ആ സ്ത്രീ അനുവാദമില്ലാതെ കെട്ടിപ്പിടിച്ചു, ചെവിയിൽ നക്കി, പുരുഷന്മാരും ലൈം​ഗിക അതിക്രമത്തിന് ഇരയാകാറുണ്ട്; പുരുഷനാണ് ഇങ്ങനെ ചെയ്തതെങ്കിൽ എന്തു സംഭവിക്കും എന്ന് ഈ യുവ ഗായകൻ

ഇന്ത്യൻ സിനിമയിലെ യുവ ഗായകനിരയിൽ ശ്രദ്ധേയനാണ് ഹാർദി സിന്ധു. 83 എന്ന ചിത്രത്തിലൂടെയാണ് അറിയപ്പെടാൻ തുടങ്ങിയത്. ഇപ്പോഴിതാ ഒരു പരിപാടിക്കിടെ നേരിട്ട ലൈം​ഗിക അതിക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഹാർദി സന്ധു. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ലൈം​ഗിക അതിക്രമത്തിന് ഇരയാകാറുണ്ടെന്ന് തനിക്ക് നേരിട്ട അനുഭവം ഹാർദി സന്ധു വെളിപ്പെടുത്തിയിരിക്കുന്നത്. പരിപാടിക്കിടെ നാല്പ‍ത്തി അഞ്ച് വയസ് തോന്നിക്കുന്ന സ്ത്രീ തന്നെ കെട്ടിപ്പിടിച്ച് ചെവിയിൽ നക്കി. ഇത്തരമൊരു അനുഭവം സ്ത്രീയ്ക്ക് പുരുഷനിൽ നിന്നും ഉണ്ടായാൽ എന്താകുമെന്നും ഹാർദി സന്ധു ​ചോദിക്കുന്നുണ്ട്.
ഒരു വിവാഹ പാർട്ടിയിലാണ് സംഭവം. സ്റ്റേജിന് മുന്നിൽ ഒരു സ്ത്രീ തന്റെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടു. കുറച്ച് കഴിഞ്ഞ് സ്റ്റേജിൽ നിന്ന് ഡാൻസ് ചെയ്തോട്ടെ എന്ന് അവർ ചോദിച്ചു. ഒരാൾക്ക് നമ്മൾ അവസരം കൊടുത്താൽ അതേ ആവശ്യവുമായി മറ്റുള്ളവരും വരും എന്ന് ചിന്തയിൽ ഞാനത് നിരസിച്ചു. പക്ഷേ അത് കേൾക്കാൻ കൂട്ടാക്കാതെ അവർ വീണ്ടും നിർബന്ധിച്ചു. ഒടുവിൽ എനിക്ക് സമ്മതിക്കേണ്ടി വന്നു. ഒരു പാട്ട് തുടങ്ങി അവസാനിക്കും വരെ ഞങ്ങൾ ഒന്നിച്ച് ഡാൻസ് ചെയ്തു. സന്തോഷമായില്ലേന്ന് ചോദിച്ചപ്പോൾ, കെട്ടിപ്പിടിച്ചോട്ടെ എന്ന് അവർ എന്നോട് ചോദിച്ചു. അതിനു ഞാൻ സമ്മതവും കൊടുത്തു. പക്ഷേ കെട്ടിപ്പിടിക്കുമ്പോൾ എന്റെ ചെവിയിൽ അവർ നക്കി. അതെനിക്ക് അരോചകമായി തോന്നി. ഇതേ സമീപനം പുരുഷനിൽ നിന്നും ഒരു സ്ത്രീയ്ക്ക് സംഭവിച്ചിരുന്നെങ്കിലോ ? എന്താകും പിന്നീട് സംഭവിക്കുക. ഇവിടെ സ്ത്രീകൾക്കെതിരെ മാത്രമല്ല, പുരുഷന്മാരുടെ നേർക്കും ലൈം​ഗിക അതിക്രമം നടക്കുന്നുണ്ട് എന്നാണ് ഹാർദി സന്ധു പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page