ്ങാട്  നഗരസഭാ ആരോഗ്യ വിഭാഗം തട്ടുകടകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങളും , നിരോധിത പ്ലാസ്റ്റിക്കും പിടികൂടി. നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ പി.ഷൈന്‍ തോമസിന്റെ നേതൃത്വത്തില്‍ കോട്ടച്ചേരി മുതല്‍ പടന്നക്കാടുവരെയുള്ള പത്തോളം തട്ടുകടകളിലാണ്‌ കഴിഞ്ഞ ദിവസം രാത്രി പരിശോധന നടത്തിയത്‌. ചില തട്ടുകടകളില്‍ നിന്നു മലിനജലം വഴിയില്‍ ഒഴുക്കുന്നതായും കണ്ടെത്തി. ഏഴു സ്ഥാപനങ്ങള്‍ക്കു നോട്ടീസ്‌ നല്‍കുകയും റോഡരികിൽ അനധികൃതമായി മത്സ്യകച്ചവടം നടത്തിയവരെ നോട്ടീസ്‌ നല്‍കി നീക്കുകയും ചെയ്‌തു. പരിശോധനയില്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരായ പി.ടി.രൂപേഷ്‌, കെ.ഷിജു, …

പൊലീസും സിബിഐ ഉദ്യോഗസ്ഥരുമാണെന്ന് ഭീഷണിപ്പെടുത്തി 56 ലക്ഷം തട്ടിയെടുത്തു; പണം നഷ്ടമായത് തിരുവനന്തപുരം സ്വദേശിക്ക്;കേസ്സെടുത്ത് തളിപറമ്പ് പൊലീസ്

കണ്ണൂർ: മുംബൈ പോലീസും, സി.ബി.ഐ. ഉദ്യോഗസ്ഥരുമാണെന്ന് ഭീഷണിപ്പെടുത്തി കണ്ണൂരില്‍ റിസോര്‍ട്ടിലെത്തി  തിരുവനന്തപുരം സ്വദേശിയുടെ 56 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.തിരുവനന്തപുരം പാറോട്ടുകോണം ടെമ്പിൾ റോഡ് ശ്രീശൈലത്തിലെ എസ്.ഗണേഷ് കുമാറിൻ്റെ (64) പരാതിയിലാണ് അജ്ഞാതസംഘത്തിൻ്റെ പേരില്‍ കേസെടുത്തത്. ഇന്ത്യൻ സെക്യൂരിറ്റി ആക്റ്റ് പ്രകാരം അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്ന് സംഘം ഭീഷണി മുഴക്കിയതായി പരാതിയില്‍ പറയുന്നു. ഗണേഷ് കുമാര്‍ മൊറാഴയിലെ വൈദേഹം ആയുര്‍വേദ റിസോര്‍ട്ടില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 19 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ ഇദ്ദേഹത്തിൻ്റെ …

പാമ്പിനെ കൊണ്ട് ഭാര്യയെ കടിപ്പിച്ചു കൊന്ന കേസിലെ പ്രതി സൂരജിന് സ്ത്രീധന പീഡനക്കേസില്‍ ജാമ്യം;ജാമ്യം കിട്ടിയെങ്കിലും  വധക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍  സൂരജിന് പുറത്തിറങ്ങാനാവില്ല

കൊല്ലം: ഉത്ര വധക്കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി സൂരജ് എസ്.കുമാറിനു സ്ത്രീധന പീഡനക്കേസില്‍ ജാമ്യം.ഉത്രയുടെ വധക്കേസിനൊപ്പം ക്രൈംബ്രാഞ്ച് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ച സ്ത്രീധന പീഡനക്കേസില്‍ സൂരജിന്റെ അച്ഛൻ സുരേന്ദ്ര പണിക്കര്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാണു മറ്റു പ്രതികള്‍.പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ ഈ കേസില്‍ ഉത്രയുടെ പിതാവ് വിജയസേനൻ, സഹോദരൻ വിഷു എന്നിവരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. ജാമ്യം ലഭിച്ചെങ്കിലും വധക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ സൂരജിനു പുറത്തിറങ്ങാനാവില്ല. …

ഹമാസും ഇസ്രയേലും ആക്രമണം നിര്‍ത്തണമെന്ന്  ഇന്ത്യ;യുദ്ധം അവസാനിപ്പിക്കണമെന്ന്‌ യു.എന്‍ പ്രമേയം; ഇന്ത്യ വിട്ടു നിന്നു

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ്‌ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യു.എന്‍.പൊതു സഭയില്‍ ജോര്‍ദ്ദാന്‍ അവതരിപ്പിച്ച പ്രമേയം പാസായി. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങള്‍ എതിര്‍ത്തപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങള്‍ വിട്ടു നിന്നു. അടിയന്തിര വെടിനിര്‍ത്തല്‍ വേണമെന്നും ഗാസയില്‍ ഉള്ളവര്‍ക്ക്‌ സഹായമെത്തിക്കാനുള്ള തടസ്സം നീക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. എന്നാൽ പ്രമേയം അപകീര്‍ത്തികരമെന്നാണ്‌ ഇസ്രയേലിന്റെ പ്രതികരണം. ഹമാസും ഇസ്രയേലും ആക്രമണം അവസാനിപ്പിക്കണമെന്ന്‌ ഇന്ത്യ ഐക്യരാഷ്‌ട്രസഭയില്‍ ആവശ്യപ്പെട്ടു. സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിലും സുരക്ഷാ സംവിധാനം തകര്‍ന്നതിലും ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. …

വീട്ടമ്മ  വീടിനുള്ളിൽ  തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: ഭര്‍ത്താവും മകനും ജോലിക്കു പോയ സമയത്ത്‌ വീട്ടമ്മ വീട്ടിനകത്ത്‌ കെട്ടിത്തൂങ്ങി ജീവനൊടുക്കി. ബദിയഡുക്ക, ബാറടുക്കം അര്‍ത്തിപ്പള്ളയിലെ സുബ്രായ നായക്കിന്റെ ഭാര്യ ലക്ഷ്‌മി(61) ആണ്‌ മരിച്ചത്‌. ഇന്നലെ വൈകുന്നേരമാണ്‌ സംഭവം. ജോലിക്കു പോയ ഭര്‍ത്താവ്‌ തിരിച്ചെത്തിയപ്പോഴാണ്‌ ലക്ഷ്‌മി വീട്ടിനകത്തു തൂങ്ങിയ നിലയില്‍ കണ്ടത്‌. ബദിയഡുക്ക പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ബേള, വിഷ്‌ണുമൂര്‍ത്തി നഗറിലെ പരേതനായ ഐത്തപ്പ നായിക്‌ -പാര്‍വ്വതി ദമ്പതികളുടെ മകളാണ്‌ ലക്ഷ്‌മി. മക്കള്‍: ഗായത്രി, നയന …

ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കൊമ്പൻചെല്ലി വണ്ട്;വണ്ടിനെ നീക്കം ചെയ്ത് കുട്ടിയെ രക്ഷപ്പെടുത്തി

കണ്ണൂർ: ശ്വാസ തടസ്സവുമായി ആശുപത്രിയിലെത്തിയ കുഞ്ഞിൻ്റെ തൊണ്ടയിൽ വണ്ട് കുരുങ്ങിയ നിലയിൽ. തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി ശ്വാസതടസ്സവുമായി  കൊണ്ട് വന്ന 8 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് കൊമ്പൻചെല്ലി വണ്ടിനെ കണ്ടെത്തിയത്. ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയ കുഞ്ഞിന് നൽകിയ പ്രാഥമിക ചികിത്സയിൽ മാറ്റം വരാത്തതിനാൽ എൻഡോസ്കോപ്പി ചെയ്യുകയായിരുന്നു. അപ്പോഴാണ്  വണ്ട് തൊണ്ടയിൽ കുടുങ്ങിയത് മനസ്സിലാക്കിയത്. അപ്പോൾ തന്നെ ആശുപത്രിയിലെ എമർജൻസി വിഭാഗവും കുട്ടികളുടെ വിഭാഗവും ഇ.എൻ.ടി. വിഭാഗവും സംയുക്തമായി ഇടപെട്ട് …

യുവമോര്‍ച്ചാ നേതാവിന്റെ കൊല; ഒളിവില്‍ പോയ പ്രതികളെ  കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക്‌ പാരിതോഷികം പ്രഖ്യാപിച്ച് എൻ ഐ എ

മംഗളൂരു: യുവമോര്‍ച്ചാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന മൂന്നു പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവര്‍ക്ക്‌ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ബെല്‍ത്തങ്ങാടി പടങ്കടി പൊയ്യഗുണ്ടയിലെ നൗഷാദ്‌ (32), സോമവാര്‍പ്പേട്ട കല്‍ക്കന്തൂരിലെ അബ്‌ദുല്‍ റഹ്മാന്‍ (36), അബ്‌ദുല്‍ നാസര്‍ (41) എന്നിവരെ കണ്ടെത്താൻ സഹായിക്കുന്നവര്‍ക്കാണ്‌ പാരിതോഷികം നല്‍കുക.2022 ജൂലായ്‌ 26ന്‌ രാത്രിയിലാണ്‌ യുവമോര്‍ച്ചാ നേതാവ്‌ ആയിരുന്ന പ്രവീണ്‍ നെട്ടാരുവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്‌. കോഴിക്കട അടച്ച്‌ വീട്ടിലേയ്‌ക്ക്‌ മടങ്ങാനുളള തയ്യാറെടുപ്പിലായിരുന്നു പ്രവീണ്‍. …

പൊള്ളുന്ന വിലയിലേക്ക് സ്വർണ്ണം; ഇന്ന് വില ഗ്രാമിന് 5740 രൂപ; ഇനിയും കൂടുമെന്ന് വിലയിരുത്തൽ

വെബ് ഡെസ്ക്: വീണ്ടും കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വര്‍ണവില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയാണ് വര്‍ധിച്ചത്.ഒരു ഗ്രാം സ്വര്‍ണത്തിന് 5740 രൂപയാണ്. പവന് 46000ത്തിനടുത്തേക്കാണ് സ്വര്‍ണവില കുതിക്കുന്നത്.മെയ് 5ന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് സംസ്ഥാനത്ത് ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഒക്ടോബര്‍ മാസം ഒന്നാം തീയതി 42,080 രൂപയായിരുന്നു വില. ഒക്ടോബര്‍ അഞ്ചിന് രേഖപ്പെടുത്തിയ 41,960 രൂപയാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്.സ്വര്‍ണവില വരും ദിവസങ്ങളിലും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ …