പിലിക്കോടും ചാത്തമത്തും ഇടിമിന്നലില്‍ കനത്ത നാശം; വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു

കാസര്‍കോട്: ഇടിമിന്നലില്‍ കനത്ത നാശം. പിലിക്കോടും ചാത്തമത്തും വീടുകളിലെ വൈദ്യുത ഉപകരണങ്ങള്‍ക്ക് നാശം. വീട്ടുകാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. പിലിക്കോട് വറക്കോട്ടു വയല്‍ സ്വദേശി ടി.ടി.വി ഗംഗാധരന്റെ വീട്ടില്‍ ഇടിമിന്നലില്‍ നാശം സംഭവിച്ചു. ഫാനുകള്‍, മീറ്റര്‍ ബോര്‍ഡ്, മോട്ടോര്‍ തുടങ്ങിയവ കത്തി നശിച്ചു. രണ്ടാംനിലയിലെ ചുമരുകള്‍ക്ക് വിള്ളല്‍ വീണു. സമീപത്തെ സ്ട്രീറ്റ് ലൈറ്റിന്റെ ബള്‍ബ് പൊട്ടിത്തെറിച്ചു. അയല്‍വാസികളായ സുരേശന്‍, ബാലകൃഷ്ണന്‍, തങ്കം തുടങ്ങിയവരുടെ വീടുകളിലെ ടി.വിയും വൈദ്യുത ഉപകരണങ്ങളും നശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പിപി പ്രസന്നകുമാരി, വാര്‍ഡ് അഗം പ്രദീപ് എന്നിവര്‍ വീടുകള്‍ സന്ദര്‍ശിച്ചു. വ്യാഴാഴ്ച സമാനമായ സമയത്ത് നീലേശ്വരം ചാത്തമത്തെ സി.കെ സത്യനാഥന്‍ നമ്പ്യാരുടെ വീട്ടിലും ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായി. ചുമരുകള്‍ വിണ്ടുകീറിയ അവസ്ഥയിലാണ്. ഈ സമയം വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നുവെങ്കിലും അല്‍ഭുതകരമായി രക്ഷപെട്ടു. ഇടിമിന്നലില്‍ വീട്ടുമുറ്റത്തെ തെങ്ങുകളും നശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page