പരാതിയുമായി എത്തിയ യുവതിയെ വശീകരിക്കാന്‍ വാട്ട്‌സ്ആപ്പില്‍ അശ്ലീല വീഡിയോയും മെസേജും അയച്ചു; പന്തീരങ്കാവ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പരാതിയുമായി എത്തിയ യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കോഴിക്കോട് പന്തീരങ്കാവ് ഗ്രേഡ് എസ്‌ഐ ഹരീഷ് ബാബുവിനെതിരെയാണ് നടപടി. എഎസ്‌ഐയെ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ സസ്‌പെന്‍ഡ് ചെയ്തു. പാരാതി അറിയിക്കാന്‍ ഫോണില്‍ ബന്ധപ്പെട്ട യുവതിയുടെ മൊബൈല്‍ നമ്പര്‍ കൈവശപ്പെടുത്തി വാട്ട്‌സ്ആപ്പിലേക്ക് അശ്ലീല വീഡിയോകളും അശ്ലീല സന്ദേശവും അയക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് യുവതി വനിതാ പൊലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് യുവതി സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു. …

ഓറിയന്റല്‍ ബാങ്കില്‍ നിന്നു വായ്പ തരാം; വാഗ്ദാനത്തില്‍ വീണത് പുല്ലൂര്‍ സ്വദേശി; നാലരലക്ഷം രൂപ തട്ടിയ ഐ.ടി വിദഗ്ദ്ധന്‍ അറസ്റ്റില്‍

കാസര്‍കോട്: ബാങ്കില്‍ നിന്നു വായ്പ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് നാലരലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ ഐടി വിദഗ്ദ്ധന്‍ അറസ്റ്റില്‍. മലപ്പുറം, പാണ്ടിക്കാട് സ്വദേശിയായ രാഹുലി(18)നെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി.ഷൈനിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പുല്ലൂര്‍ സ്വദേശിയായ ഗിരീഷ് ആണ് തട്ടിപ്പിനു ഇരയായത്. മുംബൈ, താന്ത്രി മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആളാണ് രാഹുല്‍. 2020ല്‍ കൊറോണ കാലത്തായിരുന്നു സംഭവം. ഓറിയന്റല്‍ ബാങ്കില്‍ നിന്നു വായ്പ ശരിയാക്കി നല്‍കാം എന്നു വിശ്വസിപ്പിച്ച് പരാതിക്കാരന്റെ ഫോണിലേയ്ക്ക് ഓണ്‍ലൈന്‍ ലിങ്ക് അയച്ചു …

സിപിഎം പാലസ്‌തീന്‍ ഐക്യദാര്‍ഢ്യറാലി; ലീഗില്‍ ആശയക്കുഴപ്പം; നിര്‍ണ്ണായക യോഗം നാളെ

കോഴിക്കോട്‌: സി.പി.എം ഈ മാസം 11ന്‌ കോഴിക്കോട്ട്‌ നടത്തുന്ന പാലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കുന്നതിനെ ചൊല്ലി മുസ്ലീംലീഗില്‍ ആശയകുഴപ്പവും ഭിന്നതയും രൂക്ഷം. റാലിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി മുസ്ലീംലീഗ്‌ നേതൃയോഗം നാളെ കോഴിക്കോട്ട്‌ ചേരും. പാലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേയ്‌ക്ക്‌ സിപിഎം ക്ഷണിച്ചാല്‍ ലീഗ്‌ പങ്കെടുക്കുമെന്ന ഇ.ടി.മുഹമ്മദിന്റെ വെളിപ്പെടുത്തലാണ്‌ ലീഗിനകത്തു ആശയകുഴപ്പത്തിനു ഇടയാക്കിയത്‌. ഇതു സംബന്ധിച്ച്‌ പ്രതിപക്ഷനേതാവ്‌ വി.ഡി.സതീശനും രമേശ്‌ ചെന്നിത്തലയും വി.ടി.ബല്‍റാമും ലീഗ്‌ നേതൃത്വത്തെ കടുത്ത അതൃപ്‌തി അറിയിച്ചു. സി.പി.എമ്മിന്റെ റാലിയില്‍ ലീഗ്‌ പങ്കെടുത്താല്‍ …

കാസർകോട് ബോവിക്കാനത്ത് ബസ്സിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം

കാസർകോട്: കാസർകോട് ബോവിക്കാനത്ത് ബസിൽ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു.വെള്ളരിക്കുണ്ട് കൊന്നക്കാട് ആശോകച്ചാൽ സ്വദേശി ശരത് ദാമോധരൻ(26) ആണ് മരിച്ചത്.പ്ലംബിംഗ് തൊഴിലാളിയാണ് ശരത്. ബോവിക്കാനത്ത് നിന്ന് കാനത്തൂർ പോകുന്ന റോഡിൽ ചിപ്ലിക്കയം ഭജന മഠത്തിന് സമീപമാണ് അപകടമുണ്ടായത്.രാവിലെ 10.45 ഓടെയാണ് അപകടമുണ്ടായത്. കാസർകോട് നിന്ന് കുറ്റിക്കോലിലേക്ക് പോവുകയായിരുന്ന തേജ് എന്ന സ്വകാര്യ ബസ്സിലാണ് സ്കൂട്ടറിടിച്ചത്. അമിത വേഗതയിലെത്തിയ സ്കൂട്ടർ ബസിലിടിക്കുകയായിരുന്നെന്ന് ബസ് യാത്രികർ പറഞ്ഞു.സ്കൂട്ടറിന്‍റെ മുൻ ഭാഗം ബസിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു.ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ രണ്ട് കഷണമായി പിളർന്നു …

പിലിക്കോടും ചാത്തമത്തും ഇടിമിന്നലില്‍ കനത്ത നാശം; വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു

കാസര്‍കോട്: ഇടിമിന്നലില്‍ കനത്ത നാശം. പിലിക്കോടും ചാത്തമത്തും വീടുകളിലെ വൈദ്യുത ഉപകരണങ്ങള്‍ക്ക് നാശം. വീട്ടുകാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. പിലിക്കോട് വറക്കോട്ടു വയല്‍ സ്വദേശി ടി.ടി.വി ഗംഗാധരന്റെ വീട്ടില്‍ ഇടിമിന്നലില്‍ നാശം സംഭവിച്ചു. ഫാനുകള്‍, മീറ്റര്‍ ബോര്‍ഡ്, മോട്ടോര്‍ തുടങ്ങിയവ കത്തി നശിച്ചു. രണ്ടാംനിലയിലെ ചുമരുകള്‍ക്ക് വിള്ളല്‍ വീണു. സമീപത്തെ സ്ട്രീറ്റ് ലൈറ്റിന്റെ ബള്‍ബ് പൊട്ടിത്തെറിച്ചു. അയല്‍വാസികളായ സുരേശന്‍, ബാലകൃഷ്ണന്‍, തങ്കം തുടങ്ങിയവരുടെ വീടുകളിലെ ടി.വിയും വൈദ്യുത ഉപകരണങ്ങളും നശിച്ചു. പഞ്ചായത്ത് …

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടന്നത് കര്‍ണാടകയില്‍, കാരണമിതാണ്

ബെംഗളൂരു: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടന്നത് കര്‍ണാടകയിലെന്ന് റിപോര്‍ട്ട്. ദേശീയ കുടുംബാരോഗ്യ സര്‍വേയും ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ നടത്തിയ പഠനത്തിലാണ് അല്‍ഭുതപ്പെടുത്തുന്ന കണക്കുകള്‍ പുറത്തുവന്നത്. സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ ജന്മനാടായ ബെലഗാവിയില്‍ ഈവര്‍ഷം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ 12 ശൈശവ വിവാഹ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് മറ്റൊരുവിവരം.2030-ഓടെ ശൈശവ വിവാഹം ഇന്ത്യയില്‍ നിന്ന് പൂര്‍ണമായും മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശൈശവ വിവാഹ നിരോധന …

ഗാസ നഗരം വളഞ്ഞതായി ഇസ്രായേല്‍ സൈന്യം

പലസ്തീന്‍ പ്രദേശത്ത് ദിവസങ്ങളായി കരയാക്രമണം വിപുലീകരിച്ചതിനെത്തുടര്‍ന്ന്, ഗാസ സിറ്റി വളഞ്ഞതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഹമാസ് ഭീകര സംഘടനയുടെ കേന്ദ്രമായ ഗാസ നഗരം വളയുന്നത് ഇസ്രായേല്‍ സൈനികര്‍ പൂര്‍ത്തിയാക്കിയതായി സൈനിക വക്താവ് ഡാനിയേല്‍ ഹഗാരിയാണ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ ഭൂഗര്‍ഭ തുരങ്കങ്ങളില്‍ നിന്നുള്ള ഹിറ്റ് ആന്‍ഡ് റണ്‍ ആക്രമണങ്ങളിലൂടെ പലസ്തീന്‍ തീവ്രവാദി സംഘം അവരുടെ ചെറുത്തു നില്‍പ്പ് ശക്തമായി തുടരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ഇസ്രായേല്‍ സൈന്യം പലസ്തീനില്‍ അതിക്രൂരമായ കരയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇസ്രായേലിനോട് വ്യോമാക്രമണവും കരയാക്രമണവും …

വിവാഹം കഴിഞ്ഞിട്ട് 3 ദിവസം മാത്രം; നവ ദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടില്‍ നവ ദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം.23കാരനായ മാരിശെല്‍വവും 21 വയസ്സുള്ള ഭാര്യ കാര്‍ത്തികയുമാണ് മരിച്ചത്. വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസമാണ് ഇവര്‍ കൊല്ലപ്പെടുന്നത്. ഒക്ടോബര്‍ 30 നാണ് സ്ഥലത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച്‌ ഇവര്‍ വിവാഹിതരാകുന്നത്. ഒരു ഷിപ്പിംഗ് കമ്പനിയിലെ ജോലിക്കാരനാണ് മാരിശെല്‍വം.  ഇരുവരും ഒരേ സമുദായത്തില്‍പ്പെട്ടവരാണ്. എന്നാല്‍ ഇവരുടെ വിവാഹത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം വൈകീട്ട് 6.45 ഓടെ ഒരു സംഘം ഇവര്‍ താമസിക്കുന്ന വാടകവീട്ടിലെത്തി …

വൈദ്യുതി നിരക്ക് എല്ലാ വർഷവും കൂടുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി;നിരക്ക് വർധനയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നും മന്ത്രി

തിരുവനന്തപുരം:എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ജനങ്ങള്‍ ഇതിനായി തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു.റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന രീതിയില്‍ മുന്നോട്ട് പോകാനെ നിര്‍വാഹമുള്ളൂവെന്നും മന്ത്രി കെ കൃഷ്ണന്‍ കുട്ടി കൂട്ടിച്ചേര്‍ത്തു.വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് ഇന്നലെയാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റില്‍ താഴെയുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 20 …

കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും ചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിന് 2 വർഷ തടവ്; പീഡിപ്പിച്ചത് കുമ്പള സ്വദേശി

കാസര്‍കോട്: കോളജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവിന് കോടതി രണ്ടു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി. കുമ്പള കോയിപ്പാടിയിലെ സി. സാഗറി(34)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടുതൽ തടവ് അനുഭവിക്കണം. വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടുവര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനുമാണ് ശിക്ഷ. കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കോളജ് …

ആഡംബര ജീവിതത്തിന് ലഹരിവിൽപ്പന;എം.ഡി.എം.എ വിൽപ്പന നടത്തുന്ന 3 അംഗ സംഘം പിടിയിൽ

കോഴിക്കോട്:താമരശേരിയില്‍ എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ പിടിയില്‍. താമരശേരി സ്വദേശികളായ സായൂജ് (33), ലെനിൻരാജ് (34), സിറാജ് (28) എന്നിവരാണ് കോഴിക്കോട് റൂറല്‍ എസ്‌പിയുടെ നേതൃത്വത്തില്‍ പിടികൂടിയത്വാടകയ്ക്കെടുത്ത മുറിയില്‍ ചില്ലറ വില്‍പ്പനയ്‌ക്കായി എംഡിഎംഎ പാക്ക് ചെയ്യുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്.22 ഗ്രാം എംഡിഎംഎ കൂടാതെ ഇലക്‌ട്രോണിക് ത്രാസ്, പ്ലാസ്റ്റിക് പായ്ക്കിങ് കവറുകള്‍, ലഹരി ഉപയോഗിക്കുന്ന ബോങ്ങ് എന്നിവയും മുറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. പിടിയിലായ സായൂജ് ഒരു വര്‍ഷത്തോളമായി കോഴിക്കോട്, വയനാട് ജില്ലകളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നു. ഇയാളുടെ സഹായികളാണ് …

ക്ഷേത്രത്തിൽ സമീപമുള്ള ഷെഡ്ഡിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: ക്ഷേത്രത്തിന് സമീപമുള്ള ഷെഡിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ അമ്പലത്തുകര മാടത്തിന് സമീപം കൊളത്തുങ്കാൽ പി ശ്രീധരൻ (കൃഷ്ണൻ ) (58) ആണ് മരിച്ചത്. മടിക്കൈ മാടം വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിന് സമീപമുള്ള ഷെഡ്ഡിലാണ് തൂങ്ങിയ നിലയിൽ കണ്ടത്. അമ്പലത്തറ പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.പരേതനായ പനയന്തള്ള ഗോവിന്ദൻ നായരുടേയും, കൊളത്തുങ്കൽ ഗൗരിയുടേയും മകനാണ്. ഭാര്യ: സുഭദ്ര (കിനാനൂർ) മക്കൾ: ശ്രീരാജ്, ശ്രീന. മരുമക്കൾ: …

ആ സ്ത്രീ അനുവാദമില്ലാതെ കെട്ടിപ്പിടിച്ചു, ചെവിയിൽ നക്കി, പുരുഷന്മാരും ലൈം​ഗിക അതിക്രമത്തിന് ഇരയാകാറുണ്ട്; പുരുഷനാണ് ഇങ്ങനെ ചെയ്തതെങ്കിൽ എന്തു സംഭവിക്കും എന്ന് ഈ യുവ ഗായകൻ

ഇന്ത്യൻ സിനിമയിലെ യുവ ഗായകനിരയിൽ ശ്രദ്ധേയനാണ് ഹാർദി സിന്ധു. 83 എന്ന ചിത്രത്തിലൂടെയാണ് അറിയപ്പെടാൻ തുടങ്ങിയത്. ഇപ്പോഴിതാ ഒരു പരിപാടിക്കിടെ നേരിട്ട ലൈം​ഗിക അതിക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഹാർദി സന്ധു. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ലൈം​ഗിക അതിക്രമത്തിന് ഇരയാകാറുണ്ടെന്ന് തനിക്ക് നേരിട്ട അനുഭവം ഹാർദി സന്ധു വെളിപ്പെടുത്തിയിരിക്കുന്നത്. പരിപാടിക്കിടെ നാല്പ‍ത്തി അഞ്ച് വയസ് തോന്നിക്കുന്ന സ്ത്രീ തന്നെ കെട്ടിപ്പിടിച്ച് ചെവിയിൽ നക്കി. ഇത്തരമൊരു അനുഭവം സ്ത്രീയ്ക്ക് പുരുഷനിൽ നിന്നും ഉണ്ടായാൽ എന്താകുമെന്നും ഹാർദി സന്ധു ​ചോദിക്കുന്നുണ്ട്.ഒരു …

ഗൃഹപ്രവേശനത്തിന് പോവുകയായിരുന്ന 13 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി: കേസില്‍ 63 കാരന് 32 വര്‍ഷം തടവ്

– കാസർകോട് : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്സിലെ പ്രതിയെ 32 വര്‍ഷം തടവും 60,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവും അനുഭവിക്കണം. പോക്‌സോ ആക്ട് പ്രകാരവും, ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് സി. സുരേഷ്‌കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. നീലേശ്വരം തൈക്കടപ്പുറം അഴിത്തല പണ്ടാരപ്പറമ്പില്‍ …

കർണാടകയിലെ ചിക് ബല്ലാപുർ ജില്ലയിൽ സിക വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു; ജാഗ്രത പുലർത്താൻ ആരോഗ്യ വകുപ്പ് നിർദേശം

ബംഗളൂരു: ബംഗളൂരു നഗരത്തോട് ചേർന്ന കിടക്കുന്ന ചിക്കബല്ലാപ്പൂർ ജില്ലയിൽ കൊതുകുകളിൽ മാരകമായ സിക വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് കർണാടക ആരോഗ്യ വകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു.സംസ്ഥാനത്തെ 68 സ്ഥലങ്ങളിൽ കൊതുകുകളിൽ സിക വൈറസിന്റെ സാന്നിധ്യം പരിശോധനയിൽ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ചിക്കബെല്ലാപുര ജില്ലയിലെ ആറ് സ്ഥലങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു.സിദ്‌ലഘട്ട താലൂക്കിലെ തലകയലബെട്ട ഗ്രാമത്തിലാണ് കൊതുകുകളിൽ സിക വൈറസ് കണ്ടെത്തിയത്. വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചയുടനെ  ആരോഗ്യ വകുപ്പ് അധികൃതർ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ആരംഭിക്കുകയും …

ചന്ദ്രഗിരി പുഴയിൽ പ്രവാസിയുടെ മരണം: കൂട്ടുകാരെ ചോദ്യം ചെയ്‌തു; കാണാതായ കര്‍ണ്ണാടക സ്വദേശിയെ തെരയുന്നു

കാസര്‍കോട്‌: പ്രവാസിയും ടെലിഫിലിം അഭിനേതാവുമായ ചെങ്കള പാണലത്തെ അബ്‌ദുല്‍ മജീദ്‌ (52) മുങ്ങി മരിച്ചതാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌. ജനറല്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്തമായത്. ഇതോടെ മരണത്തിലെ ദുരൂഹത മാറിയതായി പൊലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു.അബ്‌ദുല്‍ മജീദിനെ ചൊവ്വാഴ്ച്ച രാത്രിയിലാണ്‌ ചന്ദ്രഗിരിപുഴയില്‍ കാണാതായത്‌.കൂടെ ഉണ്ടായിരുന്ന രണ്ടുപേര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ ഫയര്‍ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും ജീവനോടെ കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയോടെയാണ്‌ പെരുമ്പളകടവ്‌ ഭാഗത്ത്‌ മൃതദേഹം കാണപ്പെട്ടത്‌. സംഭവത്തില്‍ ആദ്യം ദുരൂഹത സംശയിച്ചിരുന്നു. ഇതേതുടര്‍ന്ന്‌ അബ്‌ദുല്‍ …

അഴിമതിയും അധികാരദുര്‍വിനിയോഗവും; മുഖ്യമന്ത്രിക്കും  മകള്‍ക്കുമെതിരെയുള്ള റിവിഷന്‍ ഹര്‍ജിയില്‍ അമിക്കസ്‌ ക്യൂറിയെ നിയമിച്ചു

കൊച്ചി: മുഖ്യമന്ത്രി പിണറായിവിജയനും മകള്‍ വീണ തയ്‌ക്കണ്ടിയിലും ഉന്നത ഉദ്യോഗസ്ഥന്മാരുമടക്കമുള്ളവരും ചേർന്ന് അഴിമതിയും അധികാരദുര്‍വിനിയോഗവും നടത്തിയെന്ന പരാതിയില്‍ അന്വേഷണത്തിന്‌ ഉത്തരവിടാന്‍ വിസമ്മതിച്ച വിജിലന്‍സ്‌ കോടതി നിലപാടിനെതിരെയുള്ള പരാതിയില്‍ കേരള ഹൈക്കോടതി അമിക്കസ്‌ ക്യൂറിയെ നിയമിച്ചു.ഈ കേസില്‍ പരാതിക്കാരനായ ഗിരീഷ്‌ ബാബു ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ ടി വീണയുടെ ഉടമസ്ഥതയിലുള്ള ബാംഗ്ലൂരിലെ എക്‌സാലോജിക്‌ സൊലൂഷന്‍സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനത്തിന്‌ സി എം ആര്‍ എല്‍ (കൊച്ചിന്‍ മിനറല്‍സ്‌ ആന്റ്‌ റൂട്ടയില്‍) കമ്പനി 1.72 കോടി രൂപ …

ജോലിക്കു പോകാനുള്ള ഒരുക്കത്തിനിടയില്‍ 20 കാരൻ  മരിച്ചു

കാസര്‍കോട്‌: ജോലിക്കു പോകാനുള്ള ഒരുക്കത്തിനിടയില്‍ ഇതര സംസ്ഥാന തൊഴിലാളി അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ മരിച്ചു. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ്‌ സ്വദേശി കാസിം (20) ആണ്‌ മരിച്ചത്. രണ്ടുവര്‍ഷം മുമ്പ്‌ കേരളത്തില്‍ ജോലി തേടിയെത്തിയ കാസിം രണ്ടു മാസം മുമ്പാണ്‌ ചെമ്മനാട്ടെ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയില്‍ തൊഴിലാളിയായി ചേര്‍ന്നത്‌. സഹ തൊഴിലാളികളായ പത്തോളം പേര്‍ക്കൊപ്പം വാടക വീട്ടിലായിരുന്നു താമസം.ഇന്നു രാവിലെ ജോലിക്കു പോകാനുള്ള തയ്യാറെടുപ്പിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ  രക്ഷിക്കാനായില്ല. തുടര്‍ന്ന്‌ മൃതദേഹം …