സംസ്ഥാനത്ത് എട്ട് ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വെ; യാത്രാ ദുരിതത്തിന് താത്കാലിക ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എട്ട് ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ ഉത്തരവിറങ്ങി.
തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്‌പ്രസ്, കണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്‌പ്രസ്, ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്‌പ്രസ്, കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി എക്സ്‌പ്രസ്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്‌പ്രസ്, വേണാട് എക്പ്രസ് എന്നീ ട്രെയിനുകളിലാണ് അധിക കോച്ചുകള്‍ അനുവദിച്ചത്.

എല്ലാ ട്രെയിനുകളിലും സെക്കന്റ് ക്ലാസ് യാത്രാ കോച്ചുകളാണ് അധികമായി ചേര്‍ത്തിരിക്കുന്നത്. ഓരോ ട്രെയിനുകളിലും ഓരോ കോച്ച്‌ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
വന്ദേഭാരത് തുടങ്ങിയതാണ് കേരളത്തില്‍ ട്രെയിൻ യാത്രാദുരിതം ഉണ്ടാകാനിടയാക്കിയതെന്ന ആരോപണം റെയില്‍വേ നിഷേധിച്ചു. തുടര്‍ച്ചയായ മഴയും കൊച്ചുവേളിയിലെ വെള്ളക്കെട്ട്, തിരുവനന്തപുരം – കൊല്ലം,തിരുവനന്തപുരം – നാഗര്‍കോവില്‍ സെക്ഷനുകളിലെ മണ്ണിടിച്ചില്‍ എന്നിവ മൂലമാണ് ചില ട്രെയിനുകള്‍ വൈകിയത്. യാത്രക്കാരുടെ എണ്ണം അമിതമായി കൂടിയത് ദേശീയപാതയിലെ നിര്‍മ്മാണജോലികള്‍ മൂലമാണ്. സിഗ്നല്‍ നവീകരണവും പാളം നന്നാക്കലും പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page