പരാതിയുമായി എത്തിയ യുവതിയെ വശീകരിക്കാന്‍ വാട്ട്‌സ്ആപ്പില്‍ അശ്ലീല വീഡിയോയും മെസേജും അയച്ചു; പന്തീരങ്കാവ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പരാതിയുമായി എത്തിയ യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കോഴിക്കോട് പന്തീരങ്കാവ് ഗ്രേഡ് എസ്‌ഐ ഹരീഷ് ബാബുവിനെതിരെയാണ് നടപടി. എഎസ്‌ഐയെ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ സസ്‌പെന്‍ഡ് ചെയ്തു. പാരാതി അറിയിക്കാന്‍ ഫോണില്‍ ബന്ധപ്പെട്ട യുവതിയുടെ മൊബൈല്‍ നമ്പര്‍ കൈവശപ്പെടുത്തി വാട്ട്‌സ്ആപ്പിലേക്ക് അശ്ലീല വീഡിയോകളും അശ്ലീല സന്ദേശവും അയക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് യുവതി വനിതാ പൊലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് യുവതി സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ചതോടെ കമ്മിഷണര്‍ വിഷയം അന്വേഷിക്കാന്‍ സ്റ്റേഷന്‍ എസ്എച്ച്ഒയെ ചുമതലപ്പെടുത്തി. അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണത്തിന് ശേഷം എസ്എച്ച്ഒ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡ് എസ്‌ഐ ഹരീഷ് ബാബുവിനെതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ അച്ചടക്ക നടപടി സ്വീകരിച്ചത്. ഈ ഉദ്യോഗസ്ഥനെതിരെ മുന്‍പും സമാനമായ ചില പരാതികള്‍ ഉയര്‍ന്നതായി ആക്ഷേപമുണ്ട്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted

KHJiNqOuFvcUHOoUEqsmEBSxf

RELATED NEWS
Scroll to top

You cannot copy content of this page