ഗാസ നഗരം വളഞ്ഞതായി ഇസ്രായേല്‍ സൈന്യം

പലസ്തീന്‍ പ്രദേശത്ത് ദിവസങ്ങളായി കരയാക്രമണം വിപുലീകരിച്ചതിനെത്തുടര്‍ന്ന്, ഗാസ സിറ്റി വളഞ്ഞതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഹമാസ് ഭീകര സംഘടനയുടെ കേന്ദ്രമായ ഗാസ നഗരം വളയുന്നത് ഇസ്രായേല്‍ സൈനികര്‍ പൂര്‍ത്തിയാക്കിയതായി സൈനിക വക്താവ് ഡാനിയേല്‍ ഹഗാരിയാണ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ ഭൂഗര്‍ഭ തുരങ്കങ്ങളില്‍ നിന്നുള്ള ഹിറ്റ് ആന്‍ഡ് റണ്‍ ആക്രമണങ്ങളിലൂടെ പലസ്തീന്‍ തീവ്രവാദി സംഘം അവരുടെ ചെറുത്തു നില്‍പ്പ് ശക്തമായി തുടരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ഇസ്രായേല്‍ സൈന്യം പലസ്തീനില്‍ അതിക്രൂരമായ കരയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇസ്രായേലിനോട് വ്യോമാക്രമണവും കരയാക്രമണവും അവസാനിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട് എങ്കിലും വെടിനിര്‍ത്തല്‍ എന്ന ആശയം നിലവില്‍ ഇല്ല എന്നാണ് ഹഗാരി അറിയിച്ചത്. പലസ്തീനില്‍ ഭക്ഷണം, ഇന്ധനം, കുടിവെള്ളം, മരുന്ന് എന്നിവയുടെ ക്ഷാമം അതിരൂക്ഷമാണ്. ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 9,061 പലസ്തീനികള്‍ കൊല്ലപ്പെട്ടു. 1,400-ലധികം പേര്‍ ഇസ്രായേലിലും കൊല്ലപ്പെട്ടതായിയാണ് റിപ്പോര്‍ട്ടുകള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page