ഓറിയന്റല്‍ ബാങ്കില്‍ നിന്നു വായ്പ തരാം; വാഗ്ദാനത്തില്‍ വീണത് പുല്ലൂര്‍ സ്വദേശി; നാലരലക്ഷം രൂപ തട്ടിയ ഐ.ടി വിദഗ്ദ്ധന്‍ അറസ്റ്റില്‍

കാസര്‍കോട്: ബാങ്കില്‍ നിന്നു വായ്പ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് നാലരലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ ഐടി വിദഗ്ദ്ധന്‍ അറസ്റ്റില്‍. മലപ്പുറം, പാണ്ടിക്കാട് സ്വദേശിയായ രാഹുലി(18)നെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി.ഷൈനിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പുല്ലൂര്‍ സ്വദേശിയായ ഗിരീഷ് ആണ് തട്ടിപ്പിനു ഇരയായത്. മുംബൈ, താന്ത്രി മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആളാണ് രാഹുല്‍. 2020ല്‍ കൊറോണ കാലത്തായിരുന്നു സംഭവം. ഓറിയന്റല്‍ ബാങ്കില്‍ നിന്നു വായ്പ ശരിയാക്കി നല്‍കാം എന്നു വിശ്വസിപ്പിച്ച് പരാതിക്കാരന്റെ ഫോണിലേയ്ക്ക് ഓണ്‍ലൈന്‍ ലിങ്ക് അയച്ചു കൊടുത്തിരുന്നു. അന്‍പതു ലക്ഷം രൂപ വായ്പ ശരിയാക്കി നല്‍കുന്നതിനു പ്രോസസിംഗ് ചാര്‍ജ്ജായി ആദ്യം അക്കൗണ്ട് വഴി നാലു ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. പിന്നീട് വീണ്ടും അരലക്ഷം രൂപ അക്കൗണ്ടില്‍ നിന്നു തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്. പിന്നീട് വായ്പയോ, നല്‍കിയ പണമോ തിരികെ നല്‍കാതെ വന്നപ്പോഴാണ് ഗിരീഷ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കോടതി റിമാന്റു ചെയ്തു. എസ്.ഐ മോഹനന്‍, എ.എസ്.ഐ ജോസഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷൈജു, രജീഷ് കൊടക്കാട് എന്നിവരും പ്രതിയെ പിടികൂടുന്ന സംഘത്തില്‍ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page